Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സോളാറിലെ ഉമ്മൻ ചാണ്ടിയുടെ ഹർജിയെ പ്രതിരോധിക്കാൻ അഭിഭാഷകന് കൊടുത്തത് 1.20 കോടി; ഒരു കേസിനു 34 ലക്ഷം രൂപയ്ക്കു മേൽ അഭിഭാഷക ഫീസ് 4 കേസുകളിൽ നൽകി; ഷുഹൈബിൽ സിപിഎമ്മിനെ രക്ഷിക്കാൻ 34 ലക്ഷം നൽകിയതും ചർച്ചകളിൽ; 300 ൽ പരം കേസുകൾക്കു ഹാജരാകാൻ സ്വകാര്യ അഭിഭാഷകർക്ക് ഇതിനകം ചെലവഴിച്ചത് 12.22 കോടി രൂപ; രാഷ്ട്രീയ വിരോധം തീർക്കാൻ ഖജനാവ് പിണറായി കൊള്ളയടിക്കുന്നത് ഇങ്ങനെ

സോളാറിലെ ഉമ്മൻ ചാണ്ടിയുടെ ഹർജിയെ പ്രതിരോധിക്കാൻ അഭിഭാഷകന് കൊടുത്തത് 1.20 കോടി; ഒരു കേസിനു 34 ലക്ഷം രൂപയ്ക്കു മേൽ അഭിഭാഷക ഫീസ് 4 കേസുകളിൽ നൽകി; ഷുഹൈബിൽ സിപിഎമ്മിനെ രക്ഷിക്കാൻ 34 ലക്ഷം നൽകിയതും ചർച്ചകളിൽ; 300 ൽ പരം കേസുകൾക്കു ഹാജരാകാൻ സ്വകാര്യ അഭിഭാഷകർക്ക് ഇതിനകം ചെലവഴിച്ചത് 12.22 കോടി രൂപ; രാഷ്ട്രീയ വിരോധം തീർക്കാൻ ഖജനാവ് പിണറായി കൊള്ളയടിക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇടതു സർക്കാർ ഒരു കേസിൽ നൽകിയ ഏറ്റവും ഉയർന്ന അഭിഭാഷക ഫീസ് കണ്ണൂരിലെ ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കരുതെന്നു വാദിക്കാൻ നൽകിയ 34 ലക്ഷം രൂപയെന്ന നിയമസഭാ മറുപടിയെ ചോദ്യം ചെയ്ത് ഇതാ ഒരു വിവരാവകാശ രേഖ.അഭിഭാഷക ഫീസ് ഇനത്തിൽ സർക്കാർ കൂടുതൽ ചെലവാക്കിയ കേസ് ഏതെന്നു നിയമസഭയിൽ സണ്ണി ജോസഫ് എംഎൽഎ ചോദിച്ചിരുന്നു. മറുപടിയിലാണ്, ഷുഹൈബ് കേസിന്റെ ചെലവ് മന്ത്രി എ.കെ. ബാലൻ അറിയിച്ചത്. ഇത് തെറ്റാണെന്നാണ് പുറത്തു വരുന്ന സൂചനകൾ. ഇത് പുതിയ ചർച്ചകൾക്കും വഴിവയ്ക്കും. ഏതായാലും എല്ലായിടത്തും നിറയുന്നത് രാഷ്ട്രീയം തന്നെയാണ്.

സോളർ കമ്മിഷൻ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി നൽകിയ ഹർജിക്കെതിരെ വാദിക്കാൻ നൽകിയ ഫീസ് 1.20 കോടി രൂപയെന്നു വിവരാവകാശ രേഖ. ഇതടക്കം ഒരു കേസിനു 34 ലക്ഷം രൂപയ്ക്കു മേൽ അഭിഭാഷക ഫീസ് 4 കേസുകളിൽ നൽകിയിട്ടുണ്ടെന്നും 'പ്രോപർ ചാനൽ' എന്ന സന്നദ്ധ സംഘടനയുടെ പ്രസിഡന്റ് എം.കെ. ഹരിദാസിന് അഡ്വക്കറ്റ് ജനറലിന്റെ കാര്യാലയം നൽകിയ മറുപടി വ്യക്തമാക്കുന്നു. അതായത് രാഷ്ട്രീയ വിരോധം തീർക്കാനും ഉമ്മൻ ചാണ്ടിയെ കുരുക്കിൽ നിർത്താനും പിണറായി ഖജനാവിൽ നിന്ന് നൽകിയത് ഒരു കോടിക്ക് മുകളിലാണ്. ലാവ്‌ലിൻ കേസിൽ രാഷ്ട്രീയം കാണുന്ന മുഖ്യമന്ത്രിയാണ് സോളാറിൽ പഴയ മുഖ്യനെ തളിച്ചിടാൻ പെടാപാടു പെടുന്നത്.

ഉമ്മൻ ചാണ്ടിക്കെതിരെ ഹൈക്കോടതിയിൽ വാദിക്കാൻ സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകൻ രഞ്ജിത് കുമാറിനാണ് 1.20 കോടി രൂപ നൽകിയത്. ഹൈക്കോടതിയിൽ, സീനിയർ അഭിഭാഷകൻ വിജയ് ഹൻസാരിയ 76.82 ലക്ഷം രൂപ ഫീസ് ആവശ്യപ്പെട്ട ഒരു കേസിൽ 64.40 ലക്ഷം രൂപയും മറ്റൊരു കേസിൽ ഹരേൻ പി. റാവലിനു 64 ലക്ഷം രൂപയും അനുവദിച്ചു. 2 കേസുകൾക്കു പല്ലവ് സിസോദിയയ്ക്കു 45 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. 10 കേസുകളിൽ ഹാജരായ ജയ്ദീപ് ഗുപ്തയ്ക്കു 45 ലക്ഷം രൂപ നൽകാനുണ്ട്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി 300 ൽ പരം കേസുകൾക്കു ഹാജരാകാൻ സ്വകാര്യ അഭിഭാഷകർക്ക് ഇതിനകം ചെലവഴിച്ചത് 12.22 കോടി രൂപ.

അഡ്വക്കറ്റ് ജനറൽ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ്, മറ്റ് പ്രോസിക്യൂട്ടർമാർ എന്നിവരുടെ ശമ്പളത്തിനു പ്രതിമാസം 1.50 കോടിയിലേറെ രൂപ വേണം. അങ്ങനെ കേസുകളുടെ നടത്തിപ്പിലൂടെ ഖജനാവിനെ കാലിയാക്കുന്ന കഥയാണ് വിവരാവകാശ രേഖ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP