Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധം; സ്ഥിതി ഗുരുതരമെന്നും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി റിപ്പോർട്ട്; കേസിൽ യുഎപിഎ സമിതി പരിശോധിച്ച് തീരുമാനം എടുക്കട്ടെയെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ്; വിദ്യാർത്ഥികൾക്കെതിരെ ഉടൻ നടപടി എടുക്കേണ്ടെന്നും തീരുമാനം; ജനറൽ സെക്രട്ടറി അടക്കം മൂന്നു പിബി അംഗങ്ങൾ യുഎപിഎക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചിട്ടും പൊലീസിന്റെ വാക്ക് വിശ്വസിച്ച് സിപിഎം; വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 14 ലേക്ക് മാറ്റി

അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധം; സ്ഥിതി ഗുരുതരമെന്നും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി റിപ്പോർട്ട്; കേസിൽ യുഎപിഎ സമിതി പരിശോധിച്ച് തീരുമാനം എടുക്കട്ടെയെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ്; വിദ്യാർത്ഥികൾക്കെതിരെ ഉടൻ നടപടി എടുക്കേണ്ടെന്നും തീരുമാനം; ജനറൽ സെക്രട്ടറി അടക്കം മൂന്നു പിബി അംഗങ്ങൾ യുഎപിഎക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചിട്ടും പൊലീസിന്റെ വാക്ക് വിശ്വസിച്ച് സിപിഎം; വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 14 ലേക്ക് മാറ്റി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്/ കൊച്ചി: കോഴിക്കോട് യുഎപിഎ കേസിൽ ഇടപെടണ്ടതില്ലെന്ന് സിപിഎം തീരുമാനം. വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയത് ശരിയല്ലെന്ന് സീതാറാം യെച്ചൂരിയുടെയും പ്രകാശ് കാരാട്ടിന്റെയും നിലപാടിന് വിരുദ്ധമായ തീരുമാനമാണ് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് സ്വീകരിച്ചത്. ഇതോടെ കേസിൽ പാർട്ടി പ്രവർത്തകരെ സിപിഎം കൈയൊഴിഞ്ഞിരിക്കുകയാണ്. അറസ്റ്റിലായവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിൽ റിപ്പോർട്ട് ചെയ്തതോടെയാണ് പഴയ നിലപാടിൽ നിന്ന് പാർട്ടി മലക്കം മറിഞ്ഞത്. സ്ഥിതി ഗുരുതരമെന്നും ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു

കേസിൽ, യുഎപിഎ സമിതി പരിശോധിച്ച് തീരുമാനമെടുക്കേട്ടെയന്നും സെക്രട്ടേറിയറ്റ് പറഞ്ഞു. എന്നാൽ അലൻ ശുഹൈബിനും താഹ ഫസലിനുമെതിരെ തിടുക്കത്തിൽ നടപടി ഉണ്ടാകില്ല. രണ്ട് പാർട്ടി അംഗങ്ങൾക്കെതിരെ യുഎപിഎ ചുമത്തിയതിനെ തുടർന്ന് സിപിഎമ്മിൽ ഭിന്നത രൂക്ഷമായിരുന്നു. യുഎപിഎ ചുമത്തിയതിനെതിരെ ജനറൽ സെക്രട്ടറിയടക്കം മൂന്ന് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ പരസ്യനിലപാടെടുത്തിട്ടും സർക്കാർ നിലപാട് മാറ്റിയിരുന്നില്ല.

ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എം.എ.ബേബി എന്നിവർ യുഎപിഎ ചുമത്തിയത് തെറ്റാണെന്ന് തുറന്നടിച്ചിരുന്നു. പൊലീസ് തെറ്റായി പ്രവർത്തിച്ചെന്നും സർക്കാർ തിരുത്തണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞിരുന്നു.യു.എ.പി.എ നിയമം ദുരുപയോഗിക്കുന്നതിനോട് സിപിഎം യോജിക്കുന്നില്ല. ഇക്കാര്യത്തിൽ പൊലീസിന് തെറ്റുപറ്റി. അത് തിരുത്താൻ സർക്കാർ ഇടപെടുമെന്നാണ് കരുതുന്നത്. മാവോയിസ്റ്റ് പ്രവർത്തകർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിൽ മജിസ്റ്റീരിയൽ അന്വേഷണം നടക്കുന്നുണ്ട്. അതിനു ശേഷം പ്രതികരിക്കാമെന്നും പ്രകാശ് കാരാട്ട് പറഞ്ഞിരുന്നു.

സിപിഎം പ്രവർത്തകരായ ഒളവണ്ണ മൂർക്കനാട് താഹ ഫസൽ (24), തിരുവണ്ണൂർ പാലാട്ട് നഗർ അലൻ ഷുഹൈബ് (20) എന്നിവരെയാണ് യുഎപിഎ ചുമത്തി അറസ്റ്റു ചെയ്തത്. ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി 14 ലേക്ക് മാറ്റി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ജാമ്യാപേക്ഷ മാറ്റിയത്. കേസിൽ സർക്കാരിനോട് കോടതി റിപ്പോർട്ട് തേടി. നവംബർ 14ന് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.ഇവരുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നാണ് ഹർജിക്കാരുടെ വാദം.

പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യ കുറ്റം നിലനിൽക്കുന്നെന്നാണ് കീഴ്‌ക്കോടതി ഉത്തരവിൽ പറയുന്നത്. ഇരുവർക്കും ജാമ്യം അനുവദിക്കണമെന്ന ആവശ്യം മാത്രമാണ് കഴിഞ്ഞദിവസം ജാമ്യഹർജി പരിഗണിക്കവേ പ്രതികൾക്കു വേണ്ടി ഹാജരായ അഡ്വ.എം.കെ.ദിനേശ് മുന്നോട്ടുവച്ചത് . അലൻ ഷുഹൈബ് , താഹ ഫസൽ എന്നിവർക്ക് നിയമപരമായും മാനുഷിക പരിഗണനയിലും ജാമ്യം ലഭിക്കാൻ അർഹതയുണ്ടെന്ന് അദ്ദേഹം വാദിച്ചു. നിരോധിത പ്രസ്ഥാനങ്ങളിൽ അംഗമാവുക അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുക തുടങ്ങി കുറ്റങ്ങളാണ് അറസ്റ്റിലായ അലനും, താഹയ്ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. അലനെയും ഷുഹൈബിനെയും വിയ്യൂർ ജയിലിലേക്ക് മാറ്റണമെന്ന് ജയിൽ സൂപ്രണ്ട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇരുവരും കോഴിക്കോട് ജയിലിൽ നിന്ന് മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ജയിൽ വകുപ്പ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP