Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ടെക്സസ്സ് വാഹനാപകടം; 4 ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു; മരണമടഞ്ഞത് കോളിൻ കൗണ്ടി കമ്മ്യൂണിറ്റി ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾ

ടെക്സസ്സ് വാഹനാപകടം; 4 ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു; മരണമടഞ്ഞത് കോളിൻ കൗണ്ടി കമ്മ്യൂണിറ്റി ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾ

പി പി ചെറിയാൻ

കോളിൻ കൗണ്ടി (ടെക്സസ്സ്): ലെവോൺ ടൗണിൽ നവംബർ 5 ചൊവ്വാഴ്ച വൈകിട്ടുണ്ടായ വാഹനാപകടത്തിൽ രണ്ട് ആൺ കുട്ടികളും രണ്ട് പെൺകുട്ടികളും ഉൾപ്പെടെ നാല് പേർ കൊല്ലപ്പെടുകയും മറ്റ് മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കോളിൻ കൗണ്ടി കമ്മ്യൂണിറ്റി ഹൈസ്‌ക്കൂൾ വിദ്യാർത്ഥികളാണ് കൊല്ലപ്പെട്ട നാല് പേരും.ആഡ്രു മില്ലർ(17), ജോർദൻ (17), മേരിലിൻ (16), സിസിലി (16) എന്നീ നാല് പേരും സഞ്ചരിച്ചിരുന്ന പിക്കപ്പ് കോൺഗ്രാസ്റ്റ് ഡിവൈഡർ തകർത്ത് എതിരെ വന്നിരുന്ന പാസ്സഞ്ചർ വാനിൽ ഇടിക്കുകയായിരുന്നു. നാല് പേരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിച്ചിട്ടുണ്ട്.പിക്കപ്പ് നിയന്ത്രണം വിടുന്നതിനുള്ള കാരണങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.

നാല് വിദ്യാർത്ഥികളുടെ അപ്രതീക്ഷിത വിയോഗത്തിൽ സ്‌ക്കൂൾ ഡിസ്ട്രിക്റ്റ് സൂപ്രണ്ടന്റ് റൂസ്വെൽറ്റ് കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.നാല് വിദ്യാർത്ഥികളും നല്ല അക്കാദമിക് നിലവാരം പുലർത്തിയിരുന്നവരും, സ്നേഹിതരുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്‌ക്കൂളിലെ മറ്റ് കുട്ടികൾക്ക് കൗൺസിലിംഗിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും റൂസ്വെൽറ്റ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP