Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കഴിഞ്ഞ കുറേ വർഷങ്ങളായി എന്റേയും കുടുംബത്തിന്റെയും ജീവൻ രക്ഷിക്കുന്നതിന് പ്രയത്‌നിച്ച എസ്‌പിജിയിലെ സഹോദരീ ഹോദരങ്ങൾക്ക് നന്ദി'; സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന് എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്

'കഴിഞ്ഞ കുറേ വർഷങ്ങളായി എന്റേയും കുടുംബത്തിന്റെയും ജീവൻ രക്ഷിക്കുന്നതിന് പ്രയത്‌നിച്ച എസ്‌പിജിയിലെ സഹോദരീ ഹോദരങ്ങൾക്ക് നന്ദി'; സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന് എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: കേന്ദ്ര സർക്കാർ എസ്‌പിജി സുരക്ഷ പിൻവലിക്കാൻ തീരുമാനിച്ചതിന് പിന്നാലെ തന്റെ സംഘത്തിന് സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ അംഗങ്ങൾക്ക് നന്ദി പറഞ്ഞ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'കഴിഞ്ഞ കുറേ വർഷങ്ങളായി എന്റേയും കുടുംബത്തിന്റെ ജീവൻ രക്ഷിക്കുന്നതിന് അക്ഷീണം പ്രയത്‌നിച്ച എസ്‌പിജിയിലെ എന്റെ സഹോദരീസഹോദരങ്ങൾക്ക് നന്ദി പറയുന്നു. നിങ്ങളുടെ അർപ്പണത്തോടെയും പിന്തുണയോടെയുമുള്ള എന്റെ യാത്രകൾ സ്‌നേഹപൂർവമായിരുന്നു. അതൊരനുഗ്രഹമായിരുന്നു. എല്ലാവർക്കും നന്ദി. നിങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു'.-രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

ഗാന്ധി കുടുംബത്തിന്റെ എസ്‌പിജി സുരക്ഷ കേന്ദ്രസർക്കാർ പിൻവലിച്ചിരുന്നു. സോണിയാഗാന്ധി, രാഹുൽ, പ്രിയങ്ക എന്നിവർക്ക് ഗൗരവമായ സുരക്ഷാഭീഷണിയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി മക്കളായ രാഹുൽഗാന്ധി, പ്രിയങ്കഗാന്ധി എന്നിവർക്കാണ് നിലവിൽ എസ് പിജി സുരക്ഷ ഉണ്ടായിരുന്നത്. എന്നാൽ പ്രധാനമന്ത്രി ഒഴികെയുള്ളവർക്ക് ഗൗരവമായ സുരക്ഷ ഭീഷണികളില്ലെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി മക്കളായ രാഹുൽഗാന്ധി, പ്രിയങ്കഗാന്ധി എന്നിവർക്കാണ് നിലവിൽ എസ് പിജി സുരക്ഷ ഉണ്ടായിരുന്നത്. എന്നാൽ പ്രധാനമന്ത്രി ഒഴികെയുള്ളവർക്ക് ഗൗരവമായ സുരക്ഷ ഭീഷണികളില്ലെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ. എസ്‌പിജിയെ ഒപ്പം കൂട്ടാതെയുള്ള വിദേശ യാത്രകളിലും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ ഒഴിവാക്കിയുള്ള രാജ്യത്തെ യാത്രകളിലും ഗാന്ധി കുടംബത്തിന് സുരക്ഷ പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ലെന്നതാണ് വിലയിരുത്തലിന്റെ അടിസ്ഥാനം .

തുടർന്നാണ് എസ്‌പിജി സുരക്ഷ പിൻവലിക്കാൻ കേന്ദ്രം തീരുമാനിച്ചത്. പകരം സിആർപിഎഫിന്റെ ഇസഡ്പ്ലസ് സുരക്ഷ നൽകും. തീരുമാനം ഉടൻ നടപ്പിൽ വരും. രാഷ്ട്രീയ പകപോക്കലിൽ നേതാക്കളുടെ ജീവൻ പന്താടുകയാണെന്ന് എഐസിസി ജനറൽസെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു. സുരക്ഷ പ്രശ്‌നങ്ങളില്ലെന്ന വിലയിരുത്തലിൽ മുൻപ്രധാനമന്ത്രി മന്മോഹൻ സിംഗിന്റെ എസ്‌പിജി സുരക്ഷ കഴിഞ്ഞ ഓഗസ്റ്റിൽ പിൻവലിച്ചിരുന്നു. അദ്ദേഹത്തിന്റെ സുരക്ഷ ചുമതല ഇപ്പോൾ സിആർപിഎഫിനാണ്.

സോണിയഗാന്ധി, രാഹുൽ, പ്രിയങ്ക എന്നിവര്ക്ക് എസ്‌പിജി സുരക്ഷ തുടരുന്നതിൽ ബിജെപിക്കുള്ളിൽ വിമർശനം ഉയർന്നിരുന്നു. സർക്കാർ തീരുമാനത്തിന് പിന്നിൽ ഇതും ഘടകമായെന്നാണ് സൂചന. മുൻ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയു'ടെ മരണത്തെ തുടർന്ന് 1985ലാണ് എസ്‌പിജി രൂപീകരിച്ചത്. രാജീവ് ഗാന്ധിയുടെ വധത്തിന് ശേഷം നിയമഭദേഗതിയിലൂടെ മുൻ പ്രധാനമന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കും പത്ത് വർഷം വരെ എസ്‌പിജി സുരക്ഷ നൽകാൻ തീരുമാനിക്കുകയായിരുന്നു. ഗാന്ധി കുടുംബത്തിന്റെ സുരക്ഷ പിൻവലിക്കുന്നതോടെ ഇനി പ്രധാനമന്ത്രിക്ക് മാത്രമാവും എസ്‌പിജി കാവൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP