Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാരിന്റെ ചുവപ്പുനാടയിൽ ആനുകൂല്യം മുടങ്ങിയ ന്യായാധിപൻ ഇവിടെയുണ്ട്; ജില്ലാ പൊലീസ് കംപ്ലയിന്റ് അഥോറിറ്റി ചെയർമാനായ മുൻ ജസ്റ്റിസിന് ഔദ്യോഗിക ചെലവിനത്തിൽ ലഭിക്കാനുള്ളത് ലക്ഷങ്ങൾ; വാഹനത്തിന്റെ പെട്രോൾ അടിക്കുന്നത് പോലും കെ.സി ജോർജ് സ്വന്തം പോക്കറ്റിൽ നിന്ന് കാശ് ചെലവാക്കി; സർക്കാരിന് 24 കത്തുകൾ അയച്ചിട്ടും മറുപടിയില്ല

സർക്കാരിന്റെ ചുവപ്പുനാടയിൽ ആനുകൂല്യം മുടങ്ങിയ ന്യായാധിപൻ ഇവിടെയുണ്ട്; ജില്ലാ പൊലീസ് കംപ്ലയിന്റ് അഥോറിറ്റി ചെയർമാനായ മുൻ ജസ്റ്റിസിന് ഔദ്യോഗിക ചെലവിനത്തിൽ ലഭിക്കാനുള്ളത് ലക്ഷങ്ങൾ; വാഹനത്തിന്റെ പെട്രോൾ അടിക്കുന്നത് പോലും കെ.സി ജോർജ് സ്വന്തം പോക്കറ്റിൽ നിന്ന് കാശ് ചെലവാക്കി; സർക്കാരിന് 24 കത്തുകൾ അയച്ചിട്ടും മറുപടിയില്ല

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: സാധാരണക്കാരോട് മമതയില്ലാത്ത സർക്കാരെന്ന സ്ഥിരം പല്ലവി ഇനി വേണ്ട! ഔദ്യോഗികവൃത്തിയേർപ്പെടുമ്പോഴും ശമ്പളവും ആനുകൂല്യവും ലഭിക്കാതെ പെരുവഴിയിലായ മുൻ ന്യായിധിപൻ ഇവിടെയുണ്ട്.

സാധാരണക്കാരന് നീതി നിഷേധിക്കുന്ന കാലത്ത് ഈ ന്യായാധിപൻ ആരോട് പരാതി പറയാനാണ്. ജില്ലാ പൊലീസ് കംപ്ലയിന്റ് അഥോറിറ്റി ചെയർമാനും മുൻ ജില്ലാ ജഡ്്ജിയും ഹൈക്കോടതി രജിസ്ട്രാറുമായുമൊക്കെ പ്രവർത്തിച്ച കോട്ടയം സ്വദേശിയായ കെ.സി ജോർജിനാണ് ഈ ദുർഗതി. സർവീസ്‌കാലത്തെ ഔദ്യോഗികചെലവുകളുടെ പണം കിട്ടാത്തത് മൂലം ഇ്‌ദ്ദേഹം ഇപ്പോൾ സർക്കാരിന് കത്തഴച്ച് നട്ടംതിരിഞ്ഞിരിക്കുകയാണ്.

2013 മെയ്‌മുതൽ 2019 മെയ്‌വരെ അദ്ദേഹം ആറ് ജില്ലയുെട ചുമതലയുള്ള അഥോറിറ്റി ചെയർമാനായിരുന്നു. 26 വർഷം ജുഡീഷ്യൽ സർവീസിൽ ജില്ലാ ജഡ്ജിയായും ഹൈക്കോടതി രജിസ്ട്രാറായും പ്രവർത്തിച്ചിട്ടാണ് അഥോറിറ്റിയിൽ എത്തുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലാണ് അഥോറിറ്റി ചെയർമാനായി പ്രവർത്തിച്ചത്.

നാലുലക്ഷം രൂപയാണ്, വണ്ടിക്ക് ആറുവർഷത്തിനിടെ ഇന്ധനം നിറച്ച വകയിൽ കിട്ടാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന് 41 കത്ത് നൽകി, ഫലമുണ്ടായില്ല. വണ്ടി വാങ്ങാൻ സർക്കാർ പണം നൽകി. പക്ഷേ, ഡ്രൈവറെയോ സ്റ്റെനോഗ്രാഫറെയോ നിയമിച്ചില്ല. ഇതിനെല്ലാം സ്വന്തം ചെലവിലാണ് പണം കണ്ടെത്തിയത്.

ബജറ്റിൽ ഇതിന്റെ ചെലവിന് പണം അനുവദിച്ചിരുന്നു. പക്ഷേ, പിൻവലിക്കാൻ അനുമതി കൊടുത്തില്ല. മുഖ്യമന്ത്രി, ധനമന്ത്രി, ചീഫ് സെക്രട്ടറി എന്നിവർക്കെല്ലാം കത്ത് നൽകിയതാണ്.തെക്കന്മേഖലയ്ക്ക് കോട്ടയം ആസ്ഥാനമായി ഓഫീസ് അനുവദിച്ച് 2014-ൽ ഉത്തരവ് വന്നെങ്കിലും നടപ്പായില്ല. 2002-ൽ ഹൈക്കോടതി രജിസ്ട്രാറായി വിരമിച്ചശേഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുമ്പോഴാണ് അദ്ദേഹത്തെ ഈ സ്ഥാനത്ത് നിയോഗിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP