Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭരണകക്ഷി-പ്രതിപക്ഷ പ്രക്ഷോഭം നടക്കുന്ന ബൊളിവിയയിൽ ഭരണകക്ഷി വനിതാ മേയർക്കെതിരെ അക്രമാസക്തരായ ജനക്കൂട്ടത്തിന്റെ കയ്യേറ്റം; ചുവന്ന ചായം തലവഴിയെ പൂശിയും മുടിമുറിച്ചും കൊലപാതകിയെന്ന് ആക്രോശിച്ച് പ്രതിപക്ഷ പ്രക്ഷോഭകർ; വിന്റോയിലെ ഭരണകക്ഷി മേയറെ ആക്രമിച്ചത് കലാപകാരികളിൽ രണ്ടുപേർ മരിച്ചതിന് പിന്നാലെ

ഭരണകക്ഷി-പ്രതിപക്ഷ പ്രക്ഷോഭം നടക്കുന്ന ബൊളിവിയയിൽ ഭരണകക്ഷി വനിതാ മേയർക്കെതിരെ അക്രമാസക്തരായ ജനക്കൂട്ടത്തിന്റെ കയ്യേറ്റം; ചുവന്ന ചായം തലവഴിയെ പൂശിയും മുടിമുറിച്ചും കൊലപാതകിയെന്ന് ആക്രോശിച്ച് പ്രതിപക്ഷ പ്രക്ഷോഭകർ; വിന്റോയിലെ ഭരണകക്ഷി മേയറെ ആക്രമിച്ചത് കലാപകാരികളിൽ രണ്ടുപേർ മരിച്ചതിന് പിന്നാലെ

ന്യൂസ് ഡെസ്‌ക്‌

ബൊളിവിയ: ഭരണകക്ഷിക്കെതിരായ പ്രതിപക്ഷ കക്ഷികളുടെ പ്രക്ഷോപം തുടരുന്ന ബൊളിവിയയിൽ ഭരണകക്ഷി മേയറെ കടന്നാക്രമിച്ച് പ്രക്ഷോഭകർ.വിന്റോയിലെ ഭരണകക്ഷി മേയറായ മാസ് പാർട്ടിയിലെ പെട്രീഷ്യ ആർസിനെയാണ് പ്രക്ഷോഭക്കാർ വളഞ്ഞിട്ട് ആക്രമിച്ചത്. ചുമന്ന പെയിന്റ് തലവഴി പൂശിയും മുടിമുറിച്ചുമാണ് ഭരണപക്ഷത്തോടുള്ള പ്രക്ഷോപകരുടെ അമർഷം തീർത്തത്.

ഒക്ടോബർ 20നാണ് ബോളിവിൽ തിരഞ്ഞെടുപ്പ് നടന്നത്. ഇതിന് പിന്നാലെ പ്രതിപക്ഷ പ്രക്ഷോഭകർക്ക് എതിരായി നടന്ന സർക്കാർ നടപടിയിൽ പ്രക്ഷോഭകരിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രത്യാക്രണമായിരുന്നു മേയർക്ക് നേരെ അരങ്ങേറിയത് നാലു മണിക്കൂർ ടൗൺ ഹാളിന് മു്ന്നിലിട്ട് മർദിച്ച ശേഷം നിർബന്ധിച്ച് രാജിയിൽ ഒപ്പിടിവിക്കുകയായിരുന്നു. കൊലപാതകി.. കൊലപാതകി.. എന്നാവർത്തിച്ചാണ് ജനക്കൂട്ടം പെട്രീഷ്യയുടെ മുടി മുറിച്ചത്.

ഒക്ടോബർ 20ന് നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി ഇവോ മൊറാളസ് അധികാരമേറ്റതോടെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ബുധനാഴ്ച വിന്റോയിലേക്കുള്ള പാലം കലാപകാരികൾ തടയുമെന്ന വാർത്ത വന്നതിന് പിന്നാലെ നഗരത്തിൽ രമ്ട് പ്രതിഷേധക്കാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

കൊച്ചബാംബ് നഗരത്തിൽ ഭരണ-പ്രതിപക്ഷ കലാപത്തിൽ ഗുരുതര പരുക്കേറ്റ വിദ്യാർത്ഥി കൊല്ലപ്പെട്ടതോടെയാണ് പ്രതിപക്ഷ പ്രക്ഷോഭകർ ആക്രണം അഴിച്ചുവിട്ടത്. ഇതേതുടർന്ന് പ്രധാനനഗരത്തിലേക്ക് പ്രതിപക്ഷ കക്ഷികൾ മാർച്ചും സംഘടിപ്പിച്ചതിരുന്നു. പ്രതിപക്ഷ-ഭരണപക്ഷ കലാപങ്ങൾ അതിരുകടക്കുന്നതിന് പിന്നാലെയാണ് മേയർക്കെതിരായ ആക്രമണം ഉണ്ടായത്. രാജിക്കത്ത് കൈമാറിയതിന് പിന്നാലെയാണ് അക്രമകാരികൡ നിന്ന് മേയറെ പൊലീസ് സ്വതന്ത്രയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP