Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മലയാളി മാനവികശാസ്ത്ര വിദഗ്ധൻ ഡോ.മനു വി.ദേവദേവന് ഉൾപ്പടെ ആറ് ഗവേഷകർക്ക് ഇൻഫോസിസ് പുരസ്‌കാരം; ചെറുകോൽ സ്വദേശി മനു ഹ്യുമാനിറ്റീസ് വിഭാഗത്തിൽ; സ്വർണമെഡലും ഒരു ലക്ഷം ഡോളറും പുരസ്‌കാരം

മലയാളി മാനവികശാസ്ത്ര വിദഗ്ധൻ ഡോ.മനു വി.ദേവദേവന് ഉൾപ്പടെ ആറ് ഗവേഷകർക്ക് ഇൻഫോസിസ് പുരസ്‌കാരം; ചെറുകോൽ സ്വദേശി മനു ഹ്യുമാനിറ്റീസ് വിഭാഗത്തിൽ; സ്വർണമെഡലും ഒരു ലക്ഷം ഡോളറും പുരസ്‌കാരം

മറുനാടൻ മലയാളി ബ്യൂറോ

ബെംഗലൂരു: മലയാളി മാനവികശാസ്ത്ര വിദഗ്ധൻ ഡോ. മനു വി.ദേവദേവന് ഉൾപ്പെടെ, 6 ആറു വിഷയങ്ങളിലെ മികച്ച ഗവേഷകർക്ക് ഇൻഫോസിസ് പുരസ്‌കാരം.ഹിമാചൽ പ്രദേശ് മണ്ഡി ഐഐടിയിലെ സ്‌കൂൾ ഓഫ് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് അസിസ്റ്റന്റ് പ്രഫസറും പത്തനംതിട്ട ജില്ലയിലെ ചെറുകോൽ സ്വദേശിയുമായ മനു ഹ്യുമാനിറ്റീസ് വിഭാഗത്തിലാണ് ജേതാവായത്. ദക്ഷിണേന്ത്യയെക്കുറിച്ചുള്ള പഠനത്തിനാണു പുരസ്‌കാരം. സ്വർണമെഡലും ഒരു ലക്ഷം ഡോളറും (ഏകദേശം 71 ലക്ഷം രൂപ) വീതമാണു സമ്മാനം.

മറ്റു ജേതാക്കൾ

* മഞ്ജുള റെഡ്ഡി(ലൈഫ് സയൻസസ്): ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി ചീഫ് സയന്റിസ്റ്റ്.

* സിദ്ധാർഥ മിശ്ര (ഗണിത ശാസ്ത്രം): സൂറിക്ക് ഇടിഎച്ച് ഗണിതശാസ്ത്ര വിഭാഗം പ്രഫസർ.

* ജി.മുഗേഷ് (ഫിസിക്കൽ സയൻസസ്): ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരു ഇനോർഗാനിക് ആൻഡ് ഫിസിക്കൽ കെമിസ്ട്രി പ്രഫസർ.

* ആനന്ദ് പാണ്ഡ്യൻ (സോഷ്യൽ സയൻസസ്): യുഎസ് ജോൺ ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി ക്രെയ്ഗർ സ്‌കൂൾ ഓഫ് ആർട്‌സ് ആൻഡ് സയൻസസ് പ്രഫസർ

* സുനിത സരവഗി (എൻജിനീയറിങ് ആൻഡ് കംപ്യൂട്ടർ സയൻസ്): ഐഐടി ബോംബെ ചെയർ പ്രഫസർ

2020 ജനുവരി 7ന് നൊബേൽ ജേതാവ് അമർത്യ സെൻ ബെംഗളൂരുവിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ പ്രസിഡന്റ് എസ്.ഡി. ഷിബുലാൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP