Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്‌ബിഐ വായ്പാ, നിക്ഷേപ നിരക്കുകൾ വീണ്ടും കുറച്ചു; പുതുക്കിയ നിരക്കുകൾ നവംബർ പത്ത് മുതൽ പ്രാബല്യത്തിൽ

എസ്‌ബിഐ വായ്പാ, നിക്ഷേപ നിരക്കുകൾ വീണ്ടും കുറച്ചു; പുതുക്കിയ നിരക്കുകൾ നവംബർ പത്ത് മുതൽ പ്രാബല്യത്തിൽ

സ്വന്തം ലേഖകൻ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപ നിരക്കും വായ്പാ പലിശ നിരക്കും വീണ്ടും കുറച്ചു. വായ്പാ പലിശ നിരക്കിൽ 5 ബേസിസ് പോയിന്റിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. എല്ലാ കാലാവധികളിലും ഉള്ള വായ്പകൾക്കും ഇത് ബാധകമായിരിക്കും. വായ്പാ നിരക്ക് കുറയുന്നതോടെ എസ്‌ബിഐയുടെ റീട്ടെയിൽ വായ്പകളുടെ ചെലവ് വീണ്ടും കുറയും. പുതുക്കിയ നിരക്കുകൾ നവംബർ പത്ത് മുതൽ പ്രാബല്യത്തിൽ വരും.

ഈ സാമ്പത്തിക വർഷം ഏഴാം തവണയാണ് എസ്‌ബിഐ എംസിഎൽആറിൽ കുറവ് വരുത്തുന്നത്. അടിസ്ഥാന പലിശ നിരക്കിൽ കുറവ് വരുത്തിയതോടെ എസ്‌ബിഐയുടെ 1 വർഷ എംസിഎൽആർ പ്രതിവർഷം 8 ശതമാനമായി കുറയും. നിലവിൽ ഇത് 8.05 ശതമാനമായിരുന്നു. സ്ഥിര നിക്ഷേപങ്ങളുടെ നിരക്കുകളിലും എസ്‌ബിഐ കുറവ് വരുത്തിയിട്ടുണ്ട്. ഒരു വർഷം മുതൽ രണ്ട് വർഷം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്കിൽ 15 ബേസിസ് പോയിന്റിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്.

രണ്ട് കോടി രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ 30 മുതൽ 70 ബേസിസ് പോയിന്റിന്റെ വരെ കുറവ് വരും. പുതുക്കിയ നിരക്കുകൾ നവംബർ 10 മുതൽ പ്രാബല്യത്തിൽ വരും. എസ്‌ബിഐ സേവിങ്സ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ ഈ മാസം ആദ്യം കുറവ് വരുത്തിയിരുന്നു. ഒരു ലക്ഷം രൂപ വരെയുള്ള സേവിങ്‌സ് അക്കൗണ്ടുകളിലെ നിക്ഷേപത്തിന്റെ പലിശയിൽ 25 വബേസിസ് പോയിന്റിന്റെ കുറവാണ് വരുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP