Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് ജഗൻ മോഹൻ റെഡ്ഡി; വീട്ടിലെ ജനലുകൾക്കും വാതിലുകൾക്കുമായി ചെലവാക്കിയത് 73ലക്ഷം രൂപ; സാമ്പത്തിക പ്രതിസന്ധിക്കിടയിലെ ധൂർത്തിൽ ജഗനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം; പുറത്തുവന്നത് ഒരു രൂപ പ്രതിഫലം പറ്റുന്ന മുഖ്യന്റെ കാപട്യമെന്ന് പരിഹാസം

വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് ജഗൻ മോഹൻ റെഡ്ഡി; വീട്ടിലെ ജനലുകൾക്കും വാതിലുകൾക്കുമായി ചെലവാക്കിയത് 73ലക്ഷം രൂപ; സാമ്പത്തിക പ്രതിസന്ധിക്കിടയിലെ ധൂർത്തിൽ ജഗനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം; പുറത്തുവന്നത് ഒരു രൂപ പ്രതിഫലം പറ്റുന്ന മുഖ്യന്റെ കാപട്യമെന്ന് പരിഹാസം

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്; അബ്ദുൾ കാലാമിന്റെ പേരിലുള്ള അവാർഡിന്റെ പേര് മാറ്റി പിതാവിന്റെ പേരിലാക്കിയ വിവാദം കെട്ടടങ്ങുന്നതിനു മുന്നേ ജഗന്റെ പേരിൽ പുതിയ വിവാദം. വീട്ടിലെ ജനലുകൾക്കും വാതിലുകൾക്കുമായി 73 ലക്ഷം ചെലവിടാനുള്ള ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ നീക്കമാണ് പുതിയ കോലാഹലങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.മുഖ്യമന്ത്രിയുടെ ഈ നടപടിക്കെതിരെ ജഗന്റെ എതിരാളിയും മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു രൂക്ഷ വിമർശനവുമായി രംഗത്തെത്തിക്കഴിഞ്ഞു. 

വിലകൂടിയതും ഉയർന്ന സുരക്ഷയുള്ളതുമായ ഈ ജനലുകളും വാതിലുകളും മുഖ്യമന്ത്രിയുടെ ഗുണ്ടൂർ ജില്ലയുടെ വീടിനായി വാങ്ങാനുള്ള ഉത്തരവ് കഴിഞ്ഞ മാസമാണ് പുറത്തിറക്കിയത്.'ജഗൻ മോഹൻ സർക്കാർ മുഖ്യമന്ത്രിയുടെ വീടിന് ജനലുകൾ ഘടിപ്പിക്കാനായി 73 ലക്ഷം രൂപ അനുവദിച്ചിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് മാസമായുള്ള സർക്കാരിന്റെ തെറ്റായ നയങ്ങളുടെ ഭാഗമായി ആന്ധ്ര കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് ഈ നടപടി. ലജ്ജാകരമായ അവസ്ഥയാണിത്'' - ചന്ദ്രബാബു നായിഡു ആരോപിച്ചു.

താൻ ഒരു രൂപ മാത്രമാണ് ശമ്പളം പറ്റുന്നതെന്ന് പറയുകയും ഇത്രവലിയ ധൂർത്ത് നടത്തുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ കാപട്യം തിരിച്ചറിയണമെന്ന് ചന്ദ്രബാബു നായിഡുവിന്റെ മകൻ നാര ലോകേഷ് ട്വീറ്റ് ചെയ്തു. മെയ് മാസത്തിൽ ജഗൻ അധികാരത്തിൽ വന്നതിന് പിന്നാലെ ഗുണ്ടൂരിലെ തന്റെ വീട്ടിലേക്ക് 5 കോടി സർക്കാർ ഖജനാവിൽ നിന്ന് ചെലവാക്കി റോഡ് നിർമ്മിച്ചതും വിവാദമായിരുന്നു.

3.6 കോടിയോളം രൂപയാണ് ജഗൻ വീടിന്റെ ഇലക്ട്രിക്കൽ ജോലികൾക്കായി ചിലവഴിച്ചത്. സമീപത്തായി ഒരു ഹെലിപ്പാഡും നിർമ്മിച്ചിരുന്നു. സമാനമായ നിരവധി ഉത്തരവുകളാണ് സമീപ കാലത്ത് വിവാദമായിരുന്നത്. നേരത്തെ ചന്ദ്രബാബുനായിഡു എട്ടുകോടിയോളം രൂപ ചിലവഴിച്ച് പണികഴിപ്പിച്ച കെട്ടിടം ജഗൻ പൊളിച്ചുനീക്കിയിരുന്നു.അയൽ സംസ്ഥാനമായ തെലങ്കാനയിൽ മുഖ്യമന്ത്രി ഓഫീസും വീടും പുതുക്കി പണിയാനായി 38 കോടി ചിലവഴിച്ചതും വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP