Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പഠനാവശ്യത്തിന് തിരുവനന്തപുരത്ത് താമസിച്ചിരുന്ന കോഴിക്കോടുകാരി രാവിലെ എത്തിയത് കഴുത്ത് വേദനയുടെ ചികിൽസയ്ക്ക്; വൈകിട്ട് ആറരയ്ക്ക് വരാൻ പറഞ്ഞത് അനുസരിച്ചെത്തിയപ്പോൾ കുഴമ്പു പുരട്ടി അയച്ചത് ഒന്നര മണിക്കൂറിന് ശേഷം എത്താൻ ആവശ്യപ്പെട്ട്; രാത്രി എട്ടു മണിക്കെത്തിയപ്പോൾ സ്വകാര്യ ഭാഗങ്ങളിലേക്ക് കൈകടത്തി ഡോക്ടർ നേതാവ്; സർക്കാർ ഡോക്ടർ അറസ്റ്റിലായപ്പോൾ നാണക്കേട് ഒഴിവാക്കാൻ വെബ് സൈറ്റ് എഡിറ്റ് ചെയ്ത് കെജിഎംഒഎ; ഡോ സനൽകുമാറിന്റേത് മെഡിക്കൽ എത്തിക്‌സ് എല്ലാം ലംഘിച്ച ക്രൂരത

പഠനാവശ്യത്തിന് തിരുവനന്തപുരത്ത് താമസിച്ചിരുന്ന കോഴിക്കോടുകാരി രാവിലെ എത്തിയത് കഴുത്ത് വേദനയുടെ ചികിൽസയ്ക്ക്; വൈകിട്ട് ആറരയ്ക്ക് വരാൻ പറഞ്ഞത് അനുസരിച്ചെത്തിയപ്പോൾ കുഴമ്പു പുരട്ടി അയച്ചത് ഒന്നര മണിക്കൂറിന് ശേഷം എത്താൻ ആവശ്യപ്പെട്ട്; രാത്രി എട്ടു മണിക്കെത്തിയപ്പോൾ സ്വകാര്യ ഭാഗങ്ങളിലേക്ക് കൈകടത്തി ഡോക്ടർ നേതാവ്; സർക്കാർ ഡോക്ടർ അറസ്റ്റിലായപ്പോൾ നാണക്കേട് ഒഴിവാക്കാൻ വെബ് സൈറ്റ് എഡിറ്റ് ചെയ്ത് കെജിഎംഒഎ; ഡോ സനൽകുമാറിന്റേത് മെഡിക്കൽ എത്തിക്‌സ് എല്ലാം ലംഘിച്ച ക്രൂരത

എം മനോജ് കുമാർ

തിരുവനന്തപുരം: ചികിത്സയ്ക്കായി ക്ലിനിക്കിലെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഡോക്ടർ തിരുമല സ്വദേശിയും ഫോർട്ട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടറുമായ എൽ.ടി. സനൽകുമാറിന്റെ കുറവൻകോണത്തെ സ്വകാര്യ ക്ലീനിക് പൂട്ടി പൊലീസ് സീൽവച്ചു. കെജിഎംഒഎയുടെ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമാണ് സനൽകുമാർ. അതിനിടെ കെജിഎംഒഎ സൈറ്റുകളിൽ നിന്ന് സനൽകുമാറിന്റെ ചിത്രവും വിവരങ്ങളും ഒഴിവാക്കി.

കെജിഎംഒഎയുടെ സംസ്ഥാന കമ്മറ്റിയുടെ വെബ് സൈറ്റിൽ വൈസ് പ്രസിഡന്റായി നൽകിയിരുന്ന പേരും ചിത്രവും ഒഴിവാക്കി. ഇന്നലെ വരെ മൂന്ന് വൈസ് പ്രസിഡന്റുമാർ സംഘടനയ്ക്കുണ്ടായിരുന്നതായി വെബ് സൈറ്റിൽ ഉണ്ടായിരുന്നു. എന്നാൽ ഇതിൽ നിന്നും സനൽകുമാറിനെ ഇന്ന് ഒഴിവാക്കി. കെജിഎംഒഎയുടെ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു സനൽകുമാർ. തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ വെബ് സൈറ്റിൽ പേരും ചിത്രവും ഉണ്ടായിരുന്നു. വിവാദം ചർച്ചയായതോടെ ഈ പേജ് തന്നെ കെ ജി എം ഒ എയുടെ ജില്ലാ വെബ് സൈറ്റിൽ നിന്ന് നീക്കി. അതായത് ഡോക്ടറുടെ ചെയ്തി നാണക്കേടുണ്ടാക്കിയെന്ന് കെജിഎംഒഎയും സമ്മതിക്കുകയാണ്.

കഴുത്തുവേദനയ്ക്കു ചികിത്സ തേടിയെത്തിയ യുവതിയെ കവടിയാർ കുറവൻകോണത്ത് സൈബർഹൗസിലെ സ്വകാര്യക്ലിനിക്കിൽ വച്ചു ഉപദ്രവിക്കാൻ ശ്രമിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. നാലുവർഷമായി സുനിൽകുമാർ ഇവിടെ ക്ലിനിക്ക് നടത്തിവരികയാണ്. അതിന് മുമ്പ് തിരുമലയ്ക്ക് അടുത്ത കുന്നത്തുപുഴയ്ക്ക് അടുത്തായിരുന്നു ക്ലീനിക്. കവടിയാറിലെ ഫ്ളാറ്റിൽ താമസിച്ചു പഠിക്കുന്ന യുവതി കോഴിക്കോട് സ്വദേശിനിയാണ്. കോഴിക്കോട് സ്വദേശിയായ യുവതി വിദ്യാഭ്യാസ ആവശ്യത്തിനായി തിരുവനന്തപുരത്ത് താമസിച്ച് വരികയാണ്. കഴുത്തിന്റെ വേദനയ്ക്കാണ് സർജൻകൂടിയായ സനൽകുമാറിന്റെ ക്‌ളിനിക്കിൽ യുവതി ചികിത്സക്കെത്തിയത്. അവിടെ വച്ച് പീഡിപ്പിച്ചൂവെന്നാണ് പരാതി.

രണ്ടാം തീയതി വൈകിട്ട് നടന്ന സംഭവത്തേക്കുറിച്ച് യുവതി ആദ്യം സുഹൃത്തുക്കളോടും പിന്നീട് മാതാപിതാക്കളെയും അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ആദ്യം യുവതിയെ മജിസ്ര്‌ടേറ്റിന്റെ മുന്നിലെത്തിച്ച് രഹസ്യമൊഴി രേഖപ്പെടുത്തി. അതിലും പരാതിയിൽ ഉറച്ച് നിന്നതോടെ മ്യൂസിയം സിഐ യു.ബിജുവിന്റെ നേതൃത്വത്തിലെ സംഘം ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബുധനാഴ്ച രാത്രി ക്ലിനിക്കിലെത്തിയ മ്യൂസിയം സിഐ: യു. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഡോക്ടറെ അറസ്റ്റു ചെയ്തു. പരാതിയും മറ്റ് നടപടികളും പൊലീസ് രഹസ്യമാക്കി സൂക്ഷിച്ചിരുന്നു. ഒരു വിവരവും പുറത്തു പോയില്ലെന്ന് ഉറപ്പിച്ചായിരുന്നു അറസ്റ്റ്. ഡോക്ടറുടെ സ്വാധീനത്തെ കുറിച്ച് അറിയാവുന്നതു കൊണ്ടായിരുന്നു ഇത്.

പരാതിയിൽ പറയുന്നത് ഇപ്രകാരമാണ്. രണ്ടാം തീയതിയാണ് സനൽകുമാറിനെ കാണാനെത്തിയത്. രാവിലെ 11.30ന് ക്ളിനിക്കിലെത്തിയ യുവതിയുടെ കഴുത്ത് പരിശോധിച്ചശേഷം വൈകിട്ട് 6.30ന് വരാൻ നിർദ്ദേശിച്ച് സനൽകുമാർ തിരിച്ചയച്ചു. വൈകിട്ട് വന്നപ്പോൾ യുവതിയുടെ കഴുത്തിൽ കുഴമ്പ് പുരട്ടിയശേഷം ഒന്നരമണിക്കൂർ കഴിഞ്ഞ് വരാൻ നിർദ്ദേശിച്ചു. എട്ട് മണിയോടെ വീണ്ടും ക്ലിനിക്കിലെത്തിയപ്പോൾ യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമിച്ചു. ഭയന്നുപോയ യുവതി കരഞ്ഞുകൊണ്ട് ക്ലിനിക്കിൽനിന്ന് പോയി. അടുത്തദിവസം സുഹൃത്തുക്കൾക്കൊപ്പം എത്തി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. കമ്മിഷണർ പരാതി മ്യൂസിയം പൊലീസിന് കൈമാറുകയും കേസെടുക്കുകയുമായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് എടുത്ത സനൽകുമാർ 2017വരെ ജനറൽ മെഡിസിനാണ് കൈകാര്യം ചെയ്തത്. തൈയ്ക്കാട് ആശുപത്രിയിലായിരുന്നു ജോലി. 2017ലാണ് മെഡിക്കൽ കോളേജിൽ നിന്ന് ഗൈനക്കോളജിയിൽ എംഎസ് എടുത്തത്. ഇതോടെ ഫോർട്ട് ആശുപത്രിയിലെ സ്‌പെഷ്യലിസ്റ്റുമായി. മുമ്പ് തിരുമലയിലായിരുന്നു സ്വകാര്യ പ്രാക്ടീസ്. അവിടെ നിന്നാണ് കുറവൻകോണത്തേക്ക് മാറിയത്. ചില പരാതികളെ തുടർന്നായിരുന്നു ഇതെന്നും സൂചനയുണ്ട്.

തിരുവനന്തപുരം തിരുമലയ്ക്ക് അടുത്ത് കുന്നപ്പുഴയിലായിരുന്നു ഡോക്ടർ മുൻപ് താമസിച്ചിരുന്നത്. സമാനമായ സംശയങ്ങൾ അവിടെയും ഡോക്ടർക്ക് നേരെ ഉയർന്നിരുന്നു. ഇത് നാട്ടുകാർ പ്രശ്നമാക്കി. തുടർന്ന് ഡോക്ടർ കുന്നപ്പുഴയിൽ നിന്നും താമസം മാറ്റുകയായിരുന്നു. എംബിബിഎസ് ഡോക്ടർ ആയാണ് സനൽകുമാർ സർവീസിൽ കയറിയത്. തുടർന്ന് ഗൈനക്കോളജിയിൽ എംഡി എടുക്കുകയായിരുന്നു. ഗൈനക്കോളജി എടുക്കാൻ തുണയായത് സർവീസ് ക്വാട്ടയായിരുന്നു. സർവീസിൽ കയറിയത് മുതൽ കെജിഎംഒഎയിൽ സജീവമാണ് സനൽകുമാർ. കെജിഎംഒഎ ലീഡർ എന്ന നിലയിലാണ് സനൽകുമാർ അറിയപ്പെടുന്നതും. മുൻപ് സനൽകുമാറിനെതിരെ ഉയർന്ന ആരോപണങ്ങൾ പ്രശ്നമാകാതെ മുങ്ങിപ്പോയതും ഈ കെജിഎംഒഎ ബന്ധം കൊണ്ടാണ് എന്ന സൂചനയുണ്ട്. കെജിഎംഒഎ നേതാവ് പീഡനക്കേസിൽ അകപ്പെട്ടത് ഗൗരവകരമായാണ് കെജിഎംഒഎ വൃത്തങ്ങൾ വീക്ഷിക്കുന്നത്. രോഗപരിശോധനക്കിടയിൽ രോഗികൾ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങളിൽ ഒത്തുതീർപ്പിനില്ലെന്നാണ് പൊതുവേ സംഘടന എടുക്കുന്ന നിലപാട്. അതുകൊണ്ട് തന്നെ സനൽകുമാർ പ്രശ്നത്തിൽ സൂക്ഷിച്ചാണ് കെജിഎംഒഎ നീക്കങ്ങൾ.

സനൽകുമാർ സർക്കാർ ആശുപത്രിയിലെ ഡോക്ടറാണ്. നിലവിൽ മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് മാത്രമാണ് സ്വകാര്യ പ്രാക്ടീസിന് വിലക്കുള്ളത്. ഈ പഴുതുപയോഗിച്ചാണ് സനൽകുമാർ കുറവൻകോണത്ത് ക്ലീനിക് നടത്തിയിരുന്നത്. ചില വെബ് സൈറ്റുകളും ഇത് സാധൂകരിക്കുന്നു. 200 രൂപയാണ് കൺസൾട്ടിങ് ഫീസായി ദിവസവും വാങ്ങുന്നത്. എല്ലാ ദിവസവും വൈകിട്ട് ആറു മുതൽ രാത്രി പത്ത് വരെ ഡോക്ടറുടെ സേവനം ഇവിടെ ലഭ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP