Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ബുൾബുൾ' നാളെയോടെ ശക്തി പ്രാപിക്കും; ആന്തമാൻ-നിക്കോബാർ ദ്വീപുകളിലും ഒഡീഷ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലും ശക്തമായ മഴക്ക് സാധ്യത; കാറ്റ് വീശുക മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗതയിൽ; ഏത് സാഹചര്യവും നേരിടാൻ സജ്ജമായി ദുരന്ത നിവാരണ സേനയും

'ബുൾബുൾ' നാളെയോടെ ശക്തി പ്രാപിക്കും; ആന്തമാൻ-നിക്കോബാർ ദ്വീപുകളിലും ഒഡീഷ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലും ശക്തമായ മഴക്ക് സാധ്യത; കാറ്റ് വീശുക മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗതയിൽ; ഏത് സാഹചര്യവും നേരിടാൻ സജ്ജമായി ദുരന്ത നിവാരണ സേനയും

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുൾബുൾ ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരുംദിവസങ്ങളിൽ ഇത് ഒഡീഷയ്ക്ക് അരികിലൂടെ പശ്ചിമബംഗാൾ ഭാഗത്തുകൂടി ബംഗ്ലാദേശിലേയ്ക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

ബുൾബുൾ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം ആന്തമാൻ-നിക്കോബാർ ദ്വീപുകളിലും ഒഡീഷയുടെ വടക്കൻ തീരങ്ങളിലും പശ്ചിമബംഗാളിലും ശക്തമായ മഴയുണ്ടാവാൻ സാധ്യതയുണ്ട്. 70 മുതൽ 90 കി.മീ. വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. വീടുകൾക്കു കേടുപാടുകൾ സംഭവിക്കാനും വാർത്താവിനിമയ-വൈദ്യുതി ബന്ധം തകരാറിലാവാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. അടുത്ത ദിവസങ്ങളിൽ ഈ മേഖലയിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദേശമുണ്ട്.

ബുൾബുൾ ചുഴലിക്കാറ്റിനെ നേരിടാനുള്ള സുരക്ഷാ ക്രമീകരണങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് വിലയിരുത്തി. പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം നടന്നു. 24 മണിക്കൂറും സ്ഥിതി നിരീക്ഷിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒഡീഷ ,പശ്ചിമ ബംഗാൾ , ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിൽ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ്. മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വേഗതയിൽ നാളെയും മറ്റന്നാളും കാറ്റ് വീശുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദേശീയ ദുരന്തനിവാരണ സേന സജ്ജമാണ്

ക്യാർ, മഹ എന്നിവയ്ക്കു ശേഷം രണ്ടാഴ്ചയിക്കിടെയുണ്ടാകുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ബുൾബുൾ. ഇന്ത്യൻ സമുദ്രമേഖലയിൽ ഈ വർഷം രൂപപ്പെടുന്ന ഏഴാമത്തെ ചുഴലിക്കാറ്റാണ് ബുൾബുൾ. പാബുക്, ഫാനി (ബംഗാൾ ഉൾക്കടൽ), വായു, ഹിക്ക, ക്യാർ, മഹ (അറബിക്കടൽ) എന്നിവയാണ് ഈ വർഷത്തെ മറ്റു ചുഴലിക്കാറ്റുകൾ. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ അനുസരിച്ച് ഈ വർഷത്തെ അതിശക്തമായ ആറാമത്തെ ചുഴലിക്കാറ്റായിരിക്കും ബുൾബുൾ. ആറു മാസം മുൻപ് ഒഡീഷയിൽ വീശിയ ഫാനി ചുഴലിക്കാറ്റ് വലിയ നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു.

പാക്കിസ്ഥാനാണ് പുതിയ ചുഴലിക്കാറ്റിന് ബുൾബുൾ എന്ന് പേര് നൽകിയിരിക്കുന്നത്. അറബിക്കടൽ, ബംഗാൾ ഉൾക്കടൽ എന്നിവയടങ്ങുന്ന മേഖലയിലുള്ള എട്ട് രാജ്യങ്ങൾ നിർദേശിച്ചിട്ടുള്ള 64 പേരുകളടങ്ങിയ പട്ടികയിൽനിന്നാണ് ഈ മേഖലയിൽ വീശുന്ന ചുഴലിക്കാറ്റുകൾക്ക് പേരുകൾ തിരഞ്ഞെടുക്കുന്നത്. മഹ ചുഴിക്കാറ്റിന് ഒമാൻ ആണ് പേര് നിർദേശിച്ചത്. വായു ചുഴലിക്കാറ്റിന് ഇന്ത്യയും ക്യാർ ചുഴലിക്കാറ്റിന് മ്യാന്മറുമായിരുന്നു പേരിട്ടത്. ഇനിയുണ്ടാകുന്ന ചുഴലിക്കാറ്റിന് ശ്രീലങ്ക നിർദേശിച്ച പവൻ എന്ന പേരാകും നൽകുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP