Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രിട്ടനിലെ സിറോ മലബാർ രൂപതാ മലയാളി വൈദികൻ ഫാ. വിൽസൺ കോറ്റത്തിൽ അന്തരിച്ചു; മരണം രാവിലെ പതിവ് കുർബാനയ്ക്ക് മുമ്പ് ഹൃദയാഘാതം മൂലം; സേവനമനുഷ്ഠിച്ചിരുന്നത് നോർത്താംപ്ടൺ രൂപതയിലെ കെറ്ററിങ് സെന്റ് എഡ്വേഡ്സ് പള്ളി വികാരിയായി; സംസ്‌കാരം പിന്നീട്; ഫാ.വിൽസൺ കോട്ടയം അയർക്കുന്നം സ്വദേശി

ബ്രിട്ടനിലെ സിറോ മലബാർ രൂപതാ മലയാളി വൈദികൻ ഫാ. വിൽസൺ കോറ്റത്തിൽ അന്തരിച്ചു; മരണം രാവിലെ പതിവ് കുർബാനയ്ക്ക് മുമ്പ് ഹൃദയാഘാതം മൂലം; സേവനമനുഷ്ഠിച്ചിരുന്നത് നോർത്താംപ്ടൺ രൂപതയിലെ കെറ്ററിങ് സെന്റ് എഡ്വേഡ്സ് പള്ളി വികാരിയായി; സംസ്‌കാരം പിന്നീട്; ഫാ.വിൽസൺ കോട്ടയം അയർക്കുന്നം സ്വദേശി

മറുനാടൻ ഡെസ്‌ക്‌

നോർത്താംപ്ടൺ ഷയർ: ബ്രിട്ടനിലെ സിറോ മലബാർ രൂപതാ വൈദികൻ ഫാ. വിൽസൺ കോറ്റത്തിൽ കെറ്ററിംഗിൽ അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. 51 വയസായിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്നു ഫാ.വിൽസൺ കോറ്റത്തിൽ. സംസ്‌കാരം പിന്നീട്. കോട്ടയം അയർക്കുന്നം സ്വദേശിയാണ്. കെറ്ററിംഗിലെ സെന്റ് ഫൗസ്റ്റീന സീറോ മലബാർ മിഷൻ ഡയറക്ടർ ആയും നോർത്താംപ്ടൺ രൂപതയിലെ കെറ്ററിങ് സെന്റ് എഡ്വേഡ്സ് പള്ളി വികാരി ആയും സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

എം.എസ്.എഫ്.എസ് സഭാംഗമായ ഫാ. വിൽസൺ കോട്ടയം അയർക്കുന്നം, ആറുമാനൂർ സ്വദേശിയാണ്. ചങ്ങനാശേരി രൂപതയിലെ ആറുമാനൂർ മംഗളവർത്ത പള്ളി ഇടവകാംഗം ആണ്. ഇന്ന് രാവിലെ വിശുദ്ധ കുർബാനയ്ക്കായി പള്ളിയിൽ എത്താതിരുന്നതിനെ തുടർന്ന് പള്ളിയിലെ കപ്യാർ അന്വേഷിച്ച് എത്തിയപ്പോൾ മുറിയിൽ നിശ്ചലനായി കിടക്കുന്ന നിലയിൽ അച്ചനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ അടിയന്തര മെഡിക്കൽ സംവിധാനങ്ങൾ എത്തിയെങ്കിലും മരണം നേരത്തെ സംഭവിച്ചിരുന്നു.

കഴിഞ്ഞ കുറെ നാളുകളായി അച്ചൻ ചികിത്സയിൽ ആയിരുന്നുവെന്നാണ് ലഭിച്ച വിവരം. 2018 ജൂൺ മാസത്തിൽ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരുന്നു. വൈദികന്റെ മൃതദേഹം ഇപ്പോൾ സമീപത്തുള്ള ആശുപതിയിലേക്കു മാറ്റിയിരിക്കുകയാണ്. ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കേറ്ററിങ്ങിലെത്തി അന്തിമോപചാരമർപ്പിക്കുകയും പ്രാർത്ഥനാശുശ്രുഷകൾ നടത്തുകയും ചെയ്തു. വിത്സനച്ചനോടുള്ള ആദരസൂചകമായി വൈകിട്ട് 4.30 നു കേറ്ററിങ്ങിൽ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ വി. ബലിയും മറ്റു പ്രാർത്ഥനാശുശ്രുഷകളും നടന്നു അച്ചന്റെ ആകസ്മിക വിയോഗത്തിൽ രൂപത കുടുംബം ഒന്നാകെ അനുശോചനം അറിയിക്കുകയും അച്ചന്റെ ആത്മ ശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നതായി പ്രോട്ടോ സിഞ്ചെല്ലൂസ് ഡോ. ആന്റണി ചുണ്ടെലിക്കാട്ട് അറിയിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP