Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാല് വയസുള്ള കുട്ടി ആന്റി എന്നു വിളിച്ചു; കുട്ടിയെ പരസ്യമായി അധിക്ഷേപിച്ച സ്വരഭാസ്‌കറിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു; ആന്റി ഹാഷ് ടാഗുമായി സോഷ്യൽ മീഡിയ; 31കാരിയെ പിന്നെ എന്തുവിളിക്കണമെന്നും ചോദ്യം  

നാല് വയസുള്ള കുട്ടി ആന്റി എന്നു വിളിച്ചു; കുട്ടിയെ പരസ്യമായി അധിക്ഷേപിച്ച സ്വരഭാസ്‌കറിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു; ആന്റി ഹാഷ് ടാഗുമായി സോഷ്യൽ മീഡിയ; 31കാരിയെ പിന്നെ എന്തുവിളിക്കണമെന്നും ചോദ്യം   

മറുനാടൻ ഡെസ്‌ക്‌

നാല് വയസ്സുള്ള കുട്ടി ആന്റി എന്ന് വിളിച്ചതിന് പരസ്യമായി അധിക്ഷേപിച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കർക്കെതിരെ പ്രതിഷേധം രൂക്ഷമാകുന്നു. ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് സ്വര കൊച്ചുകുട്ടിക്ക് നേരെ ഇത്തരത്തിൽ മോശമായി പെരുമാറിയത്. സ്ത്രീകളുടെ അവകാശത്തിനും തുല്യതയ്ക്കും മറ്റുമായി ഘോരഘോരം പ്രസംഗിക്കുന്ന നടിയാണ് ഇത്തരത്തിൽ തരംതാണ പ്രവർത്തി ചെയ്തതെന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം.

31 കാരിയായ സ്വരയെ ആന്റി എന്ന് വിളിച്ചതിനാണ് നാല് വയസ്സുള്ള കുട്ടിയെ സ്വര അധിക്ഷേപിച്ചത്. ഇതിന്റെ വിഡിയോയും വൈറലായിരിക്കുകയാണ്. തന്റെ അഭിനയ ജീവിതത്തിന്റെ ആദ്യ കാലഘട്ടത്തിൽ ഒരു പരസ്യ ചിത്രത്തിനായുള്ള ഷൂട്ടിനിടയിലാണ് ബാലതാരം തന്നെ ആന്റി എന്ന് വിശേഷിപ്പിച്ചതെന്ന് സ്വര പറയുന്നു. എന്നാൽ കുട്ടി തന്നെ അത്തരത്തിൽ അഭിസംബോധന ചെയ്തത് സ്വരയെ പ്രകോപിപ്പിച്ചു.

താൻ കുട്ടിയുടെ മുഖത്ത് നോക്കി മോശം വാക്ക് പറഞ്ഞില്ലെന്നും എന്നാൽ മനസിൽ അങ്ങനെ വിചാരിച്ചെന്നും സ്വര വീഡിയോ ക്ലിപ്പിൽ പറയുന്നു. ഇതാണ് വലിയ വിവാദത്തിന് കാരണമായിരിക്കുന്നത്. സ്വര ഭാസ്‌കർ കുട്ടിയെ അപമാനിച്ചുവെന്നാണ് ആരോപണം. വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതോടൊപ്പം സ്വര ആന്റി എന്ന പേരിലുള്ള ഹാഷ്ടാഗുകളാണ് ട്വിറ്ററിൽ നിറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP