Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാഹപ്പന്തൽ നശിപ്പിച്ചും ഭക്ഷണത്തിലും കുടിവെള്ളത്തിലും കരി ഓയിൽ പ്രയോഗിച്ചും വിവാഹം മുടക്കി അയൽവാസിയുടെ പക; പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത് അയൽവാസിയുടെ പകയുടെ കഥയും; പെൺകുട്ടിയുടെ മാതാവിനോടുള്ള വ്യക്തിവൈരാഗ്യം തീർക്കാൻ കല്യാണം കുളമാക്കിയതെന്ന് പ്രതിയുടെ കുറ്റസമ്മതം

വിവാഹപ്പന്തൽ നശിപ്പിച്ചും ഭക്ഷണത്തിലും കുടിവെള്ളത്തിലും കരി ഓയിൽ പ്രയോഗിച്ചും വിവാഹം മുടക്കി അയൽവാസിയുടെ പക; പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത് അയൽവാസിയുടെ പകയുടെ കഥയും; പെൺകുട്ടിയുടെ മാതാവിനോടുള്ള വ്യക്തിവൈരാഗ്യം തീർക്കാൻ കല്യാണം കുളമാക്കിയതെന്ന് പ്രതിയുടെ കുറ്റസമ്മതം

മറുനാടൻ മലയാളി ബ്യൂറോ

പേരാവൂർ: വിവാഹപന്തൽ അലങ്കോലമാക്കിയും ഭക്ഷണസാധനങ്ങളിലും കുടിവെള്ളത്തിലും കരി ഓയിലും ഒഴിച്ച സംഭവത്തിലെ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിൽ. ആനക്കുഴിയിൽ സാംസ്‌കാരികനിലയത്തിലൊരുക്കിയ കിഴക്കേടത്ത് വീട്ടിൽ സീമയുടെ മകളുടെ വിവാഹപ്പന്തലും ഭക്ഷണസാധനങ്ങളുമാണ് പ്രതി നശിപ്പിച്ചത്. സാംസ്‌കാരികനിലയത്തിനു സമീപം താമസിക്കുന്ന കുന്നുങ്ങവീട്ടിൽ വൈശാഖിനെ(23)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വൈശാഖിന് സീമയോടുള്ള പൂർവവൈരാഗ്യമാണ് സംഭവത്തിനുപിന്നിലെന്നുപറയുന്നു.

സമീപത്തെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. എല്ലാദിവസവും കൂടുതൽസമയം ഫോൺവിളിക്കുന്ന പ്രതി, സംഭവദിവസം പുറത്തേക്കുള്ള വിളികൾ കുറച്ചതാണ് സംശയത്തിനിടനല്കിയത്. അന്നേദിവസം പ്രതി വിളിച്ച കോളുകളുടെ വിശദാംശങ്ങൾ പരിശോധിച്ച പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കുറ്റസമ്മതം നടത്തി.

വിവാഹം അലങ്കോലമാക്കാൻ ഉപയോഗിച്ചശേഷം ബാക്കിവന്ന കരിഓയിലും മണ്ണെണ്ണയും മേൽമുരിങ്ങോടിയിൽ പ്രതിയുടെ വേസ്റ്റ് ടാങ്കിൽനിന്ന് കണ്ടെടുത്തു. പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. എസ്‌ഐ.മാരായ എം.സജിത്ത്, എം വികൃഷ്ണൻ, പി.വിനോദ്കുമാർ സി.പി.ഒ.മാരായ കെ.വി.ശിവദാസൻ, പി.എൻ.സിജീഷ്, ആർ.വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP