Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാഹനപരിശോധനക്കിടെ പിടിയിലായത് സ്‌കൂട്ടർ ഓടിച്ചെത്തിയ സ്‌കൂൾ വിദ്യാർത്ഥികൾ; പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകിയതിന് അമ്മമാർക്ക് 25,000 രൂപ വീതം പിഴയിട്ട് പൊലീസും

വാഹനപരിശോധനക്കിടെ പിടിയിലായത് സ്‌കൂട്ടർ ഓടിച്ചെത്തിയ സ്‌കൂൾ വിദ്യാർത്ഥികൾ; പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകിയതിന് അമ്മമാർക്ക് 25,000 രൂപ വീതം പിഴയിട്ട് പൊലീസും

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: പ്രായപൂർത്തിയാകാത്ത കുട്ടികൾ സ്‌ക്കൂട്ടർ ഓടിച്ചതിന് അമ്മമാർക്ക് ഫൈനടിച്ച് പൊലീസ്. വാഹന പരിശോധനക്കിടെ പിടിയിലായ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അമ്മമാർക്ക് 25,000 രൂപ വീതമാണ് പൊലീസ് പിഴ ചുമത്തിയത്. ലൈസൻസ് ഇല്ലാതെ കുട്ടിൾ വാഹനമോടിച്ചാൽ പുതിയ മോട്ടോർ വാഹന ഭേദഗതി നിയമപ്രകാരം രക്ഷകർത്താവിന് മൂന്നുവർഷം തടവും 25000 രൂപ പിഴയുമാണ് ശിക്ഷ.

ലൈസൻസ് ഇല്ലാതെ കുട്ടികൾ വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാണ് പൊലീസ് കർശന പരിശോധന നടപ്പാക്കിയത്. ഹൈസ്‌ക്കൂൾ പരിസരങ്ങളിൽ ലൈസൻസില്ലാത്ത ഇരുചക്ര വാഹന യാത്ര വ്യാപകമാണ്. ഇത് രക്ഷിതാക്കളുടെ സമ്മത പ്രകാരമാണെന്നും ഇങ്ങനെ പിടികൂടുന്നവർക്ക് കടുത്ത ശിക്ഷയായിരിക്കും നൽകുക എന്നും പൊലീസ് അറിയിച്ചു. വാഹന പരിശോധനയ്ക്കിടെ രണ്ട് വീട്ടമ്മമാർക്കാണ് പിഴ ചുമത്തി പൊലീസ് നോട്ടീസ് നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP