Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു ഷിക്കാഗോ ഗീതാമണ്ഡലം സംഘടിപ്പിച്ച കേരള പിറവി ദിനം ശ്രദ്ധേയമായി

കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു ഷിക്കാഗോ ഗീതാമണ്ഡലം സംഘടിപ്പിച്ച കേരള പിറവി ദിനം ശ്രദ്ധേയമായി

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: കേരള പിറവി ദിനത്തിൽ ഷിക്കാഗോ ഗീതാമണ്ഡലം തറവാടിൽ കേരള ക്ഷേത്ര കലകളും, മലയാള ഭാഷ സെമിനാറും സംഘടിപ്പിച്ചു.ഗീതാമണ്ഡലം പ്രസിഡന്റ് ജയ് ചന്ദ്രന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച സെമിനാറിൽ, രമ നായർ , ആനന്ദ് പ്രഭാകർ, ശിവ പ്രസാദ്, രവി ദിവാകരൻ എന്നിവർ തുടർന്ന് സംസാരിച്ചു. ജയ് ചന്ദ്രൻ മുഖ്യ പ്രഭാഷണത്തിൽ മലയാള ഭാഷയുടെ പ്രാധാന്യവും, മാതൃഭാഷയെ കൈവിട്ടാൽ സ്വന്തം ഭാഷ മാത്രമല്ല സംസ്‌കാരവും ശിഥിലമാകുന്നമെന്നും, അതിനാൽ തന്നെ ഭാഷയെ സംരക്ഷിക്കേണ്ടതും പുതിയ തലമുറയിലേക്ക് നമ്മുടെ സംസ്‌കരം പകർന്ന് നൽകേണ്ടത് നമ്മുടെ കടമയാണെന്നും ഓർമിപ്പിച്ചു.

മലയാള ഭാഷയുടെ വളർച്ച നമ്മുടെ സംസ്‌കാരവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുകയാണ് എന്നും, തമിഴിൽ നിന്നും സംസ്‌കൃതത്തിൽ നിന്നും വികസിച്ച് ഒരു സ്വതന്ത്ര ഭാഷയായി മാറിയ മലയാളം. മണിപ്രവാളത്തിൽ കൂടിയും, തുഞ്ചത്ത് ആചാര്യന്റെ അധ്യാത്മരാമായണത്തിലൂടെയും, ഭാഗവതത്തിലൂടെയും ഒരു ശ്രേഷ്ഠമായി മാറുകയും. നമ്മുടെ സാംസ്‌കാരിക രംഗത്തുണ്ടായിരുന്ന തളർച്ചയെയും മുരടിപ്പിനെയും മാറ്റി, ജനങ്ങളെ ഭക്തി പ്രസ്ഥാനത്തിലേക്ക് ആകര്ഷിക്കുവാനും, അവരിൽ സാംസ്‌കാരികമായ ഉന്നതി ഉണ്ടാക്കുവാനും ഭാഷ പിതാവിന് കഴിഞ്ഞു.

എന്നാൽ ഇന്ന് ഭാഷ പിതാവിനെ പാടെ തിരസ്‌കരിച്ച്, ഇക്കിളി കവിതകളുടെ വ്യക്താക്കളെ സാംസ്‌കാരിക കേന്ദ്രങ്ങളുടെ തലപ്പത്തും, ഇവരുടെ കവിതകൾ കുട്ടികളിൽ അടിച്ച് ഏൽപ്പിക്കുന്നതുമാണ്. ഇന്നത്തെ കേരളത്തിന്റെ മൂല്യച്യുതിയുടെ കാരണം എന്ന് ബൈജു മേനോൻ വിഷയാവതരണം നടത്തി പറഞ്ഞു. തുടർന്ന് തിരുവാതിരക്ക് നേതൃത്വം നൽകിയ മണി ചന്ദ്രനും, സെമിനാറിൽ പങ്കെടുത്ത എല്ലാവർക്കും ജോയിന്റ് സെക്രട്ടറി ബിജു കൃഷ്ണൻ നന്ദി പ്രക്ഷിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP