Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നടുറോഡിൽ തമ്മിൽ തല്ലിയ വിദ്യാർത്ഥികളെക്കൊണ്ട് 'തിരുക്കുറൽ' ശാസനം എഴുതിച്ച് തമിഴ്‌നാട് പൊലീസ് ; സംഘർഷത്തിൽ ഉൾപ്പെട്ട 49 വിദ്യാർത്ഥികളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി എഴുതിപ്പിച്ചത്. തിരുക്കുറലിലെ 1,330 വാചകങ്ങൾ; മാതൃകപരമായ ശിക്ഷ നൽകിയ സബ് ഇൻസ്‌പെകടർക്ക് കൈയടി നൽകി സോഷ്യൽ മീഡിയയും

നടുറോഡിൽ തമ്മിൽ തല്ലിയ വിദ്യാർത്ഥികളെക്കൊണ്ട് 'തിരുക്കുറൽ' ശാസനം എഴുതിച്ച് തമിഴ്‌നാട് പൊലീസ് ; സംഘർഷത്തിൽ ഉൾപ്പെട്ട 49 വിദ്യാർത്ഥികളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി എഴുതിപ്പിച്ചത്. തിരുക്കുറലിലെ 1,330 വാചകങ്ങൾ; മാതൃകപരമായ ശിക്ഷ നൽകിയ സബ് ഇൻസ്‌പെകടർക്ക് കൈയടി നൽകി സോഷ്യൽ മീഡിയയും

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: നടുറോഡിൽ തമ്മിൽ തല്ലിയ സ്‌കൂൾ വിദ്യാർത്ഥികൾക്ക് മാതൃകാപരമായ ശിക്ഷ നൽകി പൊലീസ്. പാളയംകോട്ടയിൽ പൊതുസ്ഥലത്ത് തമ്മിലടിച്ച സ്‌കൂൾവിദ്യാർത്ഥികൾക്ക് പൊലീസിന്റെ മാതൃകാപരമായ ശിക്ഷ നൽകിയത്. തമിഴ് കവിയും തത്ത്വചിന്തകനുമായിരുന്ന തിരുവള്ളുവർ രചിച്ച ധാർമികമൂല്യഗ്രന്ഥമായ 'തിരുക്കുറലി'ലെ വചനങ്ങൾ കുട്ടികളെക്കൊണ്ട് നിർബന്ധപൂർവം എഴുതിപ്പിക്കുകയാണ് പൊലീസ് ചെയ്തത്.

സ്ഥലത്തെ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് തർക്കത്തെത്തുടർന്ന് കഴിഞ്ഞദിവസം ബസ് സ്റ്റാൻഡിനടുത്ത് തമ്മിലടിച്ചത്. സാമൂഹികമാധ്യമങ്ങളിലും ഇവർ പോരടിക്കൽ തുടർന്നു. വഴക്ക് ശ്രദ്ധയിൽപ്പെട്ട പാളയംകോട്ട പൊലീസ് ബസ് സ്റ്റാൻഡിലെ സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ച്, സംഘർഷത്തിലുൾപ്പെട്ട 49 വിദ്യാർത്ഥികളെയും കണ്ടെത്തി. ഇവരെയും മാതാപിതാക്കളെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി.

തുടർന്ന് വിദ്യാർത്ഥികളെക്കൊണ്ട് 'തിരുക്കുറലി'ലെ 1,330 വചനങ്ങൾ എഴുതിപ്പിക്കാൻ ഇൻസ്‌പെക്ടർ ജി. തില്ലൈ നാഗരാജൻ തീരുമാനിച്ചു. പിറ്റേന്നുതന്നെ എഴുതി പൂർത്തിയാക്കി സ്റ്റേഷനിൽ കാണിക്കണമെന്നായിരുന്നു നിർദ്ദേശം.

എന്നാൽ കുറച്ചുപേർമാത്രമാണ് സ്റ്റേഷനിലെത്തിയത്. ശിക്ഷ പൊലീസ് മറന്നുകാണുമെന്നായിരുന്നു അവരുടെ ധാരണ. എന്നാൽ വീട്ടിലേക്കു വിളിച്ച് പൊലീസ് ഇവരെ സ്റ്റേഷനിലേക്ക് വരുത്തിച്ചു. സ്റ്റേഷനിലിരുന്ന് എഴുതി പൂർത്തിയാക്കിയതിനു ശേഷമാണ് വിദ്യാർത്ഥികളെ വിട്ടയച്ചത്. പൊതുസ്ഥലങ്ങളിൽ ശല്യമുണ്ടാക്കില്ലെന്ന് വിദ്യാർത്ഥികളിൽനിന്നും മാതാപിതാക്കളിൽനിന്നും പൊലീസ് ഉറപ്പുവാങ്ങി. ആവർത്തിച്ചാൽ കർശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പുനൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP