Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അടച്ചിട്ട റെയിൽ വേ ഗേറ്റ് കൊലയാളിയായപ്പോൾ നഷ്ടമായത് ആരോരുമില്ലാത്ത കുടുംബത്തിന്റെ അത്താണിയെ; നടക്കാവ് റെയിൽവേ ഗേറ്റിലെ മൂന്ന് മിനിട്ട് പെയിന്റിങ് തൊഴിലാളിയായ രാജന്റെ ജീവിതം മാറ്റി മറിച്ചേനെ; കുഴഞ്ഞുവീണ യുവാവിന്റെ ജീവൻ രക്ഷിക്കാൻ കഴിയാതെ പോയത് ഗേറ്റ് അടവ് മൂലം; റെയിൽവേ ഗേറ്റ് വില്ലനായപ്പോൾ ജീവൻ പൊലിഞ്ഞ കഥയിങ്ങനെ

അടച്ചിട്ട റെയിൽ വേ ഗേറ്റ് കൊലയാളിയായപ്പോൾ നഷ്ടമായത് ആരോരുമില്ലാത്ത കുടുംബത്തിന്റെ അത്താണിയെ; നടക്കാവ് റെയിൽവേ ഗേറ്റിലെ മൂന്ന് മിനിട്ട് പെയിന്റിങ് തൊഴിലാളിയായ രാജന്റെ ജീവിതം മാറ്റി മറിച്ചേനെ; കുഴഞ്ഞുവീണ യുവാവിന്റെ ജീവൻ രക്ഷിക്കാൻ കഴിയാതെ പോയത് ഗേറ്റ് അടവ് മൂലം; റെയിൽവേ ഗേറ്റ് വില്ലനായപ്പോൾ ജീവൻ പൊലിഞ്ഞ കഥയിങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: അടച്ചിട്ട റെയിൽവേ ഗേറ്റ് കൊലയാളിയായപ്പോൾ അനാഥമായത് ഒരു കുടുംബം. കഴിഞ്ഞ ദിവസമാണ് പാലക്കാട് നടക്കാവ് റെയിൽവേ ഗേറ്റ് മൂലം ഒരു ജീവൻ നഷ്ടമായത്.ഇന്നലെ 6.50നായിരുന്നു ദുരന്തം.ഇത്തിങ്ങാപ്പറമ്പിൽ പരേതനായ ചന്ദ്രന്റെ മകൻ രാജൻ (30) ആണു മരിച്ചത്. പെയിന്റിങ് ജീവനക്കാരനായ രാജൻ വൈകിട്ടു ജോലിക്കുശേഷം വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. 

വീട്ടുകാരും സമീപവാസികളും ചേർന്ന് ഉടൻ ഓട്ടോറിക്ഷയിൽ രാജനെ ആശുപത്രിയിലെത്തിക്കാൻ പാഞ്ഞെങ്കിലും നടക്കാവിൽ റെയിൽവേ ഗേറ്റ് അടഞ്ഞുകിടക്കുകയായിരുന്നു. ഇതേത്തുടർന്നു രാജനെ തോളിൽ ചുമന്ന് ഗേറ്റ് കടത്തി ഇപ്പുറത്തെത്തിച്ച് മറ്റൊരു വാഹനത്തിൽ ഉടൻ ഒലവക്കോട് സായ് ജംക്ഷനിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും രാജൻ മരിച്ചിരുന്നു.

മൂന്ന് മിനിട്ട് ഗേറ്റ് അടവ് നേരിട്ടതാണ് രാജന്റെ മരണത്തിന് കാരണമായത്. കുറച്ചുകൂടി നേരത്തെ ആശുപത്രിയിൽ രാജനെ രക്ഷിക്കാൻ കഴിഞ്ഞേനെ എന്നാണ് ഡോക്ടർമാരും പറഞ്ഞത്. 2 വർഷം മുൻപു തറക്കല്ലിട്ട് 18 മാസംകൊണ്ടു നിർമ്മിച്ചു ഗതാഗതത്തിനു തുറന്നുകൊടുക്കേണ്ടിയിരുന്ന നടക്കാവ് റെയിൽവേ മേൽപാലം സംബന്ധിച്ച തർക്കങ്ങൾ തുടരുന്നതിനിടെയാണ് വീണ്ടുെമാരു മരണം.

ആശുപത്രിയിൽ എത്തുന്നതിനു 3 മിനിറ്റ് മുൻപു രാജൻ മരിച്ചതായാണു ഡോക്ടർമാർ അറിയിച്ചതെന്നു ബന്ധുക്കൾ പറഞ്ഞു. നടക്കാവിലെ ഗേറ്റടവും തുടർന്ന് ഇദ്ദേഹത്തെ ചുമലിലേറ്റി ഗേറ്റ് കടത്തേണ്ടിവന്നതും വഴി ചുരുങ്ങിയത് 5 മിനിറ്റിലേറെ സമയം പാഴായി. ഈ സമയനഷ്ടം ഒഴിവാക്കിയിരുന്നെങ്കിൽ ഒരുപക്ഷേ, രാജന്റെ ജീവൻ രക്ഷപ്പെട്ടേനെ എന്നു നാട്ടുകാർ പറയുന്നു.

രാജന്റെ വരുമാനത്തിലാണു കുടുംബം ജീവിക്കുന്നത്. ഇദ്ദേഹത്തിന്റെ മരണത്തോടെ അമ്മ മാധവി തനിച്ചായി. എപ്പോൾ വേണമെങ്കിലും ബലക്ഷയത്താൽ
നിലംപൊത്താവുന്ന വീട്ടിലാണ് ഇവരുടെ താമസം. സംസ്‌കാരം ഇന്ന്. അവിവാഹിതനാണ്.അവിവാഹിതനാണ് മരിച്ച രാജൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP