Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജോലി സ്ഥലത്ത് ക്രെയിൻ തകർന്ന് വീണ് മരിച്ചത് തമിഴ് നാട് സ്വദേശി; 28 കാരനായ യുവാവിന്റെ അപകട മരണം ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞ് നാട്ടിലേക്ക് തിരിക്കാനിരിക്കെ

ജോലി സ്ഥലത്ത് ക്രെയിൻ തകർന്ന് വീണ് മരിച്ചത് തമിഴ് നാട് സ്വദേശി; 28 കാരനായ യുവാവിന്റെ അപകട മരണം ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞ് നാട്ടിലേക്ക് തിരിക്കാനിരിക്കെ

സ്വന്തം ലേഖകൻ

കെട്ടിടനിർമ്മാണ സ്ഥലത്ത് ക്രെയിൻ തകർന്ന് വീണ് ഉണ്ടായ അപകടത്തിൽ മരിച്ചത് തമിഴ് നാട് സ്വദേശി. 28 വയസുകാരനായ മുത്തയ്യൻ വേൽമുരുകനാണ് നൊവേനയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്. ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ നാട്ടിലേക്ക് തിരിക്കാനിരിക്കെയാണ് മരണം വിളിച്ചത്.

300 കിലോഗ്രാം സ്‌കാർഫോൾഡിങ് മെറ്റീരിയൽ ക്രെയിൻ വഴി ഉർത്തുമ്പോൾ തകർന്ന് വീണാണ് അപകടം. വീണവസ്തു തലയിലേക്ക് പതിച്ച് മുത്തയ്യൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടയുകയായിരുന്നു. ബംഗ്ലാദേശ് സ്വദേശിയായ മറ്റൊരു തൊഴിലാളിക്കും പരുക്കേറ്റിട്ടുണ്ട്.

മൂന്ന് മാസം മുമ്പാണ് വിവാഹം കഴിക്കാനായി സ്വദേശത്തെക്ക് പോയ മുത്തയ്യൻ മടങ്ങിയെത്തിയത്. ആറ് മാസത്തോളം നീണ്ട ഇടവേള എടുത്ത് ശേഷം സിംഗപ്പൂരിൽ പുതിയകമ്പനിയിൽ ജോലിക്കായി മടങ്ങിയെത്തുകയായിരുന്നു.കഴി്ഞ്ഞ അഞ്ച് വർഷമായി സിംഗപ്പൂരിലാ്ണ് ഇയാൾ ജോലി ചെയ്ത് വരുന്നത്.മുത്തയ്യന്റെ മൃതദേഹം നാട്ടിലെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്, പരേതന്റെ കുടുംബത്തെ സഹായിക്കാനായി സുഹൃത്തുക്കൾ ചേർന്ന് ധനസമാഹരണം നടത്തിവരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP