Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വർണപ്പകിട്ട്: സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവം വെള്ളി, ശനി ദിവസങ്ങളിൽ ചാല ഗവ. മോഡൽ ബോയ്സ് ഹയർസെക്കന്ററി സ്‌കൂളിൽ

വർണപ്പകിട്ട്: സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവം വെള്ളി, ശനി ദിവസങ്ങളിൽ ചാല ഗവ. മോഡൽ ബോയ്സ് ഹയർസെക്കന്ററി സ്‌കൂളിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികളുടെ സർഗവാസനകളും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനും പൊതുസമൂഹത്തിന്റെ അംഗീകാരം നേടിയെടുക്കുന്നതിനുമായി രാജ്യത്ത് ആദ്യമായി സംസ്ഥാന തലത്തിൽ 'വർണ്ണപ്പകിട്ട് 2019' എന്ന പേരിൽ ട്രാൻസ്ജെൻഡർ കലോത്സവം സംഘടിപ്പിക്കുന്നു. നവംബർ 8, 9 തീയതികളിൽ ചാല ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്‌കൂളിൽ വച്ചാണ് കലോത്സവം സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നവംബർ 8-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിക്കും. പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന ചടങ്ങിൽ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ട്രാൻസ്ജെൻഡർ വ്യക്തികളെ ആദരിക്കുകയും ചെയ്യും.

കലോത്സവത്തോടനുബന്ധിച്ച് അന്നേദിവസം ഉച്ചയ്ക്ക് 2 മണിക്ക് കരമന ടാക്സ് ടവറിൽ നിന്ന് കലോത്സവ വേദിയിലേക്ക് വിളംബര ഘോഷയാത്ര ഉണ്ടായിരിക്കുന്നതാണ്. വിവിധ ജില്ലകളിൽ നിന്നും എത്തിച്ചേരുന്ന 190 ഓളം കലാപ്രതിഭകൾ കലോത്സവത്തിൽ മാറ്റുരയ്ക്കും. രണ്ട് ദിവസം നടക്കുന്ന കലോത്സവത്തിൽ വിവിധ കലാമത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. 9-ാം തീയതി ശനിയാഴ്ച വൈകുന്നേരം 5 മണിമുതൽ എറണാകുളം ധ്വയ ട്രാൻസ്ജെൻഡർ ആർട്സ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റി അവതരിപ്പിക്കുന്ന കാലിക പ്രാധാന്യമുള്ള നാടകവും അതിന് ശേഷം പ്രശസ്ത നർത്തകിയും സിനിമാ താരവുമായ ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തപരിപാടിയും ഉണ്ടായിരിക്കുന്നതാണ്. ഇതൊരു വൻ വിജയമാക്കാൻ എല്ലാവരുടേയും സഹകരണം മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP