Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാഗർകോവിൽ - തിരുവനന്തപുരം പാസഞ്ചർ ട്രെയിൻ നീട്ടിയതുകൊല്ലം വരെ; ദക്ഷിണ റയിൽവേ ചീഫ് ഓപ്പറേറ്റിങ് മാനേജർ അനന്തരാമന്റെ രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ചെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി

നാഗർകോവിൽ - തിരുവനന്തപുരം പാസഞ്ചർ ട്രെയിൻ നീട്ടിയതുകൊല്ലം വരെ; ദക്ഷിണ റയിൽവേ ചീഫ് ഓപ്പറേറ്റിങ് മാനേജർ അനന്തരാമന്റെ രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ചെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: നാഗർകോവിൽ- തിരുവനന്തപുരം പാസഞ്ചർ ട്രെയിൻ ഇനിമുതൽ കൊല്ലം- നാഗർകോവിൽ പാസഞ്ചർ ട്രെയിനാകും. ട്രെയിൻ സർവീസ് കൊല്ലം വരെ ദീർഘിപ്പിക്കുന്നതിന് നിർദ്ദേശം നൽകിയതായി ദക്ഷിണ റയിൽവേ ചീഫ് ഓപ്പറേറ്റിങ് മാനേജർ അനന്തരാമൻ രേഖാമൂലം അറിയിച്ചതായി എൻ കെ പ്രേമചന്ദ്രൻ എം പി വ്യക്തമാക്കി. തിരുവനന്തപുരത്ത് നിന്ന് രാവിലെ 8.30നു പുറപ്പെടുന്ന വിധത്തിലാണു ട്രെയിൻ സർവീസ് നടത്തുകയെന്നു എംപി അറിയിച്ചു. എന്നാൽ, എന്നു മുതൽ സർവീസ് ആരംഭിക്കുമെന്ന് അറിയിച്ചിട്ടില്ല.

ചെങ്കോട്ടയിൽ സർവീസ് അവസാനിപ്പിക്കുന്ന വിവിധ ട്രെയിൻ സർവീസുകളുടെ റേക്കുകൾ വിവിധ ഡിപ്പോകളിൽ അറ്റകുറ്റപ്പണികൾ നടന്നുവരികയാണ്. അറ്റകുറ്റപ്പണികൾ തീരുന്ന മുറയ്ക്ക് ചെങ്കോട്ടയിൽ നിന്നു കൊല്ലത്തേക്കു സർവീസ് ദീർഘിപ്പിക്കുന്നതിനുള്ള പരിശോധനകൾ നടത്തുമെന്നും, കൊല്ലത്ത് നിന്നു പുനലൂർ ചെങ്കോട്ട വഴി രാമേശ്വരത്തേക്ക് പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നതു സംബന്ധിച്ചു പ്രായോഗികത പരിശോധനയിലാണെന്നും ദക്ഷിണ റയിൽവേ ചീഫ് ഓപ്പറേറ്റിങ് മാനേജർ എംപിയെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP