Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫോമ സൺഷൈൻ റീജിയൻ യൂത്ത് ഫെസ്റ്റിവെൽ കിക്കോഫ് നടന്നു

ഫോമ സൺഷൈൻ റീജിയൻ യൂത്ത് ഫെസ്റ്റിവെൽ കിക്കോഫ് നടന്നു

സ്വന്തം ലേഖകൻ

മയാമി: ഫോമ സൺഷൈൻ റീജിയൻ യൂത്ത് ഫെസ്റ്റിവെൽ 2020യുടെ ആദ്യ കിക്കോഫ് നവംബർ രണ്ടാം തീയതി പെംബ്രോക് പൈൻസിലുള്ള സി. ബി സ്മിത്ത് പാർക്കിൽ വച്ച് കേരളസമാജത്തിന്റെ പിക്നിക്കിനോട് അനുബന്ധിച്ചു നടന്നു. വൻപിച്ച ജനപങ്കാളിത്തത്തോടുകൂടി നടത്തുവാൻ സാധിച്ചതിൽ റീജിയണൽ വൈസ് പ്രസിഡന്റ് ബിജു തോണിക്കടവിൽ സൗത്ത് ഫ്‌ളോറിഡയിലെ എല്ലാ അസ്സോസിയേഷനുകൾക്കും നന്ദി അറിയിച്ചു.

പെംബ്രോക് പൈൻ വൈസ് മേയർ ഐറീസ് എ സിപിൾ മുഖ്യതിഥി ആയിരുന്നു . പ്രസ്തുത ചടങ്ങിൽ ഫോമാ നാഷണൽ കമറ്റി മെമ്പർ നോയൽ മാത്യു, കേരളസമാജം പ്രസിഡന്റ് ബാബു കല്ലിടുക്കൽ , നവകേരളയുടെ പ്രസിഡന്റ് ഷാന്റി വർഗീസ് , മയാമി മലയാളി അസോസിയേഷൻ പ്രസിഡന്റ് സെബാസ്‌റ്യൻ എമ്മാനുവൽ , യൂത്ത് ഫെസ്റ്റിവൽ പ്രോഗ്രാം കോർഡിനേറ്ററും കേരളാ അസോസിയേഷൻ ഓഫ് പാം ബീച്ച് പ്രസിഡന്റ്മായാ ഡോക്ടർ ജഗതി നായർ, യൂത്ത് കോർഡിനേറ്റർ പത്മകുമാർ നായർ, യൂത്ത് ഫെസ്റ്റിവൽ കമറ്റി മെമ്പർമാരായ റോഷിനി ബിനോയ്, ജൂണ തോമസ്, സന്ധ്യാ പത്മകുമാർ കൂടാതെ വിവിധ അസോസിയേഷൻ നേതാക്കെന്മാരുടെ സാന്നിധ്യവും നിറപ്പകിട്ടേകി .

മത്സരാർത്ഥികൾക്കുവേണ്ടി ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യമൊരുക്കിയിട്ടുണ്ട്. സിംഗിൾ രജിസ്ട്രേഷൻ 10 ഡോളർ , ഗ്രൂപ്പ് രജിസ്ട്രേഷൻ 25 ഡോളർ ഈ നിരക്കിൽ രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ സ്വീകരിക്കുന്ന അവസാനദിവസം ഡിസംബർ 31 ആണ്. കലാതിലകത്തിനും കലാപ്രതിഭയ്ക്കും 250 ഡോളർ ക്യാഷ് പ്രൈസ് നൽകുന്നതായിരിക്കുമെന്നു റീജിയനൽ വൈസ് പ്രസിഡന്റ് ബിജു തോണിക്കടവിൽ പ്രഖ്യപിച്ചു .ഫോമ സൺഷൈൻ റീജിയൻ സെക്രട്ടറി സോണി കണ്ണോട്ടുതറയാണ് ഈ വാർത്ത അറിയിച്ചത് .

ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് .

Single - https://forms.gle/ATd6WmarLVp7Pcvv8

Group - https://forms.gle/cbVAgFMxs7WB4mUs9

വാർത്ത: നിബു വെള്ളവന്താനം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP