Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പത്തനംതിട്ടയിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കണം; രാജീവ് യൂത്ത് ഫൗണ്ടേഷൻ നിവേദനം ജില്ലാ കളക്ടർക്ക് സമർപ്പിച്ചു

പത്തനംതിട്ടയിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കണം; രാജീവ് യൂത്ത് ഫൗണ്ടേഷൻ നിവേദനം ജില്ലാ കളക്ടർക്ക് സമർപ്പിച്ചു

സ്വന്തം ലേഖകൻ

 പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ റോഡുകൾ തകർന്നു തരിപ്പണമായി കിടക്കുകയാണെന്നും വാഹനഗതാഗതം വളരെ അപകടകരമാണെന്നും രാജീവ് യൂത്ത് ഫൗണ്ടേഷൻ. പൊതുമരാമത്ത് റോഡുകളും നഗരസഭാ റോഡുകളും അടിയന്തിരമായി നന്നാക്കണമെന്നും ഇക്കാര്യത്തിൽ ജില്ലാ കളക്ടർ ഇടപെടണമെന്നും രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിവേദനം ജില്ലാ കളക്ടർ പി.ബി.നൂഹിനെ നേരിൽക്കണ്ട് സമർപ്പിച്ചു.

പത്തനംതിട്ട അബാൻ ജംഗ്ഷൻ, പഴയ കെ എസ് ആർ ടി സി യുടെ മുൻവശം, റിങ് റോഡിൽ സ്റ്റേഡിയം ജംഗ്ഷൻ, മുത്തൂറ്റ് ആശുപത്രി ഭാഗം, കല്ലറ കടവിലേക്ക് പോകുന്ന ഭാഗം, ഗവൺമെന്റ് ആശുപത്രി റോഡിൽ എൻ എസ് എസ് ബിൽഡിങ് വരെയുള്ള ഭാഗം, എന്നിവ പൂർണ്ണമായും തകർന്നിരിക്കുകയാണ്. ദിവസവും നിരവധി വാഹനാപകടങ്ങൾ റോഡിന്റെ ശോച്യാവസ്ഥ മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്നു. കൂടാതെ മുൻസിപ്പൽ കോർണറിൽ അടുത്തനാളിൽ റോഡ് കുഴിക്കുകയും ചെയ്തു. ജലവിതരണ പൈപ്പ് തുടർച്ചയായി പൊട്ടുന്നതിനാൽ റോഡുകളിൽ മിക്കപ്പോഴും കുഴിയെടുക്കാറുണ്ട്. ഇത് ശരിയായ രീതിയിൽ മൂടാത്തതും അപകടം ക്ഷണിച്ചു വരുത്തുന്നു. മണ്ഡലകാലം ആരംഭിക്കുവാൻ ഇനി ഒരാഴ്ച മാത്രമേ അവശേഷിക്കുന്നുള്ളൂ.

പത്തനംതിട്ടയോട് കടുത്ത അവഗണനയാണ് പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കുന്നത്. മണ്ഡലകാലത്തിന് മുമ്പ് റോഡുകൾ സഞ്ചാരയോഗ്യമാക്കുക എന്ന പതിവ് ഇപ്രാവശ്യം തെറ്റിച്ചിരിക്കുകയാണ് . ജില്ലാ ഭരണകൂടത്തിന്റെ അടിയന്തിര ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും രാജീവ് യൂത്ത് ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.

ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ടക്കൊപ്പം ആരിഫ്ഖാൻ എംസി, പ്രദീപ് കെ നായർ, അബിനു മഴവഞ്ചേരി, യാസർ മുഹമ്മദ്, സുഹൈൽ നജീബ്, ഹാലിദ്, സത്താർ, ഷിബിലി വലംഞ്ചുഴി എന്നിവർ ഉണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP