Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആ കുരുന്നുകൾക്ക് ഇനി മിഠായി മാത്രമല്ല ഫുട്‌ബോളും വാങ്ങണ്ട; മലപ്പുറത്തെ ചുണക്കുട്ടികൾക്ക് സമ്മാനങ്ങളുമായി പ്രമുഖർ; 15 ജഴ്‌സികൾ ഉണ്ണിമുകുന്ദൻ നൽകിയപ്പോൾ ഇന്നലെ വൈകിട്ട് വരെ ലഭിച്ചത് ഏഴു ഫുട്‌ബോളുകൾ; സമ്മാനം ലഭിച്ചത് അങ്ങ് സ്‌പെയിനിൽ നിന്നു വരെ; മലയാളികൾക്ക് ഗൃഹാതുരത്വം നൽകിയ വീഡിയോ സൂപ്പർ ഹിറ്റ്

ആ കുരുന്നുകൾക്ക് ഇനി മിഠായി മാത്രമല്ല ഫുട്‌ബോളും വാങ്ങണ്ട; മലപ്പുറത്തെ ചുണക്കുട്ടികൾക്ക് സമ്മാനങ്ങളുമായി പ്രമുഖർ; 15 ജഴ്‌സികൾ ഉണ്ണിമുകുന്ദൻ നൽകിയപ്പോൾ ഇന്നലെ വൈകിട്ട് വരെ ലഭിച്ചത് ഏഴു ഫുട്‌ബോളുകൾ; സമ്മാനം ലഭിച്ചത് അങ്ങ് സ്‌പെയിനിൽ നിന്നു വരെ; മലയാളികൾക്ക് ഗൃഹാതുരത്വം നൽകിയ വീഡിയോ സൂപ്പർ ഹിറ്റ്

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം:മലയാളികൾക്ക് ഗൃഹാതുരത്വം നൽകിയ വീഡിയോയാണ് ഇന്നലെ സോഷ്യൽ മീഡിയയിൽ തരംഗമായത്. മിഠായി തിന്നാൽ പല്ലു ചീത്തയാകുമെന്നും അത് ഉപേക്ഷിച്ച്  വാങ്ങാനുള്ള പണം കൂട്ടിവെക്കണം എന്നു പറയാൻ മലപ്പുറം മമ്പാട് പുളിക്കലോടിയിലെ 13 കുട്ടികൾ ചേർന്ന യോഗമാണ് മലയാളികളുടെ മനസിലേക്ക് ആഴ്ന്നിറങ്ങിയത്. ഇതോട ഇവർ സോഷ്യൽ മീഡിയയിലെ സൂപ്പർസ്റ്റാറുകളുമായി.

ഇനി അവർക്ക് മിഠായി വാങ്ങാനുള്ള പണം സ്വരുക്കൂട്ടി ഇനി ഫുട്‌ബോളും, ജഴ്‌സിയും വാങ്ങണ്ട. മലപ്പുറത്തെ ആ ചുണക്കുട്ടികൾക്ക് ഫുട്‌ബോളും, ജഴ്‌സിയുമായി ചലച്ചിത്രതാരം ഉണ്ണിമുകുന്ദനും സ്‌പെയിൻ സ്വദേശിയായ ഫുട്‌ബോൾ കോച്ചുമടക്കം നിരവധിയാളുകളാണ് എത്തിയത്. പൊട്ടിപ്പോയ ഫുട്‌ബോൾ മേടിക്കാൻ യോഗം നടത്തി മിഠായി വാങ്ങാൻ ഉപയോഗിക്കുന്ന പണം പിരിവായി നൽകണം എന്ന് പറഞ്ഞ് കൊച്ചുമിടുക്കർ നടത്തിയ യോഗം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ സൂപരിചിതനായ സുശാന്ത് നിലമ്പൂരാണ് വീഡിയോ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിരുന്നത്. സുശാന്ത് തന്നെയാണ് കുട്ടികൾക്ക് പന്തും, ജഴ്‌സിയും ലഭിച്ച വിവരം ഫേസ്‌ബുക്കിൽ പങ്കുവച്ചിട്ടുള്ളത്. കുട്ടികൾക്ക് ആവശ്യമെങ്കിൽ ഫുട്‌ബോൾ കോച്ചിങ് നൽകാനും തയ്യാറാണെന്നും സമൂഹമാധ്യമങ്ങളിലൂടെ വിവരമറിഞ്ഞെത്തിയവർ പറയുന്നു.ഇനിയും എത്ര ഫുട്ബോൾ വാങ്ങിത്തരണമെന്നു ചോദിച്ച് ഇപ്പോഴും ആളുകളുടെ വിളിയെത്തുന്നുണ്ട്. ഇന്നലെ വൈകിട്ടു വരെ ഏഴ് ഫുട്ബോളാണ് കുട്ടികൾക്ക് ലഭിച്ചത്.

ഓലമടലിന് മുകളിൽ ഒരു ഉണങ്ങിയ മരക്കൊമ്പ് വളച്ചുവച്ച് അത് മൈക്കാക്കി നടത്തിയ പ്രസംഗവും പിരിവ് നടത്താനുള്ള യോഗവും രസകരമായിരുന്നു. ചെറിയ കുട്ടികൾ മുതിർന്നവർ കാണിക്കുന്ന പക്വതയോടെ സംസാരിച്ച് തുടങ്ങിയതോടെ യോഗം മുതിർന്നവരുടെ ഹൃദയം കവർന്നുവെന്ന് ചുരുക്കം.

മലപ്പുറം വേക്ക് അപ് അക്കാദമി കുട്ടികളിൽ 2 പേരെ അക്കാദമിയിൽ പരിശീലനത്തിനു ക്ഷണിച്ചിട്ടുമുണ്ട്. കഴിഞ്ഞദിവസമാണ് കുട്ടികളുടെ യോഗത്തിന്റെ വിഡിയോ സുശാന്ത് നിലമ്പൂർ പോസ്റ്റ് ചെയ്യുന്നത്. പ്രസിഡന്റും സെക്രട്ടറിയുമൊക്കെയായി തികച്ചും ജനാധിപത്യ രീതിയിലായിരുന്നു കുട്ടിക്കൂട്ടത്തിന്റെ യോഗം. മിഠായിക്ക് ചെലവാക്കുന്ന പണം കൂട്ടിവെച്ച് പന്തും ജേഴ്സിയും വാങ്ങാനായിരുന്നു ഇവരുടെ തീരുമാനം.

ആഴ്ചയിൽ പത്ത് രൂപയാണ് ഒരാൾ ഇടേണ്ടത്. അതിനിടെ മികച്ച ഗോൾകീപ്പർക്ക് പൊന്നാട അണിയിക്കുന്ന ചടങ്ങും നടന്നു. എതിരഭിപ്രായമുള്ളവർ പറയണമെന്നും പ്രസിഡന്റും സെക്രട്ടറിയും പറയുന്നുണ്ട്. മലയാളികൾക്ക് ഗൃഹാതുരത്വം നൽകിയ വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. രണ്ടു ദിവസം കൊണ്ട് ലക്ഷക്കണക്കിന് പേരാണ് വിഡിയോ കണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP