Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജൂണിൽ റേഞ്ച് റോവർ വാങ്ങിയ താരം നവംബറിൽ സ്വന്തമാക്കിയത് ബിഎംഡബ്ല്യുവിന്റെ പുതു പുത്തൻ മോഡൽ; 1.64 കോടി രൂപ വിലയുള്ള കാറിന് ഡീലർ വില കുറച്ചത് ടാക്‌സ് വെട്ടിക്കാനെന്ന് സംശയം; അധിക അത്യാധുനിക സൗകര്യങ്ങൾക്ക് അധിക നികുതി കിട്ടിയേ തീരൂവെന്ന് മോട്ടോർ വാഹന വകുപ്പും; 30 ലക്ഷം രൂപ 'സെലിബ്രിറ്റി ഡിസ്‌കൗണ്ട്' അംഗീകരിക്കില്ല; ആഡംബരക്കാറിന് 21 ശതമാനം നികുതി സൂപ്പർ താരം കൊടുക്കേണ്ടി വരും; രജിസ്ട്രേഷൻ കുടുക്കിൽ പൃഥ്വിരാജ്

ജൂണിൽ റേഞ്ച് റോവർ വാങ്ങിയ താരം നവംബറിൽ സ്വന്തമാക്കിയത് ബിഎംഡബ്ല്യുവിന്റെ പുതു പുത്തൻ മോഡൽ; 1.64 കോടി രൂപ വിലയുള്ള കാറിന് ഡീലർ വില കുറച്ചത് ടാക്‌സ് വെട്ടിക്കാനെന്ന് സംശയം; അധിക അത്യാധുനിക സൗകര്യങ്ങൾക്ക് അധിക നികുതി കിട്ടിയേ തീരൂവെന്ന് മോട്ടോർ വാഹന വകുപ്പും; 30 ലക്ഷം രൂപ 'സെലിബ്രിറ്റി ഡിസ്‌കൗണ്ട്' അംഗീകരിക്കില്ല; ആഡംബരക്കാറിന് 21 ശതമാനം നികുതി സൂപ്പർ താരം കൊടുക്കേണ്ടി വരും; രജിസ്ട്രേഷൻ കുടുക്കിൽ പൃഥ്വിരാജ്

എം മനോജ് കുമാർ

കാക്കനാട്: നടൻ പൃഥ്വിരാജിന്റെ രജിസ്‌ട്രേഷൻ കുരുക്കിൽ പെട്ടത് പുതുപുത്തൻ ബിഎംഡബ്ല്യുകാർ. 1.64 കോടി വില വരുന്ന ബിഎംഡബ്ല്യുകാറുമായി ബന്ധപ്പെട്ട മുഴുവൻ വിശദാംശങ്ങളും നൽകാതെ ഡീലർ രജിസ്‌ട്രേഷന് അപേക്ഷിച്ചത് കാരണമാണ് രജിസ്‌ട്രേഷൻ മുടങ്ങിയത്. 1.64 കോടി വില വരുന്ന കാറിന്റെ ബില്ലിൽ വില 1.34 കോടി രൂപയെന്നാണ് രേഖപ്പെടുത്തിയത്. ഇതോടെ രജിസ്‌ട്രേഷൻ നടപടികൾ ആർടിഒ ഓഫീസ് അധികൃതർ തടഞ്ഞുവെയ്ക്കുകയായിരുന്നു. 1.64 കോടി രൂപ വിലവരുന്ന കാറിന്റെ വില 1.34 കോടിയായി രേഖപ്പെടുത്തുമ്പോൾ പൃഥ്വിരാജ് അടക്കേണ്ടി വരുന്ന ടാക്‌സ് 1.34 കോടി രൂപയുടെ ടാക്‌സ് മാത്രമാകും. എന്നാൽ കാറിന്റെ വില 1.64 കോടി രൂപയായതിനാൽ അത്രയും രൂപ വിലവരുന്ന കാറിന്റെ ടാക്‌സ് നടൻ അടയ്ക്കണം.

സെലിബ്രിറ്റി ഡിസ്‌കൗണ്ട് ഇനത്തിൽ വില കുറച്ചു നൽകിയതാണെന്ന് വാഹനം ഉടമകൾ പറഞ്ഞാലും ടാക്‌സിൽ മാറ്റം വരില്ല. വാഹനത്തിന്റെ മുഴുവൻ വിലയും രജിസ്‌ട്രേഷനിൽ കാണിക്കണം. വാഹന വില കുറച്ച് കാണിച്ചാൽ അതിനുള്ള വിശദീകരണം ഡീലർ നൽകണം. വില കൂട്ടിയാൽ കാരണം കാണിക്കേണ്ടതില്ല. ഇവിടെ നടൻ വില കുറച്ച് കാണിച്ചാണ് രജിസ്‌ട്രേഷന് അപേക്ഷ നൽകിയത്. ഇതോടെയാണ് രജിസ്‌ട്രേഷൻ നടപടികൾ അധികൃതർ മരവിപ്പിച്ചത്. നിലവിൽ വില കുറച്ച് തന്നെയാണ് കാർ രജിസ്‌ട്രേഷന് അപേക്ഷിച്ചത്. ബിഎംഡബ്ല്യുകാർ ആയതിനാൽ വാഹനത്തിന്റെ വില അടക്കമുള്ള മുഴുവൻ വിശദാംശങ്ങളും ഡീലർ നൽകണം. ഇത് ഡീലർ നൽകിയിട്ടില്ല.

സാധാരണ വരുന്ന കാറുകൾ ആണെങ്കിൽ അതിനു അടയ്‌ക്കേണ്ട നികുതിയുടെ പൂർണ വിവരങ്ങൾ മോട്ടോർ വാഹനവകുപ്പിന്റെ കയ്യിലുണ്ട്. വാഹനത്തിന്റെ മോഡൽ അനുസരിച്ച് നികുതി അധികൃതർ ഈടാക്കും. പക്ഷെ ബിഎംഡബ്ലുപോലുള്ള കാറുകൾ അധികം രജിസ്‌ട്രേഷന് വരുന്നില്ല. ഈ ഘട്ടത്തിൽ കാറുമായി ബന്ധപ്പെട്ട വിവരങ്ങൾ, വില അടക്കമുള്ള കാര്യങ്ങൾ പൂർണമായി ഡീലർ നൽകണം. ഇങ്ങിനെ നൽകാത്തതിൽ അപാകത കണ്ടതോടെയാണ് ഓൺലൈൻ വഴി നൽകിയ അപേക്ഷയിലെ വാഹന രജിസ്‌ട്രേഷൻ നടപടികൾ അധികൃതർ തടഞ്ഞത്.

ബിഎംഡബ്ല്യുകാറിനു ആവശ്യമായി വരുന്ന നികുതിയുടെ വിവരങ്ങൾ ഡീലർ ആർടി ഓഫീസിൽ ലഭ്യമാക്കേണ്ടതുണ്ട്. എന്നാൽ ഡീലർ ഇത് ചെയ്തിട്ടില്ല. ബിഎംഡബ്ല്യു ആയതിനാൽ ഈ കാറിനു എത്ര രൂപ അധിക നികുതി അടയ്‌ക്കേണ്ടതുണ്ടെന്നു രജിസ്‌ട്രേഷന് അപേക്ഷിക്കുമ്പോൾ ഡീലർ ആർടിഒ ഓഫീസ് അധികൃതർ മുൻപാകെ വ്യക്തമാക്കണം. ഈ ഉത്തരം തന്നാൽ മാത്രമേ നടപടികളുമായി ആർടിഒ ഓഫീസ് അധികൃതർക്ക് മുന്നോട്ടു പോകാൻ കഴിയൂ. അടയ്‌ക്കേണ്ട നികുതിയുമായി ബന്ധപ്പെട്ട് ഡീലർ വ്യക്തത വരുത്തണം. ഇതുവരെ ഈ കാര്യത്തിൽ ഡീലർ വ്യക്തത വരുത്തിയിട്ടില്ല. ഞങ്ങൾ കാത്തു നിൽക്കുകയാണ്-കൊച്ചി ആർടിഒ അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞു. വാഹനത്തിൽ വരുത്തിയിരിക്കുന്ന സജ്ജീകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അധികൃതർ തേടിയിട്ടുണ്ട്.

1.64 കോടി രൂപയുടെ ആഡംബര കാറിന് വില 1.34 കോടി രൂപയെന്ന് കുറച്ചുകാണിച്ചാണ് റോഡ് നികുതി അടക്കാനായിരുന്നു ശ്രമം. എന്നാൽ 30 ലക്ഷം രൂപ 'സെലിബ്രിറ്റി ഡിസ്‌കൗണ്ട്' ഇനത്തിൽ വില കുറച്ചു നൽകിയതാണെന്നാണ് ഡീലർ പറയുന്നത്. പക്ഷേ ഡിസ്‌കൗണ്ട് നൽകിയാലും ആഡംബര കാറുകൾക്കു യഥാർഥ വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമം. അതുകൊണ്ട് ഒമ്പത് ലക്ഷത്തോളം രൂപ കൂടി അടയ്ക്കാതെ വാഹനം രജിസ്‌ട്രേഷൻ ചെയ്യാനാകില്ലെന്ന നിലപാടിലാണ് മോട്ടർ വാഹന വകുപ്പ്. ആരായാലും ഇത് ചെയ്‌തേ പറ്റൂവെന്നാണ് വകുപ്പിന്റെ നിലപാട്. ഈ വിവാദത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് പൃഥ്വി രാജിന്റെ നിലപാട്. ആഡംബര കാറുകളോട് പൃഥ്വിരാജിന് പ്രത്യേക ഇഷ്ടം തന്നെയുണ്ട്. ഈ വർഷം ജൂണിലാണ് താരം ലാൻഡ് റോവറിന്റെ പുതിയ റേഞ്ച് റോവർ സ്വന്തമാക്കിയത്. മൂന്ന് കോടി രൂപയോളം ഓൺറോഡ് വില വരുന്ന റേഞ്ച് റോവർ നിരയിലെ വേഗ് മോഡലാണ് താരം പുതുതായി തന്റെ ഗാരേജിൽ അന്ന് എത്തിച്ചത്്.

ഭാര്യ സുപ്രിയ മോനോനൊപ്പം ലാൻഡ് റോവർ കൊച്ചി ഷോറൂമിലെത്തി പൃഥ്വി പുതിയ വോഗ് എസ്.യു.വി ഏറ്റുവാങ്ങിയ ഫോട്ടോ അന്ന് വൈറലായിരുന്നു. കുടുംബത്തിലേക്കെത്തിയ പുതിയ അതിഥി എന്ന അടിക്കുറിപ്പിൽ പൃഥ്വി വാഹനം ഓടിക്കുന്ന ഒരു ചിത്രം സുപ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം പൃഥ്വിരാജ് ലംബോർഗിനി ഹുറാകാൻ സ്വന്തമാക്കിയതും സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായിരുന്നു. ആഡംബരവും സൗന്ദര്യവും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഒരുപോലെ ഒത്തുചേർന്ന മോഡലാണ് റേഞ്ച് റോവർ വോഗ്. 190 kW പവറും 600 എൻഎം ടോർക്കുമേകുന്ന 3.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എൻജിനും 250 kW പവറും 450 എൻഎം ടോർക്കുമേകുന്ന 3.0 ലിറ്റർ പെട്രോൾ എൻജിനുമാണ് വേഗിന് കരുത്തേകുന്നത്. ഇതിലെ ഡീസൽ എൻജിൻ മോഡലാണ് പൃഥ്വി സ്വന്തമാക്കിയത്. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് വാഹനത്തിലെ ട്രാൻസ്മിഷൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP