Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുവാവ് മുറിച്ചെറിഞ്ഞ ജനനേന്ദ്രിയം കണ്ടെത്താനാകാതെ പൊലീസ്; എറണാകുളത്ത് ആളുകൾ നോക്കി നിൽക്കെ ജനനേന്ദ്രിയം മുറിച്ച യുവാവിനെ പ്രകോപിപ്പിച്ച കാരണവും അവ്യക്തം

യുവാവ് മുറിച്ചെറിഞ്ഞ ജനനേന്ദ്രിയം കണ്ടെത്താനാകാതെ പൊലീസ്; എറണാകുളത്ത് ആളുകൾ നോക്കി നിൽക്കെ ജനനേന്ദ്രിയം മുറിച്ച യുവാവിനെ പ്രകോപിപ്പിച്ച കാരണവും അവ്യക്തം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇതരസംസ്ഥാന തൊഴിലാളിയായ യുവാവ് മുറിച്ചെറിഞ്ഞ ജനനേന്ദ്രിയം കണ്ടെത്താനാകാതെ പൊലീസ്. എറണാകുളം ചിറ്റൂർ റോഡിൽ അയ്യപ്പൻ കാവ് തിലക് ലൈബ്രറിക്ക് സമീപമാണ് സംഭവം നടന്നത്. ബംഗാൾ സ്വദേശിയായ റാം എന്ന യുവാവാണ് ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് മുറിച്ചത്. അറ്റുപോയ ലിംഗം തൊട്ടടുത്ത് കാടുപിടിച്ചു കിടക്കുന്ന പറമ്പിലേക്ക് വലിച്ചെറിഞ്ഞെന്നാണ് സംശയിക്കുന്നത്. പ്രകോപനത്തിന് കാരണം എന്താണെന്നും വ്യക്തമല്ല

ആളുകൾ നോക്കി നിൽക്കെയാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് ഇയാൾ സ്വന്തം ജനനേന്ദ്രിയം മുറിച്ച് വലിച്ചെറിഞ്ഞത്. ഇത് കണ്ടതോടെ ആളുകൾ പരിഭ്രാന്തരായി. എന്ത് ചെയ്യണമെന്നറിയാതെ നിന്ന നാട്ടുകാരിൽ ചിലർ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി യുവാവിനെ ആശിുപത്രിയിൽ എത്തിക്കുകയായിരുന്നു. ഫ്‌ളൈയിങ് സ്‌ക്വാഡെത്തിയാണ് യുവാവിനെ ജനറൽ ആശുപത്രിയിലെത്തിച്ചത്. ഇയാൾക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് പൊലീസ് പറഞ്ഞു. അതേസമയം ഇയാൾ മുറിച്ച് ദൂരേക്ക് വലിച്ചെറിഞ്ഞ എറിഞ്ഞ ജനനേന്ദ്രിയ ഭാഗം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

അരയിൽ കേബിൾചുറ്റി റോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്ന ഇയാളെ നാട്ടുകാർ ശ്രദ്ധിച്ചിരുന്നു. അൽപസമയം കഴിഞ്ഞ് തിലക് ക്ലബ് റോഡിലേക്ക് കയറിയ റാം അവിടെ വച്ച് ആളുകൾ നോക്കി നിൽക്കെ വായിൽ നിന്ന് ബ്ലേഡെടുത്ത് ലിംഗം ഛേദിക്കുകയായിരുന്നു. ചോരയൊലിപ്പിച്ച് മാനസിക വിഭ്രാന്തി ബാധിച്ചപോലെ ചേഷ്ടകൾ കാട്ടിയ ഇയാളെ അനുനയിപ്പിക്കാൻ തടിച്ചുകൂടിയ നാട്ടുകാർക്കും കഴിഞ്ഞില്ല. വിവരമറിഞ്ഞെത്തിയ പൊലീസ് ഉടൻ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP