Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് പരോൾ; 30 ദിവസത്തെ പരോൾ അനുവദിച്ചത് ചികിത്സയിലുള്ള പിതാവിനെ പരിചരിക്കാൻ അനുവദിക്കണമെന്ന അപേക്ഷ പരിഗണിച്ച്

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് പരോൾ; 30 ദിവസത്തെ പരോൾ അനുവദിച്ചത് ചികിത്സയിലുള്ള പിതാവിനെ പരിചരിക്കാൻ അനുവദിക്കണമെന്ന അപേക്ഷ പരിഗണിച്ച്

മറുനാടൻ മലയാളി ബ്യൂറോ

വെല്ലൂർ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് പരോൾ അനുവദിച്ചു. ചികിത്സയിലുള്ള പിതാവിനെ പരിചരിക്കാൻ അനുവദിക്കണമെന്ന പേരറിവാളന്റെ അപേക്ഷ പരിഗണിച്ചാണ് ജയിൽ അധികൃതർ 30 ദിവസത്തെ പരോൾ അനുവദിച്ചത്. വെല്ലൂർ സെൻട്രൽ ജയിലിലുള്ള പേരറിവാളന് 2017 ഓഗസ്റ്റിലും ഒരു മാസം പരോൾ ലഭിച്ചിരുന്നു.

നേരത്തെ പ്രതികളിലൊരാളായ റോബർട്ട് പയസ് പരോൾ അഭ്യർത്ഥിച്ച് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ 30 ദിവത്തെ പരോൾ അനുവദിക്കണമെന്നായിരുന്നു റോബർട്ട് പയസിന്റെ ആവശ്യം. രാജീവ്ഗാന്ധി വധക്കേസിലെ മറ്റൊരു പ്രതി നളിനിക്ക് നേരത്തെ 51 ദിവസത്തെ പോരൾ കോടതി അനുവദിച്ചിരുന്നു. മകളുടെ വിവാഹച്ചടങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന നളിനിയുടെ അപേക്ഷ പരിഗണിച്ചായിരുന്നു നടപടി.

1991 മെയ് മാസത്തിലാണ് രാജീവ് ഗാന്ധിയും മറ്റ് 14 പേരും എൽടിടിഇ മനുഷ്യ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിലെ ശ്രീ പെരുംമ്പത്തൂരിൽ വച്ചായിരുന്നു സംഭവം. കേസിൽ പേരറിവാളൻ ഉൾപ്പെടെ ഏഴ് പേരാണ് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP