Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വർഗവും നരകവും ഇല്ലെന്ന് പോപ്പ് ഫ്രാൻസിസ് പറഞ്ഞുവെന്ന് അവകാശപ്പെട്ട മാധ്യമപ്രവർത്തകൻ ഇപ്പോൾ പറയുന്നത് യേശു ഉയിർത്തെഴുന്നേറ്റു എന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് പോപ്പ് പറഞ്ഞതായി; കത്തോലിക്കാ സഭയുടെ അടിസ്ഥാന വിശ്വാസത്തെ നിഷേധിച്ചുവെന്ന റിപ്പോർട്ടിനെതിരേ വിശ്വാസികളുടെ രോഷം പുകയുന്നു; എല്ലാം നിഷേധിച്ച് വത്തിക്കാനും

സ്വർഗവും നരകവും ഇല്ലെന്ന് പോപ്പ് ഫ്രാൻസിസ് പറഞ്ഞുവെന്ന് അവകാശപ്പെട്ട മാധ്യമപ്രവർത്തകൻ ഇപ്പോൾ പറയുന്നത് യേശു ഉയിർത്തെഴുന്നേറ്റു എന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് പോപ്പ് പറഞ്ഞതായി; കത്തോലിക്കാ സഭയുടെ അടിസ്ഥാന വിശ്വാസത്തെ നിഷേധിച്ചുവെന്ന റിപ്പോർട്ടിനെതിരേ വിശ്വാസികളുടെ രോഷം പുകയുന്നു; എല്ലാം നിഷേധിച്ച് വത്തിക്കാനും

സ്വന്തം ലേഖകൻ

ത്തോലിക്കാ സഭയുടെ അടിസ്ഥാനമായ ചില വിശ്വാസ പ്രമാണങ്ങളുണ്ട്. അതിലൊന്നാണ് യേശുവിന്റെ കുരിശുമരണവും മൂന്നാംദിവസമുള്ള ഉയർത്തെഴുന്നേൽപ്പും. എന്നാൽ, കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ മാർപ്പാപ്പ അതിൽ വിശ്വസിക്കുന്നില്ലെങ്കിലോ? വിശ്വാസത്തെ മുറിവേൽപ്പിക്കുന്ന ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് വത്തിക്കാനുമായി ഏറെയടുപ്പമുള്ള, മാർപാപ്പയുമായി അടുത്ത ബന്ധമുള്ള ഒരു മാധ്യമപ്രവർത്തകനാകുമ്പോൾ വിശ്വസിക്കാതിരിക്കാൻ പറ്റുമോ?

പലതവണ, പല മാർപാപ്പമാരെയും അഭിമുഖം നടത്തിയിട്ടുള്ള ഇറ്റാലിയൻ മാധ്യമപ്രവർത്തകനായ യൂജെനിയോ സ്‌കൽഫാരിയെന്ന 95-കാരനാണ് യേശു ഉയർത്തെഴുന്നേറ്റുവെന്ന് വിശ്വസിക്കുന്നില്ലെന്ന് പോപ്പ് ഫ്രാൻസിസ് പറഞ്ഞതായി വെളിപ്പെടുത്തിയിരിക്കുന്നത്. സ്‌കൽഫാരിയുടെ വാക്കുകൾ വത്തിക്കാനും വിശ്വാസികളും തള്ളിക്കളയുന്നുണ്ടെങ്കിലും രേഖാമൂലമുള്ള ഒരു നിഷേധക്കുറിപ്പ് വ്ത്തിക്കാൻ ഇതുവരെ ഇറക്കിയിട്ടില്ലെന്നത് ആശയക്കുഴമുണ്ടാക്കുകയും ചെയ്യുന്നുണ്ട്.

സ്‌കൽഫാരിയുടെ വാക്കുകൾ മാർപാപ്പ തീർത്തും നിഷേധിക്കാത്തത് സംശയത്തിനിട നൽകുന്നുണ്ടെന്ന് ഡീക്കൻ നിക്ക് ഡോൺലി പറയുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണത്തിനിടെ അത്തരമൊരു പരാമർശം കടന്നുവന്നിട്ടുണ്ടാകാമെന്നുതന്നെയാണ് ഇതിനർഥമെന്നും അദ്ദേഹം പറഞ്ഞു. കുരിശിൽനിന്നിറക്കിയശേഷം കല്ലറയിൽ അടക്കുന്നതുവരെ യേശുവൊരു മനുഷ്യനായിരുന്നുവെന്നും പിന്നീട് അവിടെയുണ്ടായിരുന്നവർ കണ്ടത് ഒരു മായാരൂപത്തെയാകാമെന്നും അത് അപ്രത്യക്ഷമായെന്നും മാർപാപ്പ പറഞ്ഞതായാണ് സ്‌കൽഫാരി വെളിപ്പെടുത്തിയത്.

ഇറ്റലിയിലെ ലാ റിപ്പബ്ലിക്ക പത്രത്തിൽ ഒന്നാം പേജിൽത്തന്നെ ഈ വെളിപ്പെടുത്തൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇത് സ്‌കൽഫാരിയുടെ വ്യാഖ്യാന്ം മാത്രമാണെന്നും മാർപാപ്പയിൽനിന്ന് അത്തരം വാക്കുകളുണ്ടായിട്ടില്ലെന്നും വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി പറഞ്ഞു. മുമ്പും ഇത്തരം ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പ്രസ്താവനകൾ സ്‌കൽഫാരി നടത്തിയിട്ടുണ്ടെന്നതും അദ്ദേഹം എടുത്തുപറഞ്ഞു. കത്തോലിക്കാ വിശ്വാസമനുസരിച്ച് മനുഷ്യരൂപത്തിൽത്തന്നെ യേശു ഉയർത്തെഴുന്നേറ്റുവെന്നും ശിഷ്യൻ തോമസ് അദ്ദേഹത്തിന്റെ ശരീരത്തിൽ തൊട്ടുനോക്കിയെന്നുമാണ്.

ശരീരവും ആത്മാവുമുള്ള രൂപമായാണ് യേശു ഉയർത്തെഴുന്നേറ്റതെന്ന് മാർപാപ്പ 2016-ൽ ദിവ്യബലിക്കിടെ പറഞ്ഞിട്ടുള്ളതും വത്തിക്കാൻ എടുത്തുകാട്ടുന്നു. ഇത് സ്‌കൽഫാരിയുടെ വ്യാഖ്യാനത്തെ തള്ളുന്നതാണ്. മുമ്പും സ്‌കൽഫാരിയുടെ വാക്കുകൾ കത്തോലിക്കാ സഭയുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. സ്വർഗവും നരകവും ഉണ്ടെന്ന് മാർപാപ്പ വിശ്വസിക്കുന്നില്ലെന്നായിരുന്നു മുമ്പ് സ്‌കൽഫാരിയുടെ വെളിപ്പെടുത്തൽ. ഇത് വത്തിക്കാൻ നിഷേധിക്കുകയും പിന്നീട് സ്‌കൽഫാരി തന്നെ തന്റെ പ്രസ്താവനയിലെ ചില കാര്യങ്ങൾ തെറ്റാണെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. വാക്കുകൾ തെറ്റിപ്പോയതിന് സ്‌കൽഫാരി ന്യായീകരണവും നിരത്തിയിരുന്നു. താൻ അഭിമുഖങ്ങൾ റെക്കോഡ് ചെയ്യാറില്ലെന്നും ഓർമയിൽനിന്നെടുത്ത് പിന്നീട് എഴുതുകയാണ് ചെയ്യാറുള്ളതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

അതുകൊണ്ടുതന്നെ സ്‌കൽഫാരിയുടെ റിപ്പോർട്ടുകളിലും അഭിമുഖങ്ങളിലും എത്രത്തോളം സത്യമുണ്ടെന്ന് കണ്ടെത്തുക പ്രയാസമാണെന്ന് കാത്തലിക് പ്രസിദ്ധീകരണമായ ദ ടാബ്‌ലറ്റിന്റെ റോം ലേഖകൻ ക്രിസ്റ്റഫർ ലാംബ് അഭിപ്രായപ്പെടുന്നു. രണ്ടുവർഷം മുമ്പാണ് മാർപാപ്പയും സ്‌കൽഫാരിയും ഒടുവിൽ കണ്ടതെന്നാണ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP