Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലിയേക്കര ടോൾപ്ലാസ വഴി പോകും മുൻപ് ഇക്കാര്യം ഓർത്തിരിക്കുക; ഇന്നു മുതൽ മൂന്ന് ട്രാക്കുകൾ പ്രവർത്തിക്കുക ഫാസ്ടാഗ് പതിച്ച വാഹനങ്ങൾക്ക മാത്രമായി; ഡിസംബർ ഒന്നുമുതൽ ടോൾ പ്ലാസയിൽ സമ്പൂർണ ഫാസ്ടാഗ് നടപ്പിലാക്കാനൊരുങ്ങി അഥോറിറ്റി; ഫാസ്ടാഗുകൾ ബാങ്കുകൾ വഴിയും ലഭ്യം; പ്രാദേശിക വഹനങ്ങൾക്ക് ബാധകമല്ല

പാലിയേക്കര ടോൾപ്ലാസ വഴി പോകും മുൻപ് ഇക്കാര്യം ഓർത്തിരിക്കുക; ഇന്നു മുതൽ മൂന്ന് ട്രാക്കുകൾ പ്രവർത്തിക്കുക ഫാസ്ടാഗ് പതിച്ച വാഹനങ്ങൾക്ക മാത്രമായി; ഡിസംബർ ഒന്നുമുതൽ ടോൾ പ്ലാസയിൽ സമ്പൂർണ ഫാസ്ടാഗ് നടപ്പിലാക്കാനൊരുങ്ങി അഥോറിറ്റി; ഫാസ്ടാഗുകൾ ബാങ്കുകൾ വഴിയും ലഭ്യം; പ്രാദേശിക വഹനങ്ങൾക്ക് ബാധകമല്ല

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: പാലിയേക്കര ടോൾപ്ലാസ പിന്നിട്ടുപോകുന്ന യാത്രക്കാർക്കായി ഒരു മുന്നറിയിപ്പ്. ദേശീയപാതയിലെ ടോൾ പ്ലാസകളിൽ ഡിസംബർ 1 മുതൽ സമ്പൂർണ ഫാസ്ടാഗ് സംവിധാനം നടപ്പാക്കുന്നതിന്റെ മാറ്റത്തിനൊരുങ്ങി പാലിയേക്കര ടോൾപ്ലാസയും.ഇന്നുമുതൽ പാലിയേക്കര ടോൾപ്ലാസയിൽ 3 ട്രാക്കുകൾ വീതം ഫാസ്ടാഗ് പതിച്ച വാഹനങ്ങൾക്ക് മാത്രമാക്കും. 15 മുതൽ 21വരെ 4 ട്രാക്കുകളിലും 22 മുതൽ 28 വരെ 5 ട്രാക്കുകളിലും 29ന് മുഴുവൻ ട്രാക്കുകളിലും ഫാസ്ടാഗ് സംവിധാനം ഒരുക്കാനാണ് നിർദ്ദേശം. ഒരു ട്രാക്ക് തൽക്കാലം പ്രാദേശിക വാഹനങ്ങൾക്കായി ഒഴിച്ചിടും.

ഡിസംബർ 1 മുതൽ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾ ഫാസ്ടാഗ് ട്രാക്കുകളിൽ കയറിയാൽ ഇരട്ടിത്തുക നൽകേണ്ടി വരും. പാലിയേക്കര ടോൾ പ്ലാസയിലൂടെ ദിനവും 45,000 വാഹനങ്ങൾ കടന്നുപോകുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 7,000 വാഹനങ്ങൾക്ക് മാത്രമാണ് ഇപ്പോൾ ഫാസ്ടാഗുള്ളത്. ഓഗസ്റ്റിലെ നിർദ്ദേശപ്രകാരം, ഡിസംബർ 1 മുതൽ ടോൾ പ്ലാസകളിൽ ഒരു ലെയ്‌നിൽ പണം, കാർഡ് എന്നിവ മുഖേനയുള്ള ടോൾ സ്വീകരിക്കണമെന്നു പറഞ്ഞിരുന്നു. ഇവയിൽ പക്ഷേ, വലിയ ക്യൂ ആയിരിക്കും. ഫാസ്ടാഗിൽ കയറിയാൽ ഇരട്ടി പണവും നൽകേണ്ടിവരും.

ദേശീയപാതകളിലെ ടോൾപ്ലാസകളിൽ ഫാസ്ടാഗ് ലഭിക്കും. എസ്‌ഐബി, ഫെഡറൽ ബാങ്ക്, എസ്‌ബിഐ, എച്ച്ഡിഎഫ്‌സി തുടങ്ങി ബാങ്ക് ശാഖകളും ഫാസ്ടാഗ് നൽകുന്നുണ്ട്. തൃശൂർ പാലിയേക്കര ടോൾപ്ലാസയ്ക്കുസമീപം 6 കൗണ്ടറുകളുണ്ട്. കാറുകൾക്ക് 500 രൂപയും വലിയ വാഹനങ്ങൾക്ക് 600 രൂപയുമാണ് ഇവിടെ നിരക്ക്. ഇതിൽ കാറുകൾക്ക് 200രൂപയും വലിയ വാഹനങ്ങൾക്ക് 300 രൂപയും ഉപയോഗിക്കാനാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP