Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സസ്‌പെൻഷനിലായിരുന്ന ആന്തൂർ നഗരസഭാ സെക്രട്ടറിയെ സർവ്വീസിൽ തിരിച്ചെടുത്തു; എം കെ ഗിരീഷിനെ നിയമിച്ചത് കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയായി; നടപടി പ്രവാസി വ്യവസായിയുടെ മരണത്തിലേക്ക് നയിച്ച സംഭവത്തിൽ ഉദ്യോഗസ്ഥന് വീഴ്‌ച്ച സംഭവിച്ചിട്ടില്ല എന്ന ഉത്തരമേഖല നഗരകാര്യ ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ടിനെ തുടർന്ന്

സസ്‌പെൻഷനിലായിരുന്ന ആന്തൂർ നഗരസഭാ സെക്രട്ടറിയെ സർവ്വീസിൽ തിരിച്ചെടുത്തു; എം കെ ഗിരീഷിനെ നിയമിച്ചത് കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയായി; നടപടി പ്രവാസി വ്യവസായിയുടെ മരണത്തിലേക്ക് നയിച്ച സംഭവത്തിൽ ഉദ്യോഗസ്ഥന് വീഴ്‌ച്ച സംഭവിച്ചിട്ടില്ല എന്ന ഉത്തരമേഖല നഗരകാര്യ ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ടിനെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യക്കേസുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായിരുന്ന ആന്തൂർ നഗരസഭാ സെക്രട്ടറിയെ സർവ്വീസിൽ തിരിച്ചെടുത്തു. എം കെ ഗിരീഷിനെ കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയായാണ് നിയമിച്ചിരിക്കുന്നത്. ഈ കേസിൽ ആർക്കെതിരെയും തെളിവില്ലാത്തതുകൊണ്ട്, കേസ് അവസാനിപ്പിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് ഗിരീഷിനെ സർവീസിൽ നിന്നും കഴിഞ്ഞ ജൂണിൽ സസ്‌പെൻഡ് ചെയ്തത്. സാജൻ പാറയിലിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന പാർത്ഥാ കൺവെൻഷൻ സെന്ററിന് അനുമതി നൽകുന്നതിൽ വീഴ്ച ഉണ്ടായി എന്ന ആരോപണം ഉയർന്നതിനെ തുടർന്നായിരുന്നു സസ്‌പെൻഷൻ.

15 കോടി രൂപ മുടക്കി നിർമ്മിച്ച ഓഡിറ്റോറിയം പൊളിക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടതിൽ മനം നൊന്താണ് പ്രവാസി വ്യവസായി സാജൻ ജീവനൊടുക്കിയത്. കൺവെൻഷൻ സെന്ററിന് അനുമതി നൽകാത്തിലെ മനോവിഷമമാണ് സാജന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ ആന്തൂർ നഗരസഭാ അധ്യക്ഷ പി കെ ശ്യാമളയെയും ഉദ്യോഗസ്ഥരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. നഗരസഭയിലെ ഫയലുകൾ പിടിച്ചെടുത്തു പരിശോധിക്കുകയും ചെയ്തിരുന്നു. കൺവെൻഷൻ സെന്ററിന്റെ അനുമതിയുമായി ബന്ധപ്പെട്ട മനോവിഷമമാണ് മരണ കാരണമെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. എന്നാൽ, സാജന്റെ ആത്മഹത്യയിലേക്ക് നയിച്ച ക്രിമിനൽ കുറ്റം ചെയ്‌തെന്ന് സ്ഥാപിക്കാനാവശ്യമായ തെളിവുകൾ ശ്യാമളയടക്കമുള്ളവർക്കെതിരെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ല.

ഉത്തരമേഖല നഗരകാര്യ ജോയിന്റ് ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ കൺവെൻഷൻ സെന്ററിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് വീഴ്ച സംഭവിച്ചിട്ടില്ല എന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് നഗരകാര്യ ഡയറക്ടർ ഗിരീഷിന്റെ സഷ്പെൻഷൻ പിൻവലിച്ച് സർവീസിൽ തിരിച്ചെടുക്കാൻ ഉത്തരവിട്ടത്.

അതേസമയം, ആത്മഹത്യക്ക് പിന്നിൽ കുടുംബ പ്രശ്‌നങ്ങളാണെന്ന് സിപിഎം മുഖപത്രത്തിൽ വന്ന വാർത്തകൾ വ്യാജമാണെന്ന് വ്യക്തമാക്കി കണ്ണൂർ എസ്‌പി, സാജന്റെ ഭാര്യയ്ക്ക് കത്ത് അയച്ചിരുന്നു. കുടുംബത്തെ അപമാനിക്കുന്ന വിധത്തിൽ സിപിഎം മുഖപത്രത്തിലും സോഷ്യൽമീഡിയയിലും വാർത്തകൾ വന്നതിനെതിരെ സാജന്റെ ഭാര്യ ബീന നൽകിയ പരാതിയിലാണ് കണ്ണൂർ എസ്‌പി മറുപടിക്കത്ത് അയച്ചത്. കുടുംബത്തെ അപമാനിക്കുന്ന വിധത്തിൽ വന്ന വാർത്തകളിൽ പറഞ്ഞ മൊഴി, പൊലീസിന് ലഭിച്ചിട്ടില്ല. ഈ വിവരം അന്വേഷണ ഉദ്യോഗസ്ഥർ നൽകിയതല്ലെന്നും വ്യാജമായി സൃഷ്ടിച്ചതാണെന്നും കത്തിലുണ്ട്. സാധ്യമായ എല്ലാ സംവിധാനവും ഉപയോഗിച്ച് പിഴവറ്റ അന്വേഷണമാണ് നടത്തിയതെന്നും കത്തിൽ വ്യക്തമാക്കുന്നു. കത്ത് സ്ഥിരീകരിച്ച കുടുംബം പക്ഷെ പ്രതികരണത്തിന് തയാറായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP