Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ മലയാള ഭാഷാ വാരാഘോഷം സമാപിച്ചു

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ മലയാള ഭാഷാ വാരാഘോഷം സമാപിച്ചു

സ്വന്തം ലേഖകൻ

രണ ഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സമാപന സമ്മേളനം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ ഉദ്ഘാടനം ചെയ്തു. സീനിയർ സൂപ്രണ്ട് മഞ്ജിത്ത്.എസ് അധ്യക്ഷത വഹിച്ചു. അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ വനജ. പി.എസ്, എഫ്.എ. സദാനന്ദൻ.ഡി, എസ്.സുബ്രഹ്മണ്യം എന്നിവർ സംസാരിച്ചു. കുറ്റിയാണിക്കാട് ദിലീപ് സ്വാഗതവും ഷെർളി.എം.ജെ നന്ദിയും പറഞ്ഞു.

അക്കാദമിക്, ഭരണവിഭാഗം, വിൽപന വിഭാഗം, വിജ്ഞാനമുദ്രണം പ്രസ് എന്നീ ജീവനക്കാർക്ക് വേണ്ടി സംഘടിപ്പിച്ച കൈയെഴുത്ത് മത്സരം, പ്രസംഗ മത്സരം, ഫയൽ എഴുത്ത് മത്സരം, വിവർത്തനമത്സരം എന്നിവയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി വിജയികളായവർക്ക് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ വനജ. പി.എസ്, എഫ്.എ. സദാനന്ദൻ.ഡി എന്നിവർ സമ്മാനം വിതരണം ചെയ്തു.

വിവിധ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർ. കൈയെഴുത്ത് മത്സരം- ഷീബ.കെ, ജീവാചന്ദ്രൻ.വി, കെ.ആർ.സരിതകുമാരി, ഫയൽ എഴുത്ത് മത്സരം- ദിവ്യ.കെ.വി, അമിത രത്‌നൻ പി.ആർ, രേവതി ജെ മുരുകൻ, വിവർത്തനമത്സരം- എൻ. എസ് അരുൺകുമാർ, കെ ആർ. ദീപ്തി, ശ്രീകല ചിങ്ങോലി, പ്രസംഗ മത്സരം- ദീപ്തി കെ.ആർ, ശ്രീകല ചിങ്ങോലി, ഡോ. ടി. ഗംഗ എന്നിവർ കരസ്ഥമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP