Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മുംബൈ സിറ്റിയെ രണ്ടിനെതിരെ നാലുഗോളിൽ മലർത്തിയടിച്ച് ഗോവ; ആറ് ഗോളുകൾ പിറന്ന മത്സരത്തിൽ മിന്നിത്തിളങ്ങിയത് എഫ് സി ഗോവ തന്നെ; നാലു മത്സരങ്ങളിൽ നിന്ന് 8 പോയന്റുമായി ഗോവ ലീഗിൽ

മുംബൈ സിറ്റിയെ രണ്ടിനെതിരെ നാലുഗോളിൽ മലർത്തിയടിച്ച് ഗോവ; ആറ് ഗോളുകൾ പിറന്ന മത്സരത്തിൽ മിന്നിത്തിളങ്ങിയത് എഫ് സി ഗോവ തന്നെ; നാലു മത്സരങ്ങളിൽ നിന്ന് 8 പോയന്റുമായി ഗോവ ലീഗിൽ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് വ്യാഴായ്ച നടന്ന മത്സരത്തിൽ മുംബൈ സിറ്റിയെ മലർത്തിയടിച്ച് എഫ്.സി ഗോവ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ആറു ഗോളുകളുടെ നേട്ടം കൊയ്ത മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾ പായിച്ചാണ് മുംബൈക്കെതിരായ ഗോവ.ുടെ വിജയം. .ആക്രമണ ഫുട്ബോൾ വിടാത്ത ഗോവ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നു.

27-ാം മിനിറ്റിൽ ഇന്ത്യൻ താരം ലെന്നി റോഡ്രിഗസിലൂടെ ഗോവ മുന്നിലെത്തി. 45-ാം മിനിറ്റിൽ ഗോവയുടെ ഗോളടിയന്ത്രം ഫെറാൻ കോറോമിനാസ് അവരുടെ ലീഡുയർത്തി.എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മുംബൈ വമ്പൻ തിരിച്ചുവരവ് നടത്തി. ഏഴു മിനിറ്റിനിടെ സാർഥക്കും സൗവിക് ചക്രബർത്തിയും സ്‌കോർ ചെയതപ്പോൾ മുംബൈ 2-2 ന് ഒപ്പമെത്തി.

പക്ഷേ 59-ാം മിനിറ്റിൽ ഹ്യൂഗോ ബോമസിലൂടെ ലീഡ് തിരിച്ചുപിടിച്ചു. 89-ാം മിനിറ്റിൽ കാർലോസ് പെന ഗോവയുടെ ഗോൾ പട്ടിക തികയ്ക്കുകയും ചെയ്തു. ഇതോടെ നാലു മത്സരങ്ങളിൽ നിന്ന് 8 പോയന്റുമായി ഗോവ ലീഗിൽ ഒന്നാമതെത്തി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP