Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമാന അനുഭവം മുമ്പ് ഈ ഉള്ളവനും ഉണ്ടായത് റിപ്പോർട്ട് ചെയ്തിരുന്നു; തെറി വിളിയല്ല, വെടിവെച്ച് കൊന്നാലും ഒരു നടപടിയും ഇത്തരക്കാർക്കെതിരെ സ്വീകരിക്കില്ല; മാധ്യമ പ്രവർത്തകരുടെ അവസ്ഥ ഇതാണെങ്കിൽ പൊതുജനത്തിന്റെ അവസ്ഥ പറയേണ്ട; മാനസിക വിഭ്രാന്തി, സ്‌ട്രെസ്, ജോലി ഭാരം അങ്ങനെ നിരത്തും പലവിധ ന്യായങ്ങൾ; ഇനി പരാതിപ്പെടാനൊന്നും ഉദ്ദേശിക്കുന്നില്ല; ഇങ്ങോട്ട് കിട്ടുന്ന 'ബഹുമാനം ' തിരിച്ചും നൽകുന്നതായിരിക്കും; ജയ്ഹിന്ദ് ടിവി ക്യാമറാമാന്റെ മർദ്ദനത്തിൽ കുറിപ്പുമായി മാധ്യമപ്രവർത്തകൻ

സമാന അനുഭവം മുമ്പ് ഈ ഉള്ളവനും ഉണ്ടായത് റിപ്പോർട്ട് ചെയ്തിരുന്നു; തെറി വിളിയല്ല, വെടിവെച്ച് കൊന്നാലും ഒരു നടപടിയും ഇത്തരക്കാർക്കെതിരെ സ്വീകരിക്കില്ല; മാധ്യമ പ്രവർത്തകരുടെ അവസ്ഥ ഇതാണെങ്കിൽ പൊതുജനത്തിന്റെ അവസ്ഥ പറയേണ്ട; മാനസിക വിഭ്രാന്തി, സ്‌ട്രെസ്, ജോലി ഭാരം അങ്ങനെ നിരത്തും പലവിധ ന്യായങ്ങൾ; ഇനി പരാതിപ്പെടാനൊന്നും ഉദ്ദേശിക്കുന്നില്ല; ഇങ്ങോട്ട് കിട്ടുന്ന 'ബഹുമാനം ' തിരിച്ചും നൽകുന്നതായിരിക്കും; ജയ്ഹിന്ദ് ടിവി ക്യാമറാമാന്റെ മർദ്ദനത്തിൽ കുറിപ്പുമായി മാധ്യമപ്രവർത്തകൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ജയ്ഹിന്ദ് ടി.വി ക്യാമറമാന് നേരെ വനിതാ പൊലീസ് കോൺസ്റ്റബിളിന്റെ അസഭ്യവർഷം ഇന്ന് രാലവിലെയായിരുന്നു. ക്യാമറമാന്റെ മുഖത്തടിച്ച വനിതാ കോൺസ്റ്റബിൾ ഉപകരണങ്ങൾ തകർക്കുകയും ചെയ്തു. നിയമസഭ വാർത്ത കവർ ചെയാൻ എത്തിയ സംഘത്തിന് നേരെയായിരുന്നു യാതോരു പ്രകോപനവുമില്ലാതെയുള്ള അതിക്രമം. തിരുവനന്തപുരത്ത് വട്ടിയൂർകാവ് പൊലീസ് സ്റ്റേഷനിലെ ലക്ഷ്മിയെന്ന പൊലീസുകാരിയാണ് വിവാദത്തിലായത്.

യാതൊരു പ്രകോപനവുമില്ലാതെയാണ് മാധ്യമ പ്രവർത്തകന് നേരെയുള്ള വനിത കോൺസ്റ്റബിളിന്റെ കൈയേറ്റം. ജയ്ഹിന്ദ് ടി.വി ക്യാമറാൻ ബിബിൻ കുമാറിന് നേരെ ചീറിയെത്തി മുഖത്തടിക്കുകയും, കേട്ടാൽ അറയ്ക്കുന്ന അസഭ്യവും പറയുന്ന വനിതാ ഉദ്യോഗസ്ഥ ക്യാമറയും, മൈക്കും തകർക്കുകയും ചെയ്തു. വനിതാ ഉദ്യോഗസ്ഥയോട് കാരണമെന്ത് ചോദിച്ച ഡ്രൈവർ രവികുമാറിനെയും വെറുതെ വിട്ടില്ല. ഇതിനിടയിൽ തന്നെ ഷൂട്ട് ചെയ്യുന്നു എന്ന് മനസ്സില്ലാക്കിയ വനിതാ ഉദ്യോഗസ്ഥ തനിക്ക് ആരേയും ഭയമില്ലെന്നും, നി എടുക്കെടോ എന്ന് അക്രോശിക്കുകയും ചെയ്തു.

സഹപ്രവർത്തകർ എത്തിയാണ് ഇവരെ പിടിച്ച് മാറ്റിയത്. പോകുന്ന വഴിക്കും, ഇവർ അസഭ്യവർഷ്യം തുടർന്നു. ഈ സംഭവം വിവാദമായതിന് പിന്നാലെ സമാന അനുഭവം നേരിട്ട മാധ്യ ഒരു കുറിപ്പും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. അലക്‌സ് റാം മുഹമ്മദെന്ന മാധ്യമപ്രവർത്തകനാണ് പൊലീസ് നടപടിയെ വിമർശിച്ച് രംഗത്തെത്തിയത്.

ഇന്ന് സഹപ്രവർത്തകരിൽ ഒരുവനായ ജയ്ഹിന്ദ് ടിവി ക്യാമറാമാൻ ബിബിനെ തലസ്ഥാനത്തെ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ കേട്ടാൽ അറയ്ക്കുന്ന തെറിയഭിഷേകത്തോടെ അടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്...സമാന അനുഭവം മുമ്പ് ഈ ഉള്ളവനും ഉണ്ടായത് റിപ്പോർട്ട് ചെയ്തിരുന്നു. അപ്രതീക്ഷിത തെറിവിളിയായതുകൊണ്ട് അന്ന് പൂർണമായും ദൃശ്യവൽക്കരിക്കാൻ കഴിഞ്ഞില്ല. ഇന്ന് അത് കൂടെ പൂർത്തിയാക്കി തന്നിട്ടുണ്ട് പ്രിയപ്പെട്ട കേരള പൊലീസ്.ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ ഒരു നടപടിയും പൊലീസ് അധികാരികൾ സ്വീകരിക്കില്ല.പലവിധ ന്യായങ്ങളാണ് പറയുന്നത്. മാനസിക വിഭ്രാന്തി, സ്‌ട്രെസ്, ജോലി ഭാരം, അയാൾ / അവർ ഇങ്ങനെയാണ് എന്നൊക്കെ... ഇതൊക്കെ പൊലീസിന് മാത്രമേയുള്ളോ എന്നൊന്നും ചോദിക്കരുത്...എന്നും യുവാവ് പറയുന്നു.

കുറിപ്പിന്റെ പൂർണ രൂപം

ഇന്ന് സഹപ്രവർത്തകരിൽ ഒരുവനായ ജയ്ഹിന്ദ് ടിവി ക്യാമറാമാൻ ബിബിനെ തലസ്ഥാനത്തെ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ കേട്ടാൽ അറയ്ക്കുന്ന തെറിയഭിഷേകത്തോടെ അടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്...

സമാന അനുഭവം മുമ്പ് ഈ ഉള്ളവനും ഉണ്ടായത് റിപ്പോർട്ട് ചെയ്തിരുന്നു. അപ്രതീക്ഷിത തെറിവിളിയായതുകൊണ്ട് അന്ന് പൂർണമായും ദൃശ്യവൽക്കരിക്കാൻ കഴിഞ്ഞില്ല. ഇന്ന് അത് കൂടെ പൂർത്തിയാക്കി തന്നിട്ടുണ്ട് പ്രിയപ്പെട്ട കേരള പൊലീസ്.

ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ ഒരു നടപടിയും പൊലീസ് അധികാരികൾ സ്വീകരിക്കില്ല.പലവിധ ന്യായങ്ങളാണ് പറയുന്നത്. മാനസിക വിഭ്രാന്തി, സ്‌ട്രെസ്, ജോലി ഭാരം, അയാൾ / അവർ ഇങ്ങനെയാണ് എന്നൊക്കെ... ഇതൊക്കെ പൊലീസിന് മാത്രമേയുള്ളോ എന്നൊന്നും ചോദിക്കരുത്...

ഓണം വാരാഘോഷത്തിന്റെ ഘോഷയാത്ര ദിവസം കവടിയാർ വെച്ച്, തെറി വിളിയോടെ കൈയേറ്റം ചെയ്യാൻ വന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെയും, മറ്റൊരു കോൺസ്റ്റബിളിന്റെയും പരാക്രമം അധികാരികളെ അറിയിച്ചിട്ട്, വിളിച്ചൊന്ന് താക്കീത് പോലും ചെയ്യാത്ത ടീമാണ്...

തെറി വിളിയല്ല, വെടിവെച്ച് കൊന്നാലും ഒരു നടപടിയും ഇത്തരക്കാർക്കെതിരെ സ്വീകരിക്കില്ലെന്നത് അനുഭവമാണ്. മാധ്യമ പ്രവർത്തകരുടെ അവസ്ഥ ഇതാണെങ്കിൽ പൊതുജനത്തിന്റെ അവസ്ഥ പറയുകയും വേണ്ട...

ഇനി പരാതിപ്പെടാനൊന്നും ഉദ്ദേശിക്കുന്നില്ല. ഇങ്ങോട്ട് കിട്ടുന്ന 'ബഹുമാനം ' തിരിച്ചും നൽകുന്നതായിരിക്കും. അത് തീവ്രത കൂടിയതായാലും, കുറഞ്ഞതായാലും...

വാൽക്കഷ്ണം: ഇന്നലെ വൈകുന്നേരവും റിപ്പോർട്ടിംഗിനിടെ ഗാന്ധി പാർക്കിൽ ഒരു പൊലീസുകാരൻ, 'എന്താടാ മറ്റവനേ കേറി പോടാ ' എന്ന് പറഞ്ഞതും ആകുന്നു എന്നറിയിക്കട്ടെ...

കേരള പൊലീസ് മാറുമെന്ന് കരുതി കാത്തിരിക്കുന്നതിനോളം 'മനോഹരമായ ആചാരം' മറ്റൊന്നില്ല..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP