Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുവൈറ്റ് മലയാളീസ് അസോസിയേഷൻ ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ ചിങ്ങോത്സവം 2019 സംഘടിപ്പിച്ചു

കുവൈറ്റ് മലയാളീസ് അസോസിയേഷൻ ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ ചിങ്ങോത്സവം 2019 സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കുവൈറ്റ് മലയാളീസ് അസോസിയേഷൻ & കൾച്ചറൽ ഓർഗനൈസേഷൻ (മാക്കോ) യുടെ നേതൃത്വത്തിൽ ഓണം ഈദ് ആഘോഷം ചിങ്ങോത്സവം -2019 എന്ന പേരിൽ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ അബ്ബാസിയ ഓഡിറ്റോറിയത്തിൽ വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തിൽ താളമേള ഘോഷയാത്രയോടെ കൂടി ആരംഭിച്ച ഓണാഘോഷം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടി.

ലോക കേരളസഭാംഗവും, ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ടുമായ ബാബു ഫ്രാൻസീസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ഷാജഹാൻ പട്ടാഴി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചെയർപേഴ്‌സൺ സുജാത ഹരിദാസ് സ്വാഗതം ആശംസിച്ചു. കൊല്ലം ജില്ലാ അസോസിയേഷൻ പ്രസിഡണ്ട് സലിം രാജ് , മാവേലിക്കര അസോസിയേഷൻ പ്രസിഡണ്ട് സക്കീർ പുത്തൻ പാലത്ത് , പി ജി ബിനു (വോയ്‌സ് കുവൈറ്റ് - രക്ഷാധികാരി ) ,പി എം നായർ, അനിൽ ആനാട് ( യാത്രാ കുവൈറ്റ്) തുടങ്ങിയ വിശിഷ്ടാതിഥികൾ പൊതു സമ്മേളനത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ട്രഷറർ സുഗതൻ ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു .തുടർന്ന് വിശിഷ്ഠ അതിഥികളെ ആദരിക്കരിക്കലും അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. വിഭവ സമൃദ്ധമായ ഓണസദ്യയും വിവിധയിനം മത്സരങ്ങളും ആഘോഷത്തിന് കൊഴുപ്പുകൂട്ടി. പി എസ് ബാനർജിയുടെ നേതൃത്വത്തിൽ പൊലിക കുവൈറ്റ് ചേർന്നു നടത്തിയ നാടൻപാട്ട് ഗാന സന്ധ്യയും ഉണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP