Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യയുടെ വളർച്ചാ നിരക്ക് നെഗറ്റീവ് എന്ന് മൂഡിസ്; സമ്പദ് വ്യവസ്ഥ മുൻകാലങ്ങളെ അപേക്ഷിച്ച് താഴ്ന്ന് നിൽക്കുന്നു; കോർപ്പറേറ്റ് നികുതിയളിവ് ഉൾപ്പടെ കേന്ദ്രം അടുത്തിടെ സ്വീകരിച്ച പൊടിക്കൈകളൊന്നും ഏശിയില്ലെന്നും കണ്ടെത്തൽ; ബാങ്കിങ് മേഖലയിൽ തുടക്കമിട്ട പ്രതിസന്ധി വ്യവസായ,ഗാർഹിക,വാഹന ,റീട്ടെയിൽ ബിസിനസ് മേഖലയിലേക്കും ബാധിച്ചു

ഇന്ത്യയുടെ വളർച്ചാ നിരക്ക് നെഗറ്റീവ് എന്ന് മൂഡിസ്; സമ്പദ് വ്യവസ്ഥ മുൻകാലങ്ങളെ അപേക്ഷിച്ച് താഴ്ന്ന് നിൽക്കുന്നു; കോർപ്പറേറ്റ് നികുതിയളിവ് ഉൾപ്പടെ കേന്ദ്രം അടുത്തിടെ സ്വീകരിച്ച പൊടിക്കൈകളൊന്നും ഏശിയില്ലെന്നും കണ്ടെത്തൽ; ബാങ്കിങ് മേഖലയിൽ തുടക്കമിട്ട പ്രതിസന്ധി വ്യവസായ,ഗാർഹിക,വാഹന ,റീട്ടെയിൽ ബിസിനസ് മേഖലയിലേക്കും ബാധിച്ചു

മറുനാടൻ ഡെസ്‌ക്‌

ഇന്ത്യയുടെ സാമ്പത്തിക വളർച്ചാനിരക്ക് സ്ഥിരതയിൽ നിന്നും നെഗറ്റീവ് ആയി വെട്ടിക്കുറച്ച് റേറ്റിങ് ഏജൻസിയായ മൂഡിസ്. ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയായ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മുൻകാലങ്ങളെ അപേക്ഷിച്ച് താഴ്ന്ന് നിൽക്കുന്നതായാണ് മൂഡീസ് നിരീക്ഷിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് സമ്പദ് വളർച്ച താഴോട്ടാണ് പോകുന്നത്. രാജ്യത്തിന്റെ ദുർബലമായ സാമ്പത്തികാവസ്ഥയെ അഭിസംബോധന ചെയ്യാൻ പര്യാപ്തമല്ലാത്ത നയങ്ങൾ കടബാധ്യത വർധിപ്പിച്ചു. ഇത് സർക്കാരിനെ ഭാഗികമായി ബാധിക്കുമെന്നും ഏജൻസി പറയുന്നു. ഇന്ത്യയുടെ 45 വർഷത്തെ ചരിത്രത്തിൽ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത് മുൻവർഷത്തിലാണ്. കഴിഞ്ഞ രണ്ട് മാസങ്ങളായി തൊഴിൽ നഷ്ടം കൂടുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കോർപ്പറേറ്റ് നികുതിയളിവ്, നിർമ്മാണ മേഖലയെ ചലിപ്പിക്കാനുള്ള നടപടികളൊക്കെ കേന്ദ്രസർക്കാർ അടുത്തിടെ സ്വീകരിച്ചുവെങ്കിലും അതൊന്നും ഇതുവരെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന നിലയിലേക്ക് എത്തിയതിന്റെ സൂചനകളല്ല ഉള്ളത്.നോട്ട് നിരോധനം പ്രഖ്യാപിച്ച് മൂന്ന് വർഷം തികഞ്ഞ ദിവസമാണ് മൂഡീസിന്റെ പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതിൽ സർക്കാർ നയങ്ങളും നടപടികളും ഫലപ്രദമല്ലെന്നും മൂഡീസ് പറയുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ഈ സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ അഞ്ച് ശതമാനം മാത്രമായിരുന്നു. 2013 ന് ശേഷം ഏറ്റവും കുറവാണിത്.

നോട്ട് നിരോധനത്തിന് പിന്നാലെ ജി എസ് ടി കൂടി നടപ്പാക്കിയതോടെ വ്യവസായ, ഉപഭോക്തൃ മേഖലകളെയും തളർച്ച ബാധിച്ചു. ഗ്രാമ, നഗര മേഖലകളിലെല്ലാം പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. വ്യവസായ സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. വ്യവസായമേഖലയിൽ അടച്ചുപൂട്ടലും തൊഴിൽ നഷ്ടവും സംബന്ധിച്ച് നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നു. ഓട്ടോമൊബൈൽ, ടെക്‌സ്‌റ്റൈൽ മേഖലകൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.

മൂഡിസിന്റെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ നിക്ഷേപ ഗ്രേഡ് സ്‌കോറായ ആമമ2 ആണ് ഇന്ത്യയുടെ വിദേശ,പ്രാദേശിക കറൻസികൾക്ക് കമ്പനി നൽകിയിരിക്കുന്നത്. സാമ്പത്തിക സമ്മർദ്ദം പ്രധാനമായും റൂറൽ മേഖലകളെയാണ് ബാധിച്ചത്. സാമ്പത്തികമാന്ദ്യത്തെ അഭിസംബോധന ചെയ്യുന്നതിൽ സർക്കാർ എത്രത്തോളം പരാജയമാണെന്ന് എന്ന കാര്യം നിലവിലെ സാമ്പത്തിക സമ്മർദ്ദങ്ങളും പ്രത്യേകിച്ചും ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മയും വ്യക്തമാക്കുന്നുവെന്ന് മൂഡിസിന്റെ സോവറിൻ റിസ്‌ക് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് വില്യം ഫോസ്റ്റർ പറഞ്ഞു.മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ച ദീർഘകാലത്തേക്ക് വരുമാന വളർച്ചയെയും ജീവിതനിലവാരം ഉയരുന്നതിനെയും ബാധിക്കും. നിക്ഷേപവളർച്ച ദീർഘകാലത്തേക്ക് നിലനിർത്താനുള്ള നയങ്ങൾ രൂപീകരിക്കുന്നത് സർക്കാരിന് സാധിക്കാതെ വരും.ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് മൂഡിസ് താഴ്‌ത്തി.

2020 മാർച്ചിൽ സമാപിക്കുന്ന സാമ്പത്തിക വർഷത്തിൽ സർക്കാരിന്റെ ബജറ്റ് കമ്മി മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 3.7 % ആയിരിക്കും. സർക്കാർ ലക്ഷ്യം 3.3% ആയിരുന്നു. മന്ദഗതിയിലുള്ള വളർച്ചാ നിരക്കും കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചതിനെയും മൂഡിസ് റിപ്പോർട്ട് വിമർശിക്കുന്നു. ക്രെഡിറ്റ് താഴ്ന്നതിന് ഈ തീരുമാനങ്ങൾ കാരണമായിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ബാങ്കിങ് മേഖലയിൽ തുടക്കമിട്ട പ്രതിസന്ധി വ്യവസായ,ഗാർഹിക,വാഹന ,റീട്ടെയിൽ ബിസിനസ് മേഖലയിലേക്ക് ബാധിച്ചതോടെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക് കുത്തനെ കുറയുകയാണ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP