Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലൈവ് പരിപാടിക്കിടെ മാധ്യമപ്രവർത്തകർ തമ്മിലടിച്ചു; വാക്‌പോര് കയ്യാംകളിയിൽ കലാശിച്ചതോടെ പിടിച്ചു മാറ്റി സഹപ്രവർത്തകർ

ലൈവ് പരിപാടിക്കിടെ മാധ്യമപ്രവർത്തകർ തമ്മിലടിച്ചു; വാക്‌പോര് കയ്യാംകളിയിൽ കലാശിച്ചതോടെ പിടിച്ചു മാറ്റി സഹപ്രവർത്തകർ

സ്വന്തം ലേഖകൻ

ബ്രസീൽ: ലൈവ് പരിപാടിക്കിടെ മാധ്യമ പ്രവർത്തകർ തമ്മിൽ പൊരിഞ്ഞ അടി. റേഡിയോ ഷോയ്ക്കിടെയാണ് അമേരിക്കൻ മാധ്യമ പ്രവർത്തകനും ബ്രസീലിയൻ മാധ്യ പ്രവർത്തകനും തമ്മിലടിച്ചത്. ഇരുവരും തമ്മിലുള്ള വാക് പോര് തമ്മിൽ തല്ലിൽ കലാശിക്കുക ആയിരുന്നു. എഡ്വേർഡ് സ്‌നോഡൻ റിപ്പോർട്ടുകളിലൂടെ പ്രസിദ്ധനായ അമേരിക്കൻ മാധ്യമ പ്രവർത്തകൻ ഗ്ലെൻ ഗ്രീൻവാൾഡും ബ്രസീലിയൻ റിപ്പോർട്ടർ അഗസ്റ്റോ ന്യൂൺസുമാണ് ലൈവ് ഷോയാണെന്ന കാര്യം മറന്ന് തമ്മിലടിച്ചത്. ഒടുവിൽ മറ്റ് സ്റ്റാഫുകൾ എത്തിയാണ് ഇരുവരേയും പിടിച്ച് മാറ്റിയത്.

അഗസ്റ്റോ ന്യൂൺസ് ഗ്ലെൻ ഗ്രീൻവാൾഡിനെ ആദ്യം മുഖത്തടിക്കുക ആയിരുന്നു. ഇതോടെയാണ് ഇരുവരും തമ്മിൽ പൊരിഞ്ഞ അടിയായത്. ഗ്രീൻവാൾഡ്‌സ് ദത്തെടുത്ത കുട്ടികളെ കുറിച്ചുള്ള ന്യൂൺസ് മുമ്പ് നടത്തിയ പ്രസ്താവനയാണ് കയ്യാംകളിയിലേക്ക് നയിച്ചത്. ഇന്നലെ നടന്ന ജോവം പാൻ റേഡിയോ ഷോ യൂ ട്യൂബിലടക്കം ലൈവായി പ്രദർശിപ്പിച്ചിരുന്നു. ഇതിനിടയിലായിരുന്നു ഇരുവരുടെയും തമ്മിലടി. ന്യൂൺസ് ആണ് ആദ്യം പ്രകോപിതനായി ഗ്രീൻവാൾഡിനെ കയ്യേറ്റം ചെയ്തത്. പീന്നീട് സ്റ്റാഫ് എത്തിയാണ് ഇരുവരെയും പിടിച്ച് മാറ്റിയത്.

ഗ്രീൻവാൾഡും ഭർത്താവും രാഷ്ട്രീയക്കാരനുമായ ഡേവിഡ് മിറാൻഡയും കൂടി ദത്തെടുത്ത കുട്ടികളെ വേണ്ടവിധം സംരക്ഷിക്കുന്നില്ലെന്നായിരുന്നു ന്യൂൺസിന്റെ പ്രസ്താവന. ഗ്രീൻവാൾഡ് ദത്തെടുത്ത കുട്ടികളെ അദ്ദേഹത്തിൽ നിന്നും തിരികെ എടുക്കണമെന്ന് ന്യൂൺസ് അഭിപ്രായപ്പെട്ടിരുന്നു. ഇത് താൻകേട്ട ഏറ്റവും വൃത്തികേട്ട പ്രസ്താവനയാണെന്ന് ഗ്രീൻവാൾഡ് പറഞ്ഞു. ഞാൻ ജീവിതത്തിൽ കണ്ട ഏറ്റവും മോശം പ്രവർത്തിയാണ് ഗ്രീൻവാൾഡിന്റേതെന്ന് ന്യൂൺസ് തിരിച്ചടിച്ചു. കുട്ടികളെ ഗ്രീൻസ്വാൾഡും ഭർത്താവും നോക്കുന്നില്ലെന്നായിരുന്നു ന്യൂൺസിന്റെ പ്രസ്താവന.

ഇതിനിടെ ന്യൂൺസ് ആരാണ് കുട്ടികളെ സംരക്ഷിക്കാൻ പോവുന്നത് എന്ന് വീണ്ടും ചോദിച്ചു. ഇതോടെ ഗ്രീൻസ്വാൾഡ് ന്യൂൺസിനെ ഭീരുവെന്ന് വിളിച്ചു. ഇതോടെ ന്യൂൺസ് അക്രമാസക്തനാവുക ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP