Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഊട്ടിയിൽ തണുപ്പാസ്വദിച്ച് മദ്യപിക്കാൻ പോകുന്നവർ ജാഗ്രതൈ! പൊതുവഴിയിൽ മദ്യക്കുപ്പികൾ വലിച്ചെറിഞ്ഞാൽ ഇനി 10,000 രൂപ പിഴ; നീലഗിരിയിലെ 55 മദ്യശാലകളിൽ നിന്ന് ദിനം പ്രതി വിറ്റുപോകുന്നത് കോടിക്കണക്കിന് രൂപയുടെ മദ്യം; കാലിക്കുപ്പി പെറുക്കി മടുത്തെന്ന് ഭരണകൂടവും

ഊട്ടിയിൽ തണുപ്പാസ്വദിച്ച് മദ്യപിക്കാൻ പോകുന്നവർ ജാഗ്രതൈ! പൊതുവഴിയിൽ മദ്യക്കുപ്പികൾ വലിച്ചെറിഞ്ഞാൽ ഇനി 10,000 രൂപ പിഴ; നീലഗിരിയിലെ 55 മദ്യശാലകളിൽ നിന്ന് ദിനം പ്രതി വിറ്റുപോകുന്നത് കോടിക്കണക്കിന് രൂപയുടെ മദ്യം; കാലിക്കുപ്പി പെറുക്കി മടുത്തെന്ന് ഭരണകൂടവും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആർത്തുല്ലസിച്ചും മദ്യപിച്ച് മദോന്മത്തരായും ഇനി ഊട്ടിയിൽ കയറിയാൽ പണികിട്ടും! മദ്യപാനത്തിന് ശേഷം പൊതുവഴിയിൽ മദ്യകുപ്പി ഉപേക്ഷിക്കുന്നവരിൽ നിന്ന് പിഴയീടാക്കൊനുങ്ങി ജില്ലാ ഭരണകൂടം. വിനോദ സഞ്ചാരത്തിനായി എത്തുന്നവർ പരസ്യമായി മദ്യപിക്കുകയും പൊതുവഴിയിൽ മദ്യക്കുപ്പികൾ വലിച്ചെറിയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റൈ പുതിയ നീക്കം. 

കുപ്പികൾ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിച്ചാൽ 10,000 രൂപ പിഴ ഈടാക്കാൻ നീലഗിരി കളക്ടർ ഇന്നസെന്റ് ദിവ്യ ഉത്തരവിട്ടു.മലയാളികളുടക്കമുള്ള ഇതരസംസ്ഥാനക്കാരുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ഊട്ടി. അതിനാൽ തന്നെ ഊട്ടിയെ തണുപ്പ് ആസ്വദിക്കാൻ പോകുന്നവർ മദ്യകൂപ്പിക്കൾ ഒഴുക്കിയാണ് തണുപ്പിൽ നിന്ന് രക്ഷകണ്ടെത്തുന്നത്. ഇതോടെയാണ് അധികൃതർ കടുത്ത നടപടിയിലേക്ക് കടന്നത്.

 ജില്ലയിൽ സംസ്ഥാന സർക്കാരിന്റെ 55 മദ്യക്കടകളുണ്ട്.മറ്റു ജില്ലകളിലുള്ളതുപോലെ നീലഗിരിയിൽ മദ്യക്കടകളോടനുബന്ധിച്ചു ബാറുകളില്ല. ഈ കടകളിൽനിന്നു ശരാശരി ഒന്നരക്കോടി രൂപയുടെ മദ്യമാണ് വിറ്റുപോകുന്നത്. മദ്യപാനത്തിനുശേഷം പൊതുവിടങ്ങളിലും കാടുകളിലുമൊക്കെയാണ് കുപ്പികൾ വലിച്ചെറിയുന്നത്. ഒരു ദിവസം 20,000-ത്തോളം കുപ്പികളാണ് ജില്ലയിൽനിന്നു നീക്കംചെയ്യാറുള്ളത്. കുപ്പികൾ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെടുന്നത് പരിസ്ഥിതിപ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാലാണ് വൻതുക പിഴയീടാക്കുന്നതെന്ന് കളക്ടർ പറഞ്ഞു.

വലിച്ചെറിയുന്നതു കണ്ടാൽ പിടികൂടി പിഴ ഈടാക്കും. വനത്തിലേക്കു വലിച്ചെറിയുന്ന കുപ്പികളിൽ ഭൂരിഭാഗവും പാറകളിൽ തട്ടി പൊട്ടിച്ചിതറുകയാണ് പതിവ്. ഇത് പലപ്പോഴും അപകടങ്ങൾ വിളിച്ചുവരുത്താറുണ്ട്. പരിസ്ഥിതിസംരക്ഷണത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകും. മദ്യക്കുപ്പികൾ ഉപേക്ഷിക്കാനായി എല്ലായിടങ്ങളിലും പ്രത്യേക ബക്കറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP