Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശമ്പളം കിട്ടാതെ വലഞ്ഞു മടുത്ത ജീവനക്കാർക്കും ബിഎസ്എൻഎല്ലിനെ വേണ്ട; പുനരുദ്ധാരണ പാക്കേജിലേക്ക് ഓപ്ഷൻ കൊടുത്ത് കിട്ടുന്നതും വാങ്ങി രക്ഷപ്പെടാൻ ഉദ്യോഗസ്ഥരുടെ തിരക്ക്; ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥരിൽ 60 ശതമാനം പേരും ഓപ്ഷൻ നൽകാൻ തയ്യാർ; ടെലിഫോൺ ഓഫീസുകളിൽ കാണുന്നത് വിരമിക്കൽ അപേക്ഷയുമായി നിൽക്കുന്ന ജീവനക്കാരുടെ നീണ്ട ക്യൂ

ശമ്പളം കിട്ടാതെ വലഞ്ഞു മടുത്ത ജീവനക്കാർക്കും ബിഎസ്എൻഎല്ലിനെ വേണ്ട; പുനരുദ്ധാരണ പാക്കേജിലേക്ക് ഓപ്ഷൻ കൊടുത്ത് കിട്ടുന്നതും വാങ്ങി രക്ഷപ്പെടാൻ ഉദ്യോഗസ്ഥരുടെ തിരക്ക്; ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥരിൽ 60 ശതമാനം പേരും ഓപ്ഷൻ നൽകാൻ തയ്യാർ; ടെലിഫോൺ ഓഫീസുകളിൽ കാണുന്നത് വിരമിക്കൽ അപേക്ഷയുമായി നിൽക്കുന്ന ജീവനക്കാരുടെ നീണ്ട ക്യൂ

സ്വന്തം ലേഖകൻ

തൃശ്ശൂർ: ബി.എസ്.എൻ.എല്ലിനെ കൈവിടാൻ ഒരുങ്ങുകയാണ് ജീവനക്കാർ. സ്ഥാപനത്തിന്റെ പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായുള്ള സ്വയംവിരമിക്കൽ പദ്ധതിയിലേക്ക് കൂട്ടത്തോടെ ജീവനക്കാർ എത്തുകയാണ്. മൂന്ന് ദിവസംകൊണ്ട് അരലക്ഷത്തോളം പേരാണ് താത്പര്യപത്രം കൊടുത്തത്. വെള്ളിയാഴ്ച വൈകീട്ടുള്ള കണക്കുപ്രകാരം ഇത് 49,643 ആണ്. ഡിസംബർ 15 ആണ് താത്പര്യപത്രം (ഓപ്ഷൻ) വെബ്സൈറ്റിൽ രേഖപ്പെടുത്താനുള്ള അവസാനതീയതി.

വെബ്സൈറ്റിൽ ഓപ്ഷൻ രേഖപ്പെടുത്തിയ ശേഷം പ്രിന്റ് ഔട്ട് എടുത്ത് തൊട്ടുമേലെയുള്ള ഉദ്യോഗസ്ഥന് സമർപ്പിക്കുകയാണ് വേണ്ടത്. കൂടുതൽ ജീവനക്കാരുള്ള ഓഫീസുകളിൽ പ്രിന്റ് ഔട്ട് സമർപ്പിക്കാൻ തിരക്ക് പോലും ഉണ്ടായി. കേരള സർക്കിളിൽ 1740 പേരാണ് അപേക്ഷ നൽകിയിരിക്കുന്നത്. ഇതിൽ ഗ്രൂപ്പ് എ യിൽ 222 പേരും ഗ്രൂപ്പ് ബി യിൽ 346 പേരും ഗ്രൂപ്പ് സി യിൽ 1117 പേരും ഗ്രൂപ്പ് ഡിയിൽ 55 പേരും ഉണ്ട്. ഗ്രൂപ്പ് എ, ബി വിഭാഗങ്ങളിൽ തിരുവനന്തപുരത്തുമാത്രം 148 പേർ അപേക്ഷ നൽകിയിട്ടുണ്ട്.

80,000 പേരെ മാത്രമേ സ്വയം വിരമിക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തൂ എന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതാണ് അതിവേഗ ഓപ്ഷൻ കൊടുക്കാൻ ജീവനക്കാർ മത്സരിക്കാൻ കാരണം. ജീവനക്കാർക്ക് മ്ാസങ്ങളായി ശമ്പളം പോലും കിട്ടാത്ത അവസ്ഥയിലാണ്. അതുകൊണ്ടാണ് ഏവരും വി ആർ എസും വാ്ങ്ങി പിരിയാൻ തയ്യാറാകുന്നത്. ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥരിൽ 60 ശതമാനം പേരും ഓപ്ഷൻ നൽകാൻ തയ്യാറാണ്. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി വിഭാഗത്തിലുള്ള ജീവനക്കാരാണ് ഇതിൽ ഏറെയും.

ഗ്രൂപ്പ് എ യിൽ ഇന്ത്യൻ ടെലിഫോൺ സർവീസിലുള്ള ജീവനക്കാരാണ്. ഇതിലാണ് ചീഫ് ജനറൽ മാനേജർതലം മുതൽ മേലോട്ട് ഉള്ളവർ ഉൾപ്പെടുക. ഈ ഗണത്തിൽ 5661 പേരാണ് സ്വയംവിരമിക്കലിന് യോഗ്യരായിട്ടുള്ളത്. വെള്ളിയാഴ്ച ഉച്ചയോടെ ഇതിൽ 2700 പേർ അപേക്ഷ നൽകി.ഗ്രൂപ്പ് ബി തലത്തിൽ ഡിവിഷണൽ എൻജിനിയർ മുതൽ ജെ.ടി.ഒ. വരെയുള്ളവർ ഉൾപ്പെടുന്നു. 11,971 പേരാണ് ഇതിലുള്ളത്. ഇവരിൽ 5819 പേരാണ് ഓപ്ഷൻ നൽകിയത്.

ഗ്രൂപ്പ് സി വിഭാഗത്തിൽപ്പെടുന്ന ജീവനക്കാരാണ് പദ്ധതിയിൽ ചേരാൻ യോഗ്യരായവരിൽ കൂടുതലും. ടെക്നീഷ്യൻ, ക്ലാർക്ക് തുടങ്ങിയ തസ്തികയിലുള്ള ഇവരിൽ യോഗ്യരായ 71,007 പേരിൽ 28,862 പേർ ഓപ്ഷൻ നൽകി. പ്യൂൺ, മസ്ദൂർ തസ്തികയിലുള്ളവർ ഉൾപ്പെടുന്ന ഗ്രൂപ്പ് ഡിയിൽ യോഗ്യരായ 15,302 പേരിൽ 4421 പേർ ഓപ്ഷൻ നൽകി. ബി.എസ്.എൻ.എലിൽ ആകെയുള്ള 1.65 ലക്ഷം ജീവനക്കാരിൽ 1.04 ലക്ഷം സ്വയംവിരമിക്കലിന് യോഗ്യരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP