Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹരിശ്ചന്ദ്രന് സംശയ രോഗം; ഭാര്യയെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് ആത്മഹത്യ ചെയ്തത് മൂന്ന് വർഷം മുമ്പ് നാട്ടിൽ തിരിച്ചു വന്ന പ്രവാസി; സംശയ രോഗം കാരണം ഭാര്യയെ മർദ്ദിച്ചിരുന്നത് പതിവെന്ന് പൊലീസിന് അയൽവാസികളുടെ മൊഴി; മലയാലപ്പുഴ പൊലീസ് സ്‌റ്റേഷന് സമീപം നാടിനെ നടുക്കി കൊലയും ആത്മഹത്യയും

ഹരിശ്ചന്ദ്രന് സംശയ രോഗം; ഭാര്യയെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് ആത്മഹത്യ ചെയ്തത് മൂന്ന് വർഷം മുമ്പ് നാട്ടിൽ തിരിച്ചു വന്ന പ്രവാസി; സംശയ രോഗം കാരണം ഭാര്യയെ മർദ്ദിച്ചിരുന്നത് പതിവെന്ന് പൊലീസിന് അയൽവാസികളുടെ മൊഴി; മലയാലപ്പുഴ പൊലീസ് സ്‌റ്റേഷന് സമീപം നാടിനെ നടുക്കി കൊലയും ആത്മഹത്യയും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സംശയരോഗത്തെ തുടർന്ന് ഭാര്യയെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. മലയാലപ്പുഴ പൊലീസ് സ്റ്റേഷന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. ഞള്ളൂർ സ്വദേശി ഹരിശ്ചന്ദ്രനാ(52)ണ് ഭാര്യ ലളിതയെ വെട്ടിക്കൊന്നത്. ശേഷം വീടിന്റെ സ്റ്റെയർകേസിന്റ കൈവരിയിൽ ഇയാൾ തൂങ്ങി മരിക്കുകയായിരുന്നു.

പ്രവാസിയായ ഹരി മൂന്നു വർഷം മുൻപാണ് നാട്ടിൽ വന്നത്. രണ്ടു മക്കളാണ് ഇവർക്ക് . ഒരാൾ സൈനികനും മറ്റൊരാൾ സഹകരണ ബാങ്കിൽ കളക്ഷൻ ഏജന്റുമാണ്. മക്കൾ രണ്ടു പേരും വീട്ടിൽ ഇല്ലാത്തപ്പോഴാണ് സംഭവം. സംശയരോഗം കാരണം ഇയാൾ ഭാര്യയെ മർദിക്കുന്നത് പതിവായിരുന്നു. മലയാലപ്പുഴ പൊലീസ് കേസെടുത്തു.

അടുത്ത വീട്ടിലെ കിണറ്റിൽ വെള്ളം കോരാൻ ഉപയോഗിച്ചിരുന്ന കയർ മുറിച്ചെടുത്താണു ഇയാൾ കെട്ടിത്തൂങ്ങിയത്. രണ്ട് ആൺമക്കളാണിവർക്ക്. ജോലി സംബന്ധമായി അവർ പോയിരിക്കുന്നതിനാൽ ഇവർ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP