Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ചെക്ക് ബുക്ക് ഉണ്ടെങ്കിൽ എടുക്കാൻ മറക്കേണ്ട! ഇല്ലെങ്കിൽ ഒരെണ്ണം ബാങ്കിൽ നിന്ന് വാങ്ങിക്കോ; ലൂസ് ലീഫിന് പണം ഈടാക്കാൻ തുടങ്ങി ബാങ്കുകൾ; 'വലിയ വില നൽകേണ്ടി വരും'; 25മുതൽ 60രൂപ വരെ ഉപഭോക്താക്കളിൽ നിന്ന് പിഴിയുന്നതായി പരാതി; പുതിയ തീരുമാനം അറിയാതെ ബാങ്കിലെത്തുന്നവർ ജാഗ്രതൈ

ചെക്ക് ബുക്ക് ഉണ്ടെങ്കിൽ എടുക്കാൻ മറക്കേണ്ട! ഇല്ലെങ്കിൽ ഒരെണ്ണം ബാങ്കിൽ നിന്ന് വാങ്ങിക്കോ; ലൂസ് ലീഫിന് പണം ഈടാക്കാൻ തുടങ്ങി ബാങ്കുകൾ; 'വലിയ വില നൽകേണ്ടി വരും'; 25മുതൽ 60രൂപ വരെ ഉപഭോക്താക്കളിൽ നിന്ന് പിഴിയുന്നതായി പരാതി; പുതിയ തീരുമാനം അറിയാതെ ബാങ്കിലെത്തുന്നവർ ജാഗ്രതൈ

മറുനാടൻ ഡെസ്‌ക്‌

എടപ്പാൾ; ചെക്ക് ബുക്കുള്ളുവർ അതെടുക്കുക, ഇല്ലാത്തവർ അതിന് അപേക്ഷ നൽകുക.പണം പിൻവലിക്കാനുപയോഗിക്കുന്ന ലൂസ് ലീഫിന് ബാങ്കുകൾ പണമീടാക്കാൻ തുടങ്ങി.പുതിയ തീരുമാനമറിയാതെ ബാങ്കുകളിലെത്തുന്നവരും ബാങ്ക് ജീവനക്കാരും തമ്മിലുള്ള സംഘർഷത്തിനും പലപ്പോഴും ഇത് ഇടയാക്കുന്നതായി പരാതി. ഒരു ലീഫിന് 25-മുതൽ 60-രൂപ വരെ പലതരത്തിലാണ് ബാങ്കുകൾ ഇതിന് തുക ഈടാക്കുന്നത്. അക്കൗണ്ടുടമകൾക്ക് പണം പിൻവലിക്കാനായി നൽകുന്ന ലൂസ് ലീഫിന് ഇതുവരെ അക്കൗണ്ട്‌നമ്പർ നൽകി ഇതിനുള്ള പുസ്തകത്തിൽ ഒപ്പിട്ടുനൽകിയാൽ മതിയായിരുന്നു. ഇതിന് പണമീടാക്കിയിരുന്നില്ല. ഇതോടെ വലിയ പ്രതിഷേധമാണ് പല ബാങ്കുകളിലും ഉണ്ടാവുന്നത്.

രണ്ടുമാസം മുൻപുവന്ന തീരുമാനമാണ് ബാങ്കുകൾ ഇപ്പോൾ നടപ്പിലാക്കിത്തുടങ്ങിയത്. അക്കൗണ്ടുടമകൾക്ക് മുന്നറിയിപ്പൊന്നും നൽകാതെയാരംഭിച്ച ഫീസീടാക്കലിനെതിരേ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അച്ചടിക്കാൻ അത്രയേറെ ചെലവൊന്നും വരാത്ത ചെക്ക്ലീഫിന് ഇത്രയും വലിയ തുക ഈടാക്കുന്നതും അനീതിയാണെന്ന് ഇടപാടുകാർ പറയുന്നു. നേരത്തെ സൗജന്യമായി നൽകിയിരുന്ന ചെക്ക് പുസ്തകങ്ങൾക്ക് പിന്നീട് പണമീടാക്കിത്തുടങ്ങിയെങ്കിലും പത്തോ ഇരുപതോ ഏടുകളുള്ളതിന് നൂറുരൂപയിൽ താഴെയാണുള്ളത്.

അതേസമയം ചെക്ക് പുസ്തകം ഇടപാടുകാർ എടുക്കാതെ വന്ന് ലൂസ് ലീഫ് വാങ്ങുമ്പോഴാണ് പണമീടാക്കുന്നതെന്നും ചെക്ക് ബുക്ക് വാങ്ങാത്തവർക്ക് ഇപ്പോഴും സൗജന്യമാണെന്നുമാണ് ബാങ്ക് അധികൃതർ പറയുന്നത്. ചില ബാങ്ക് ചെക്കുപുസ്തകം വാങ്ങിയവർക്ക് 60-രൂപയും വാങ്ങാത്തവർക്ക് 30-രൂപയും ആവശ്യപ്പെടുന്നതായി ഇടപാടുകാർ പറയുന്നു.

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചില ശാഖകളിൽ 25-രൂപയും ജി.എസി.ടി.യും ഈടാക്കുമെന്ന് ഇടപാടുകാരെ അറിയിക്കാനായി പുറത്ത് നോട്ടീസ് ഒട്ടിച്ചിട്ടുണ്ട്. ഇവർ ചെക്കുപുസ്തകം നൽകിയവരിൽനിന്നും അല്ലാത്തവരിൽ നിന്നും 30-രൂപയാണ് ഈടാക്കുന്നത്.പഞ്ചാബ് നാഷണൽബാങ്കും നിരക്ക് ഈടാക്കാനാരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ ഓവർസീസ് ബാങ്കും എസ്.ബി.ഐ.യും ഇതുവരെ നിരക്ക് ഈടാക്കി ത്തുടങ്ങിയിട്ടില്ല. എസ്.ബി.ഐ.യിൽ ഇത്തരം സ്ലിപ് ഉപയോഗിച്ച് 50,000-ത്തിൽ കൂടുതൽ തുക പിൻവലിക്കാനാവില്ലെന്ന നിബന്ധനവെച്ചിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP