Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അടവുകൾ പതിനെട്ടും പോരാഞ്ഞ് പത്തൊമ്പതാമത്തേതും പുറത്തെടുത്തു; ജനനേന്ദ്രിയത്തിനകത്ത് സ്വർണം ഒളിപ്പിച്ച് കടത്താൻ യുവതിയുടെ ശ്രമം; ഒളിപ്പിച്ചുവെച്ചത് 15 ലക്ഷം രൂപയുടെ ക്യാപ്സൂൾ രൂപത്തിലുള്ള സ്വർണം; പുരുഷന്മാരുടെ വെറൈറ്റി കടത്തുകൾ കണ്ട് പരിചയിച്ചെങ്കിലും പുതിയ സമ്പ്രദായത്തിൽ അമ്പരന്ന് കസ്റ്റംസും; സ്വർണം പിടിച്ചത് കരിപ്പൂർ വിമാനത്താവളത്തിൽ

അടവുകൾ പതിനെട്ടും പോരാഞ്ഞ് പത്തൊമ്പതാമത്തേതും പുറത്തെടുത്തു; ജനനേന്ദ്രിയത്തിനകത്ത് സ്വർണം ഒളിപ്പിച്ച് കടത്താൻ യുവതിയുടെ ശ്രമം;  ഒളിപ്പിച്ചുവെച്ചത് 15 ലക്ഷം രൂപയുടെ ക്യാപ്സൂൾ രൂപത്തിലുള്ള സ്വർണം; പുരുഷന്മാരുടെ വെറൈറ്റി കടത്തുകൾ കണ്ട് പരിചയിച്ചെങ്കിലും പുതിയ സമ്പ്രദായത്തിൽ അമ്പരന്ന് കസ്റ്റംസും; സ്വർണം പിടിച്ചത് കരിപ്പൂർ വിമാനത്താവളത്തിൽ

ജംഷാദ് മലപ്പുറം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി യുവതി സ്വർണം കടത്താൻ ശ്രമിച്ചത് ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച് വെച്ച്. യാത്രക്കാരിയുടെ ശരീരത്തിന്റെ രഹസ്യഭാഗത്ത് ഗുളിക രൂപത്തിൽ ഒളിപ്പിച്ചു കടത്തിയ 620 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. മുബൈ വിമാനത്തിൽ കരിപ്പൂരിലെത്തിയ നൂർജഹാൻ എന്ന യാത്രക്കാരിയിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. സ്വർണം ഗുളിക രൂപത്തിലാക്കി രഹസ്യഭാഗത്ത് ഒളിപ്പിച്ചു വെക്കുകയായിരുന്നു. രണ്ട് സ്വർണ ഗുളികളാണ് ലഭിച്ചത്.

സ്വർണത്തിന് 15 ലക്ഷത്തിലധികം വില മതിക്കുമെന്നാണ് കണക്കാക്കുന്നത്. സ്വർണക്കടത്തിന് പുതിയ മാർഗങ്ങളാണ് കള്ളക്കടത്ത് സംഘം കണ്ടെത്തുന്നത്. പുരുഷന്മാർ മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ചു കടത്തുന്നതു പതിവായിരുന്നെങ്കിലും സ്ത്രീകളുടെ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താറില്ല. നൂർജഹാൻ അവരുടെ ജനനേന്ദ്രിയത്തിൽ സ്വർണം ഒളിപ്പിച്ചുവെച്ചതറിഞ്ഞ് കസ്റ്റംസ് അധികൃതർപോലും ഞെട്ടിയിരിക്കുകയാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അധികൃതർ നൂർജഹാനെ ചോദ്യംചെയ്യുന്നത്. എന്നാൽ തന്റെ കയ്യിൽ സ്വർണമില്ലെന്ന് നൂർജഹാൻ പറഞ്ഞെങ്കിലും രഹസ്യവിവരം നൽകിയ വ്യക്തി മുമ്പും സ്വർണക്കടത്ത് കാരിയർമാരെ ചൂണ്ടിക്കാണിച്ചു നൽകിയ ആൾ ആയതിനാൽ തന്നെ നൂർജഹാനെ കൂടുതൽ ചോദ്യംചെയ്യുകയായിരുന്നു .ഇതിന് ശേഷം കസ്റ്റംസ് ഇവരെ പോകാൻ അനുവദിക്കാതെ കുറച്ചു സമയം പിടിച്ചിരുത്തുകയായിരുന്നു.

സ്ത്രീയായതിനാൽ തന്നെ ശരീരം പരിശോധിക്കാനും പരിമിതികളുണ്ടായിരുന്നു. ഇവരുടെ ലഗേജുകൾ മുഴുവനായും പലതവണ പരിശോധിച്ചെങ്കിലും സ്വർണം കണ്ടെത്താനായില്ല. ഇതോടെ ഇവരുടെ ശരീരത്തിൽ സ്വർണം ഒളിപ്പിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് അധികൃതർക്ക് ഉറപ്പായി. തുടർന്ന് നൂർജഹാനും സ്വർണമുള്ളതായി സമ്മതിക്കുകയായിരുന്നു. തുടർന്നു എക്സറേ പരിശോധനയിൽ സ്വർണം വ്യക്തമാകുകയും ചെയ്തു. അപകടകരമായ അവസ്ഥയിലല്ല സ്വർണമുള്ളതെന്നും അവർക്കു തന്നെ അത് തിരിച്ചെടുക്കാനാകുമെന്നും ഡോക്ടർ കൂടി പറഞ്ഞതോടെയാണ് സ്വർണം നൂർജഹാനെ കൊണ്ട് തന്നെ ബാത്ത്റൂമിലെത്തിച്ച് പുറത്തെടുപ്പിച്ചത്. നിലവിൽ സ്ത്രീകൾ സ്വർണക്കടത്തിൽ ഉൾപ്പെടുന്നതും അടുത്തിടെ പതിവായിട്ടുണ്ട്.

കരിപ്പൂർ വിമാനത്താവളത്തിൽ 85 ലക്ഷത്തിന്റെ സ്വർണം കാലിൽ കെട്ടിവെച്ച് കടത്തിയ രണ്ട് കാസർകോട് സ്വദേശികൾ ഇന്നലെയും പിടിയിലായിരുന്നു. കാസർകോാട് പുത്തൂർ മൊഗ്രാൽ ഹംസ ജാവേദ്(30), പള്ളിക്കൽ തളങ്കര ഇബ്രാഹീം ജാവേദ്(31)എന്നിവരാണ് പിടിയിലായത്. പുലർച്ചെ അബൂദാബിയിൽ നിന്നുള്ള ഇത്തിഹാദ് എയർലെൻസ് വിമാനത്തിലാണ് ഇരുവരും കരിപ്പൂരിലെത്തിയത്. ഇരുവരും സ്വർണം മിശ്രിതമാക്കി കാലിൽ കെട്ടിവച്ചാണ് എത്തിയിരുന്നത്.കാൽമുട്ടിന് താഴെ സ്വർണം മിശ്രിതം പിടിപ്പിച്ച് ബാൻഡേജ് കെട്ടിയാണ് ഇവരുവരും എത്തിയിരുന്നത്.അസുഖത്തെ തുടർന്നാണ് കാലിൽ ബാൻഡേജ് കെട്ടിയതെന്ന് പറഞ്ഞ് സ്വർണം പുറത്ത് കടത്താനായിരുന്നു ശ്രമം.എന്നാൽ കസ്റ്റംസ് പരിശോധനയിൽ കള്ളക്കടത്ത് പിടിക്കപ്പെട്ടു.ഇരുവരിൽ നിന്നുമായി 3376 ഗ്രാം സ്വർണ മിശ്രിതമാണ് കണ്ടെത്തിയത്.ഇതിൽ നിന്ന് 2.7 കിലോ സ്വർണം വേർതിരിച്ചെടുത്തു.

ഈ വർഷം കേരളത്തിലെ വിമാനത്തവളങ്ങളിൽനിന്നും പിടികൂടിയത് 150.478 കിലോ സ്വർണമാണെന്നും ഇതിൽ പകുതിയിലധികം പിടികൂടിയത് കരിപ്പൂരിലാണെന്നുമുള്ള റിപ്പോർട്ട് അടുത്തിടെയാണ് പുറത്തുവന്നത്. കരിപ്പൂരിൽ നിന്ന് മാത്രം പിടികൂടിയത് 21.73 കോടിയുടെ സ്വർണമാണ്. സ്വർണമൊഴുകുന്ന വിമാനത്തവളം കരിപ്പൂർ തന്നെയാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.സംസ്ഥാനത്ത് കൂടുതൽ സ്വർണക്കടത്ത് കരിപ്പൂർ വിമാനത്താവളം വഴിയെന്നാണ് കസ്റ്റംസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിന് പുറമെ പുതുതായി ആരംഭിച്ച കണ്ണൂർ വിമാനത്താവളം വഴിയും സ്വർണക്കടത്ത് നടക്കുന്നതായും കസ്റ്റംസ് കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം സെപ്റ്റംബർ 30 വരെ പിടിച്ച 150.478 കിലോ സ്വർണത്തിൽ 83.69 കിലോയും കരിപ്പൂരിൽനിന്നാണ്. 21.73 കോടി രൂപ വിലവരുമിതിന്. കഴിഞ്ഞ വർഷം ഈ കാലയളവിൽ ഇത് 77.08 കിലോയായിരുന്നു. കണ്ണൂർ എയർപോർട്ടുവഴി 18.61 കിലോ സ്വർണമാണ് പിടികൂടിയത്.

കരിപ്പൂരിൽ 175 കേസാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം വിമാനത്താവളത്തിൽ 28.15 കിലോ പിടികൂടി. 55 പേർക്കെതിരെ കേസെടുത്തു. കഴിഞ്ഞവർഷം തിരുവനന്തപുരത്തുനിന്ന് 19.74 കിലോയിരുന്നു പിടികൂടിയത്. വാഹനങ്ങൾ വഴിയും രേഖയില്ലാതെ സ്വർണക്കടത്ത് വർധിക്കുകയാണ്.

ട്രെയിൻ, ബസ് വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 15 കാരിയർമാർ അറസ്റ്റിലായിട്ടുണ്ട്. 21 കിലോ സ്വർണം ഇവരിൽനിന്ന് പിടികൂടി.ഇന്നലെയും കരിപ്പൂരിൽനിന്നും സ്വർണം പിടികൂടിയത്. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശത്തുനിന്നെത്തിയ യാത്രക്കാരിൽനിന്ന് അനധികൃത സ്വർണത്തോടൊപ്പം സിഗരറ്റും പിടികൂടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP