Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മലയാലപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ മധ്യവയസ്‌കൻ ജീവനൊടുക്കി; കൊലപാതകത്തിന് പിന്നിൽ സംശയരോഗവും മദ്യപാനവുമെന്ന് പൊലീസ്; മരിച്ച ലളിത ഗ്രാമീൺ ബാങ്കിലെ സ്വീപ്പർ

മലയാലപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ മധ്യവയസ്‌കൻ ജീവനൊടുക്കി; കൊലപാതകത്തിന് പിന്നിൽ സംശയരോഗവും മദ്യപാനവുമെന്ന് പൊലീസ്; മരിച്ച ലളിത ഗ്രാമീൺ ബാങ്കിലെ സ്വീപ്പർ

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: മലയാലപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. മലയാലപ്പഴ സ്വദേശി ഹരിയാണ് ഭാര്യ ലതയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

മലയാലപ്പുഴ താഴത്ത് നക്കര വെള്ളാവൂർ ഹരി ഭാര്യ ലളിതയെ വെട്ടി കൊലപ്പെടുത്തിയ ശേഷം വീടിനുള്ളിൽ തൂങ്ങി മരിച്ചത്.സംശയരോഗവും മദ്യപാനവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ഇന്ന് പകൽ 8 മണിയായിട്ടും വീട്ടിൽ ആരെയും പുറത്തേക്ക് കാണാതിരുന്നതിനെ തുടർന്ന് അയൽവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് ഹരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ മലയാലപ്പുഴ പൊലീസ് വീട് തുറന്ന് പരിശോധിച്ചപ്പോൾ വെട്ടേറ്റ് രക്തം വാർന്ന് നിലത്തു കിടക്കുന്ന ലളിതയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. മഴുവിനാണ് അക്രമിച്ചതെന്നാണ് സൂചന. ലളിതയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഹരി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

മദ്യത്തിന് അടിമയായിരുന്ന ഹരി ഭാര്യയുമായി നിരന്തരം വഴക്ക് ഉണ്ടാക്കിയിരുന്നതായി സമീപവാസികൾ പറഞ്ഞു. കഴിഞ്ഞ രാത്രിയിലാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ലളിത മലയാലപ്പുഴ ഗ്രാമീൺ ബാങ്കിൽ സ്വീപ്പറായി ജോലി ചെയ്ത് വരികയായിരുന്നു. മുത്ത മകൻ ഗിരീഷ് ആർമിയിൽ ഉദ്യോഗസ്ഥനാണ്. ഇളയ മകൻ ഹരീഷ് ഇന്റസ് ബാങ്ക് ജീവനക്കാരനാണ്. മൃതദേഹങ്ങൾ പൊലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP