Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഭിഷേക പെരുമഴയുമായി ഹോളി സ്പിരിറ്റ് സിനഡിന് കൊച്ചിയിൽ തുടക്കം

അഭിഷേക പെരുമഴയുമായി ഹോളി സ്പിരിറ്റ് സിനഡിന് കൊച്ചിയിൽ തുടക്കം

ജോയിച്ചൻ പുതുക്കുളം

കേരളത്തിലെ ആദ്യത്തെ മെഗാ ചർച്ച് ആയ കൊച്ചി ബ്ലെസിങ് സെന്ററിൽ ഇന്ന് ആരംഭിച്ച ഹോളി സ്പിരിറ്റ് സിനഡിനു അനുഗ്രഹീത തുടക്കം. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ആയിരക്കണക്കിനു വിശ്വാസികളാണ് ഈ ആത്മീക സംഗമത്തിന് രാവിലെ തന്നെ എത്തിച്ചേർന്നത്.

വിശ്വാസത്തിന്റെ അപ്പസ്തോലൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന റവ.ഡോ. പി.ജി. വർഗീസ്, മുംബൈയിൽ ബോളിവുഡ് സിനിമാ മേഖലയിലെ അനേകരെ ക്രിസ്തുവിലേക്ക് നയിക്കുകയും, മുംബൈയിലെ ബിസിനസ് മേഖലയിലേയും, ബോളിവുഡ് മേഖലയിലെ അനേകർ സംബന്ധിക്കുന്ന സഭയുടെ പാസ്റ്റർ ആയ ശേഖർ കല്യാൺപുർ തുടങ്ങിയവർ ശുശ്രൂഷിക്കുന്നു. മുംബൈയിലെ പുരാതനമായ ഹിന്ദു ബ്രാഹ്മിൺ കുടുംബാംഗമാണ് ശേഖർ കല്യാൺപുർ.പാസ്റ്റർ ഫിന്നി സ്റ്റീഫൻ, പാസ്റ്റർ ജോഷി ആലപ്പി തുടങ്ങിയവരും ഈ കോൺഫറൻസിൽ ദൈവവചനം ശുശ്രൂഷിക്കുന്നു.

തെക്കൻ ഇന്ത്യയിലെ അറിയപ്പെടുന്ന വർഷിപ്പ് ലീഡറും, ചെന്നൈയിലെ റൂഹാ മിനിസ്ട്രീസ് സീനിയർ പാസ്റ്ററുമായ ആൽവിൻ തോമസ്, കേരളത്തിലെ അറിയപ്പെടുന്ന വർഷിപ്പ് ലീഡർ വി.ജെ. ട്രാവൺ എന്നിവർ ആരാധനാ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു.നവംബർ 7-ന് ആരംഭിച്ച ഈ ആത്മീക സംഗമം നവംബർ പത്താംതീയതി ഞായർ രാവിലെ ആരാധനയോടെ സമാപിക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിങ് മാൾ ആയ ലുലു സെന്ററിനും വളരെ അടുത്താണ് കൊച്ചിൻ ബ്ലെസിങ് സെന്റർ.ബ്രദർ. ഡാമിയൻ, സിസ്റ്റർ ക്ഷമാ ഡാമിയൻ എന്നിവർ ഈ മഹാസംഗമത്തിനു നേതൃത്വം നൽകുന്നു. ബ്ലെസിങ് ടുഡേ ടിവി പ്രോഗ്രാമുകൾ മുഴുവൻ യു-ട്യൂബിൽ കാണാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: www.blessingtoday.tv

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP