Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോന്നിയിലെ ഇടത് മുന്നണിയുടെ വിജയത്തിന് കാരണം ശബരിമല അയ്യപ്പനും; ജിനോഷ് കുമാറിന് വിജയം സമ്മാനിച്ചത് വിശ്വാസത്തിന്റെ പേരിലുള്ള നാടകം വേണ്ടെന്ന ദേവഹിതം എന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ

കോന്നിയിലെ ഇടത് മുന്നണിയുടെ വിജയത്തിന് കാരണം ശബരിമല അയ്യപ്പനും; ജിനോഷ് കുമാറിന് വിജയം സമ്മാനിച്ചത് വിശ്വാസത്തിന്റെ പേരിലുള്ള നാടകം വേണ്ടെന്ന ദേവഹിതം എന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോന്നി ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ വിജയത്തിന് അയ്യപ്പനും കാരണമായെന്ന് ദേവസ്വം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിശ്വാസത്തിന്റെ പേരിലുള്ള നാടകം വേണ്ടെന്ന ദേവഹിതമാണ് ജിനേഷ് കുമാറിന് വിജയം സമ്മാനിച്ചതെന്നും ദേവസ്വം എംപ്ലോയ്‌സ് കോൺഫെഡറേഷന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡുകൾക്ക് ഏറ്റവും കൂടുതൽ പണം നൽകിയ സർക്കാരാണ് പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടത് മുന്നണി സർക്കാർ. സംസ്ഥാന സർക്കാർ ഭക്തർക്കൊപ്പമാണ് എന്നും അമ്പലം വിഴുങ്ങികൾക്കൊപ്പമല്ല എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അമ്പലപ്പുഴ പാൽപ്പായസത്തിന് ഗോപാല കഷായം എന്ന് കൂടി പേര് നൽകിയത് എകെ ഗോപാലന്റെ ഓർമ്മ നിലനിർത്താനാണെന്ന കോൺഗ്രസ് വിമർശനം ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ തള്ളി. എ.കെ.ഗോപാലന്റെ പേര് ഓർമ്മിപ്പിക്കാൻ അമ്പലപ്പുഴ പാൽപായത്തിന്റെ പേര് മാറ്റേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

പ്രയാർ ഗോപാലകൃഷ്ണന്റെ പേര് ഓർക്കാനാണ് മാറ്റിയതെന്ന് എന്തുകൊണ്ട് ആക്ഷേപം ഉന്നയിക്കുന്ന കോൺഗ്രസുകാർ പറഞ്ഞില്ല? ശബരിമല യുവതി പ്രവേശനത്തിൽ സർക്കാരിന് പ്രശ്‌നങ്ങളുണ്ടാകാതിരിക്കാൻ പലതും ഞാൻ നെഞ്ചേറ്റി വാങ്ങിയിട്ടുണ്ട്. അത് എന്റെ കർത്തവ്യമാണ്. ശബരിമലയിൽ ഒരു രക്തചൊരിച്ചിൽ പോലും ഉണ്ടാകരുതെന്ന് നിർബന്ധമുണ്ടായിരുന്നു എന്നും പത്മകുമാർ വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP