Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തട്ടാരമ്പലത്തിലെ ഡോക്ടർ സർ വാങ്ങിയ കാറിന്റെ വില 84 ലക്ഷം; അടച്ച നികുതി 18 ലക്ഷം: മാവേലിക്കരയ്ക്ക് കൗതുകമായി പ്രശാന്ത് ഡോക്ടറുടെ പോഷെ ചെത്തി നടക്കുന്നത് ഇങ്ങനെ

തട്ടാരമ്പലത്തിലെ ഡോക്ടർ സർ വാങ്ങിയ കാറിന്റെ വില 84 ലക്ഷം; അടച്ച നികുതി 18 ലക്ഷം: മാവേലിക്കരയ്ക്ക് കൗതുകമായി പ്രശാന്ത് ഡോക്ടറുടെ പോഷെ ചെത്തി നടക്കുന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ

മാവേലിക്കര: മാവേലിക്കര തട്ടാരമ്പലത്തെ ഡോക്ടർ സർ വാങ്ങിയ കാറിന്റെ വില 84 ലക്ഷം രൂപ. 18 ലക്ഷം രൂപ നികുതിയും രജിസ്‌ട്രേഷൻ ചാർജും അടക്കം 1.4 കോടി രൂപ മുടക്കി ഡോക്ടർ വി.വി പ്രശാന്ത് ആണ് ജർമനിയിൽ നിന്നും ആഡംബര കാർ മാവേലിക്കരയിൽ എത്തിച്ചത്. ജർമൻ നിർമ്മിത കൺവർട്ടബിൾ സ്പോർട്സ് കാർ ആയ പോർഷെയാണ് മാവേലിക്കരയിൽ ചെത്തി നടക്കുന്നത്. 83.88 ലക്ഷം രൂപ വിലയുള്ള പോർഷേ 718 ബോക്സ്റ്റർ സ്പോർട്സ് കാർ തട്ടാരമ്പലം വി എസ്എം ആശുപത്രി പാർട്ണർ ഡോ.വി.വി.പ്രശാന്ത് സ്വന്തമാക്കുക ആയിരുന്നു. ആദ്യമായി മാവേലിുക്കരയിൽ രജിസ്റ്രർ ചെയ്ത ഈ ആഡംബര കാർ മാവേലിക്കരക്കാർക്കും കൗതുകം.

കാറിന്റെ നികുതിയായി മാത്രം 17.61 ലക്ഷം രൂപ അടച്ചു. കെഎൽ-31-പി-1111 എന്ന നമ്പരിനായി 25000 രൂപ നൽകി. ഇൻഷുറൻസ് തുക ഇറക്കുമതി ചാർജ് ഉൾപ്പടെ 1.4 കോടി രൂപ വാഹനം നിരത്തിലിറങ്ങാൻ ചെലവായി. മാവേലിക്കര ജോയിന്റ് ആർടി ഓഫിസിൽ ആദ്യമായാണ് പോർഷെ കാർ രജസിറ്റർ ചെയ്യുന്നതെന്ന് ജോയിന്റ് ആർടിഓ എച്ച്. അൻസാരി പറഞ്ഞു. കൺവർട്ടബിൾ സ്പോർട്സ് കാറിൽ രണ്ട് പേർക്ക് സഞ്ചരിക്കാം. 6500 ആർപിഎമ്മിൽ 300 കുതിര ശക്തി വേഗം കൈവരിക്കാൻ കഴിയുന്ന വാഹനത്തിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 4.9 സെക്കന്റ് സമയം മതി. പരമാവധി വേഗം മണിക്കൂറിൽ 275 കിലോമീറ്ററാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP