Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെറുതെ ഗെയിം കളിച്ചിരുന്നും ചാറ്റു ചെയ്തും വളർന്നു വരുന്ന പുതിയ തലമുറ ഭാവിയിൽ ഭീഷണിയാകുമെന്ന് ചൈനീസ് ഭരണകൂടം; കുട്ടികൾ രാത്രി പത്തിനു ശേഷവും രാവിലെ 8 മണിക്കു മുൻപും വീഡിയോ ഗെയിം കളിക്കരുത്; സാധാരണ ദിവസങ്ങളിൽ 90 മിനിറ്റും വാരാന്ത്യത്തിലും അവധി ദിവസങ്ങളിലും 3 മണിക്കൂറും മാത്രം കളിക്കാം; 18 വയസ്സിനു താഴെയുള്ള കുട്ടികൾ വീഡിയോ ഗെയിം കളിക്കുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ചൈനീസ് സർക്കാർ

വെറുതെ ഗെയിം കളിച്ചിരുന്നും ചാറ്റു ചെയ്തും വളർന്നു വരുന്ന പുതിയ തലമുറ ഭാവിയിൽ ഭീഷണിയാകുമെന്ന് ചൈനീസ് ഭരണകൂടം; കുട്ടികൾ രാത്രി പത്തിനു ശേഷവും രാവിലെ 8 മണിക്കു മുൻപും വീഡിയോ ഗെയിം കളിക്കരുത്; സാധാരണ ദിവസങ്ങളിൽ 90 മിനിറ്റും വാരാന്ത്യത്തിലും അവധി ദിവസങ്ങളിലും 3 മണിക്കൂറും മാത്രം കളിക്കാം; 18 വയസ്സിനു താഴെയുള്ള കുട്ടികൾ വീഡിയോ ഗെയിം കളിക്കുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി  ചൈനീസ് സർക്കാർ

മറുനാടൻ ഡെസ്‌ക്‌

ബീജിങ്ങ്: കമ്പ്യൂട്ടർ ഗെയിമുകളും, വീഡിയോ ഗെയിമുകളും യുവാക്കളെ കുട്ടികളെയും അടക്കി ഭരിക്കുന്ന കാലമാണിത്. വീഡിയോ ഗെയിമുകളിലൂടെ സമനില തെറ്റിയവരും ആത്മഹത്യ ചെയ്തവരുമായ എത്രയോ കുട്ടികളുടെ അനുഭവങ്ങൾ ലോകത്തിന്റെ മുന്നിലുണ്ട്. അതുകൊണ്ടുതന്നെ വീഡിയോ ഗെയിമുകളെ ശക്തമായി നിയന്ത്രിക്കാൻ ഇറങ്ങിയിരിക്കയാണ്ചൈന.

18 വയസ്സിനു താഴെയുള്ള കുട്ടികൾ വീഡിയോ ഗെയിം കളിക്കുന്നതിനു ചൈനീസ് സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കയാണ്. കുട്ടികൾ രാത്രി പത്തിനു ശേഷവും രാവിലെ 8 മണിക്കു മുൻപും വീഡിയോ ഗെയിം കളിക്കുന്നതിനാണ് നിരോധനം. സാധാരണ ദിവസങ്ങളിൽ 90 മിനിറ്റും വാരാന്ത്യത്തിലും അവധി ദിവസങ്ങളിലും 3 മണിക്കൂറുമാണു കുട്ടികൾക്കു വിഡിയോ ഗെയിം കളിക്കാൻ അനുവദിച്ചിരിക്കുന്ന സമയം. എട്ടിനും 16നും ഇടയിൽ പ്രായമുള്ളവർ മാസത്തിൽ 200 യുവാനും 16 മുതൽ 18 വരെ പ്രായമുള്ളവർ 400 യുവാനും മാത്രമേ വിഡിയോ ഗെയിമിനായി ചെലവിടാൻ പാടുള്ളുവെന്നുമാണ് സർക്കാർ നിർദ്ദേശം.

അമിതമായി വീഡിയോ ഗെയിം കളിക്കുന്നതു കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ തകിടം മറിക്കുമെന്നതിനാലാണ് ഇത്തരമൊരു നിർദേശവുമായി ചൈനീസ് സർക്കാർ രംഗത്തെത്തിയത്. കുട്ടികളുടെ കാഴ്ചശക്തി സംരക്ഷിക്കുന്നതിനുള്ള പ്രധാന നിർദേശമെന്ന നിലയിൽ പുതിയ ഗെയിം ഇറക്കുന്നതിനു ചൈനയിൽ നിലവിൽ നിയന്ത്രണം ഉണ്ട്. ഇറക്കുമതി ചെയ്യുന്ന വിഡിയോ ഗെയിമുകൾക്കു 2018 ഫെബ്രുവരിയിൽ മുതൽ അംഗീകാരം നൽകിയിരുന്നില്ല. രാജ്യത്തെ കമ്പനികൾക്കു 2018 മെയ്‌ മുതൽ പുതിയ ലൈസൻസുകൾ നൽകേണ്ടതില്ലെന്നു ചൈനീസ് സർക്കാർ തീരുമാനം എടുത്തിരുന്നു

2018ൽ മാത്രം 38 ബില്ല്യൻ ഡോളറിന്റെ വിഡിയോ ഗെയിം ബിസിനസാണ് ചൈനയിൽ നടന്നത്. വെറുതെ ഗെയിം കളിച്ചിരുന്നും ചാറ്റു ചെയ്തും വളർന്നു വരുന്ന പുതിയ തലമുറ ഭാവിയിൽ ഭീഷണിയാകുമെന്ന കണക്കുകൂട്ടലാണ് വിഡിയോ ഗെയിമുകളുടെ സമയം ക്രമീകരിക്കാൻ ചൈനീസ് സർക്കാർ തീരുമാനിച്ചത്. സൈൻ-ഇൻ ചെയ്യലിലൂടെ കുട്ടികളുടെ ഗെയിം വീക്ഷിക്കുന്നതിനുള്ള നിലവിലെ സംവിധാനത്തിനു പുറമേ വ്യാജ പേരുകളിൽ ൈസൻ ഇൻ ചെയ്യുന്നത് കർശനമായി നിയന്ത്രിക്കാനും അധികൃതർക്കു നിർദേശമുണ്ട്.

മണിക്കൂറുകൾ വീഡിയോ ഗെയിമിൽ ചെലവിടുന്ന കുട്ടികളിൽ ഏകാഗ്രത കുറവും മാനസികാരോഗ്യ പ്രശ്നങ്ങളും പഠനവൈകല്യങ്ങളും വ്യാപകമാണെന്നും ഈ കാരണത്താലാണു നിയന്ത്രണം ഏർപ്പെടുന്നതെന്നുമാണു സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം. ഇന്റർനെറ്റിനു സർക്കാർ നിരീക്ഷണമുള്ള രാജ്യം എന്ന നിലയിൽ യുവാക്കളും കുട്ടികളും അടക്കമുള്ളവർ വീഡിയോ ഗെയിമിലാണ് നല്ലൊരു സമയവും ചെലവഴിക്കുന്നത്. ഗെയിമിങ്ങിലുള്ള താത്പര്യം ഓരോ വർഷവും കൂടുന്നുവെന്നു കണ്ടതോടെയാണ് ചൈന മാറ്റം കൊണ്ടുവരാൻ തീരുമാനിച്ചത്. ഇറങ്ങുന്ന ഗെയിമുകളുടെയും സിനിമകളുടെയും ഉള്ളടക്കം ശ്രദ്ധാപൂർവ്വം സർക്കാർ നോക്കിക്കണ്ട ശേഷമാണ് അവ റിലീസു ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP