Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോളി വീണ്ടും ഉഷാറായി; ക്ഷീണിച്ച മുഖം ഒക്കെ മാറി; നിസംഗതയും ഇപ്പോൾ കാണാനില്ല; മുടി ചീകിയൊതുക്കി കണ്ണാടിയും വച്ച് അടിപൊളി ലുക്കിൽ വീണ്ടും കൂടത്തായിയിലെ വില്ലത്തി; കൊയിലാണ്ടി താലൂക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് കൂട്ടക്കൊലക്കേസിലെ പ്രതിയെത്തിയത് എല്ലാം കൂളെന്ന മുഖഭാവത്തിൽ; പൊലീസ് കസ്റ്റഡിയിലും 'ജോളിയായി' ജോളിയാമ്മ ജോസഫ്

ജോളി വീണ്ടും ഉഷാറായി; ക്ഷീണിച്ച മുഖം ഒക്കെ മാറി; നിസംഗതയും ഇപ്പോൾ കാണാനില്ല; മുടി ചീകിയൊതുക്കി കണ്ണാടിയും വച്ച് അടിപൊളി ലുക്കിൽ വീണ്ടും കൂടത്തായിയിലെ വില്ലത്തി; കൊയിലാണ്ടി താലൂക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് കൂട്ടക്കൊലക്കേസിലെ പ്രതിയെത്തിയത് എല്ലാം കൂളെന്ന മുഖഭാവത്തിൽ; പൊലീസ് കസ്റ്റഡിയിലും 'ജോളിയായി' ജോളിയാമ്മ ജോസഫ്

മറുനാടൻ മലയാളി ബ്യൂറോ

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ വില്ലത്തി വീണ്ടും പഴയ പ്രതാപത്തിലേക്ക് മടങ്ങുന്നു. ജോളി ജോസഫ് വീണ്ടും സുന്ദരിയാകാൻ തുടങ്ങുകയാണ്. കണ്ണാടി വച്ച്, മുടി ചീകിയൊതുക്കി വൃത്തിയോടെ നടന്നു പോകുന്ന ജോളി. മുഖഭാവങ്ങളിലെ പഴയ നിസ്സഹായാവസ്ഥയും മാറുന്നു. അതായത് പൊലീസ് കസ്റ്റഡിയിലെ ജീവിതവുമായി ജോളി പൊരുത്തപ്പെടുകയാണ്. ഭർത്താവിനേയും ഭതൃ മാതാവിനേയും പിതാവിനേയും പിഞ്ചു കുഞ്ഞിനേയും അടക്കം ആറു പേരെ കൊന്നുവെന്ന പശ്ചാത്താപം പോലും ആ മുഖത്ത് ഇപ്പോൾ ഇല്ല.

ഇന്നലെ ജോളിയെ പൊലീസ് കൊയിലാണ്ടി താലൂക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് കൊണ്ടു വന്നിരുന്നു. അപ്പോഴാണ് മുഖം മുനുക്കിയ ജോളിയുടെ ചിത്രം വ്യക്തമാകുന്നത്. എന്നും ബ്യൂട്ടി പാർലറിൽ പോയിരുന്ന ആളുകളെ എൻഐടി അദ്ധ്യാപികയെന്ന് പറഞ്ഞ് പറ്റിച്ചിരുന്ന ജോളി പതിയെ കേസിന്റെ സാഹചര്യവുമായി അടുക്കുകയാണ്. പൊലീസ് കാവലിലിൽ പതിയെ അത്യാവശ്യം മേക്കപ്പുമായി ഇറങ്ങുകയാണ് അവർ. കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലാകുന്നതിന് മുമ്പുള്ള ജോളിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതും അറസ്റ്റിലായ ശേഷമുള്ള ജോളിയും തമ്മിൽ ഏറെ വ്യത്യാസമുണ്ടായിരുന്നു. തിരിച്ചറിയാൻ പോലും പ്രയാസവും. ഇതാണ് പതിയെ മാറുന്നത്. എൻ ഐ ടിയിലേക്ക് പോകുന്ന അതേ ജോളിയിലേക്ക് മടങ്ങി വരികയാണ് കൂടത്തായിയിലെ പ്രതി. അന്വേഷണസംഘം പറയുന്നത് ശരിയാണെങ്കിൽ കേരളം കണ്ട ഏറ്റവും വലിയൊരു നൊട്ടോറിയസ് ക്രിമിനലിലൊരാളാണ് ജോളിയാമ്മ ജോസഫ്.

ആറു കൊലക്കേസുകളിലാണ് ജോളിയെ പ്രതിയായി കാണുന്നത്. ഓരോ കേസിലും പ്രത്യേകം അറസ്റ്റ് രേഖപ്പെടുത്തുകയും ചോദ്യം ചെയ്യൽ നടത്തുകയും ചെയ്യുന്നു. ഭർത്താവ് റോയി തോമസ്, രണ്ടാം ഭർത്താവ് ഷാജുവിന്റെ ഭാര്യ സിലി. മാത്യു തുടങ്ങിയവരുടെ കൊലപാതകത്തിലാണ് ഇപ്പോൾ ചോദ്യം ചെയ്യലും തെളിവെടുപ്പും നടക്കുന്നത്. ഇത് തീരുമ്പോൾ അടുത്ത കേസിൽ പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. അങ്ങനെ പരമാവധി ദിവസം ജോളിയെ കസ്റ്റഡിയിൽ വയ്ക്കുകയാണ് പൊലീസ്. അതിന് വേണ്ടിയാണ് വെവ്വേറെ എഫ് ഐ ആർ ചാർജ് ചെയ്തതും. അതുകൊണ്ട് തന്നെ ഏറെ കാലം ഇനിയും പൊലീസ് കസ്റ്റഡിയിൽ ജോളിക്ക് കഴിയേണ്ടി വരും.

നിലവിൽ അഞ്ചു ദിവസത്തേക്കാണു ജോളിയെ പൊലീസ് കസ്റ്റഡിയിൽ നൽകിയത്. കൊയിലാണ്ടി ഗവ.താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു ശേഷം കൊയിലാണ്ടി പൊലീസ് സ്റ്റേഷൻ ലോക്കപ്പിലാണു ജോളിയെ ഇന്നലെ താമസിപ്പിച്ചത്. ജോളിക്കു സയനൈഡ് കൈമാറിയ എം.എസ്.മാത്യുവിന്റെ പങ്കും മറ്റാരിൽ നിന്നെങ്കിലും സയനൈഡ് വാങ്ങിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നതോടൊപ്പം സയനൈഡിന്റെ ഉറവിടവും കണ്ടെത്തേണ്ടതുണ്ട്. ആൽഫൈൻ വധക്കേസിൽ എം.എസ്.മാത്യുവിനെ ഇന്ന് അറസ്റ്റ് ചെയ്യും. സിലി വധക്കേസിലെ മൂന്നാം പ്രതി പ്രജികുമാറിനെ തെളിവെടുപ്പിനായി കോടതി 3 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. മാത്യു മഞ്ചാടിയിൽ കേസിലും കോടതി ഏർപ്പെടുത്തിയ സൗജന്യ നിയമസഹായ പാനലിൽ നിന്നുള്ള അഭിഭാഷകൻ തന്നെയാണു ജോളിയുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത്. ഉടനൊന്നും ജാമ്യം കിട്ടാനും സാധ്യതയില്ല.

കേസിൽ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. ജോളിയുടെ ആദ്യഭർത്താവ് റോയ് തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഷാജുവിന്റെ മൊഴി രേഖപ്പെടുത്തുന്നത്. കേസുമായി ബന്ധപ്പെട്ട് ഷാജിവുന്റെ ഭാര്യ സിലിയുടെ സഹോദരന്റെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഷാജുവിന്റെ മൊഴി രേഖപ്പെടുത്തുന്നത്. റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് കോടതി ജോളിയുടെ മക്കളുടെ മൊഴിയും മുൻപ് രേഖപ്പെടുത്തിയുരന്നു. റോയ് തോമസിന്റെ മരണത്തിൽ മറ്റാർക്കൊക്കെ പങ്കുണ്ടെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കൂടത്തായി പൊന്നാമറ്റം വീട്ടിൽ നടന്ന കൊലപാതകങ്ങളിൽ പോസ്റ്റ്‌മോർട്ടം നടന്നത് റോയ് തോമസിന്റെ മരണശേഷം മാത്രമായിരുന്നു. ജോളിയ്‌ക്കെതിരെ ഏറ്റവും ശക്തമായ തെളിവുകൾ നിലനിൽക്കുന്നതും ഈ കേസിലാണെന്നാണ് സൂചന. കേസിൽ കുറ്റപത്രം തയ്യാറാക്കുന്ന നടപടികൾ പൊലീസ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

തന്റെ സ്വൈര്യജീവിതത്തിനു വേണ്ടിയും കുടുംബത്തിലെ സ്വത്ത് തട്ടിയെടുക്കാനായും ജോളി ഭർത്താവായിരുന്ന റോയ് തോമസിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇത് തെളിയിക്കാൻ ആവശ്യമായ തെളിവുകളും സാക്ഷികളും തയ്യാറാണെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. ഇതുവരെ പൊലീസ് ശേഖരിച്ച തെളിവുകളുടെ ശാസ്ത്രീയ പരിശോധനാഫലങ്ങളും ലഭിക്കാനുണ്ട്. റോയ് മരിച്ചത് സയനൈഡ് ഉള്ളിൽച്ചെന്നാണെന്ന് പറയുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ്‌കേസിലെ പ്രധാന തെളിവ്. കൂടാതെ ജോളിയാണ് സയനൈഡ് നൽകിയതെന്നും ഇത് ലഭിച്ചത് ബന്ധുവായ മാത്യുവിൽ നിന്നും പ്രജുകുമാറിൽ നിന്നുമാണെന്നും വിശ്വാസയോഗ്യമായി തെളിയിക്കാൻ ആവശ്യമായ തെളിവുകളും പൊലീസിന്റെ പക്കലുണ്ട്. ജോളിയുടെ പരപുരുഷബന്ധങ്ങളും വ്യാജ വ്യക്തിത്വവും സാമ്പത്തിക ഇടപാടുകളും കേസിന് ബലമേകുും. ഇവ തെളിയിക്കാൻ ആവശ്യമായ രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP