Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ ചരിത്രത്തിലാദ്യമായി ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് കലോത്സവമൊരുക്കി കേരള സർക്കാർ; സംസ്ഥാനതലത്തിൽ നടക്കുന്ന വർണപ്പകിട്ട്-2019 കലോത്സവത്തിന് തിരിതെളിഞ്ഞത് തിരുവനന്തപുരത്ത്; ട്രാൻസ്‌ജെൻഡേഴ്‌സിന്റെ ഉന്നത വിദ്യാഭ്യാസ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുമെന്ന് ഉദ്ഘാടനം ചെയ്ത് മന്ത്രി കെ.കെ ശൈലജ; ഇനി ചിലങ്കകെട്ടി അർദ്ധനാരികൾ ആടും!

ഇന്ത്യൻ ചരിത്രത്തിലാദ്യമായി ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് കലോത്സവമൊരുക്കി കേരള സർക്കാർ; സംസ്ഥാനതലത്തിൽ നടക്കുന്ന വർണപ്പകിട്ട്-2019 കലോത്സവത്തിന് തിരിതെളിഞ്ഞത് തിരുവനന്തപുരത്ത്; ട്രാൻസ്‌ജെൻഡേഴ്‌സിന്റെ ഉന്നത വിദ്യാഭ്യാസ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുമെന്ന് ഉദ്ഘാടനം ചെയ്ത് മന്ത്രി കെ.കെ ശൈലജ; ഇനി ചിലങ്കകെട്ടി അർദ്ധനാരികൾ ആടും!

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ട്രാൻസ്ജെൻഡറുകളുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുമെന്നു മന്ത്രി കെ.കെ.ശൈലജ. രാജ്യത്താദ്യമായി സംഘടിപ്പിച്ച ട്രാൻസ്‌ജെൻഡർ കലാമേള 'വർണപ്പകിട്ട്' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു സൗകര്യമൊരുക്കും. മെഡിക്കൽ കോളജുകളെ സജ്ജമാക്കുന്നതിന്റെ ആദ്യപടിയായി കോട്ടയം മെഡിക്കൽ കോളജിൽ ട്രാൻസ്ജെൻഡർ ക്ലിനിക് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

വിവിധ മേഖലകളിൽ മികവു തെളിയിച്ച ശ്രീക്കുട്ടി നമിത, എസ്.ശ്യാമ, പ്രഭ, പ്രമോദ് പ്രമീള, ശ്രേയ ലക്ഷ്മി, വിജയ രാജമല്ലിക, ഫൈസൽ ഫൈസു, സിസിലി ജോർജ്, തൃപ്തി, ആദം ഹാരി, ഹെയ്ദി സാദിയ എന്നിവരെ ധനസഹായം നൽകി ആദരിച്ചു.ഡപ്യൂട്ടി മേയർ രാഖി രവികുമാർ അധ്യക്ഷയായി. സാമൂഹികനീതി വകുപ്പ് ഡയറക്ടർ ഷീബ ജോർജ്, സ്റ്റേറ്റ് ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം ശീതൾ ശ്യാം തുടങ്ങിയവർ പ്രസംഗിച്ചു.

ട്രാൻസ് വ്യക്തികളുടെ സർഗവാസനകളും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനും പൊതുസമൂഹത്തിന്റെ അംഗീകാരം നേടിയെടുക്കുന്നതിനുമായി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന കലോത്സവമാണ് വർണപ്പകിട്ട്. സംസ്ഥാന സാമൂഹിക നീതി വകുപ്പാണ് കലോത്സവം സംഘടിപ്പിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു കലോത്സവമെന്ന് വകുപ്പ് അധികൃതർ അവകാശപ്പെട്ടു. 'വർണ്ണപ്പകിട്ട് 2019' എന്ന പേരിലാണ് ട്രാൻസ് കലോത്സവം സംഘടിപ്പിക്കുന്നത്.

നവംബർ 8, 9 തീയതികളിൽ ചാല ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്‌കൂളിൽ വച്ചാണ് കലോത്സവം സംഘടിപ്പിക്കുന്നത്. പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന ചടങ്ങിൽ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ട്രാൻസ് വ്യക്തികളെ ആദരിച്ചു.

വിവിധ ജില്ലകളിൽ നിന്നും എത്തിച്ചേരുന്ന 190 ഓളം കലാപ്രതിഭകൾ കലോത്സവത്തിൽ മാറ്റുരയ്ക്കും. രണ്ട് ദിവസമായി നടക്കുന്ന കലോത്സവത്തിൽ വിവിധ കലാമത്സരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കലോത്സവത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് 2 മുതൽ കരമന ടാക്സ് ടവറിൽ നിന്ന് കലോത്സവ വേദിയിലേക്ക് വിളംബര ഘോഷയാത്ര നടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP