Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രളയാനന്തര കേരളത്തെ ചേർത്തുപിടിക്കാൻ ഇൻകാസ്-ഒ ഐ സി സി ഹൃദയപൂർവം ദോഹ പതിനഞ്ചിന്

പ്രളയാനന്തര കേരളത്തെ ചേർത്തുപിടിക്കാൻ ഇൻകാസ്-ഒ ഐ സി സി ഹൃദയപൂർവം ദോഹ പതിനഞ്ചിന്

സ്വന്തം ലേഖകൻ

പ്രളയാനന്തര കേരളത്തെ ചേർത്തുപിടിക്കാൻ ഇൻകാസ്-ഒ ഐ സി സി ഖത്തർ ക്യൂബ് ഇവൻസുമായി ചേർന്ന് സംഘടിപ്പിക്കുന്ന അന്റാക്യ ഹൃദയപൂർവം ദോഹ നവംബർ പതിനഞ്ചിന് ഉംസലാലിലെ ബർസാൻ യൂത്ത് സെന്ററിൽ നടക്കും.

പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട ഹതഭാഗ്യരായ കവളപ്പാറയിലെ പാവപ്പെട്ട ചിലർക്ക് വീട് നിര്മിച്ചുകൊടുക്കുക എന്നതാണ് പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത് എന്ന് സംഘാടക സമിതി ചെയർമാൻ ആഷിക്ക് അഹ്മദ്, ചീഫ് കോ ഓർഡിനേറ്റർ സമീർ ഏറാമല എന്നിവർ വ്യക്തമാക്കി. അതോടൊപ്പം മികച്ച ഒരു സംഗീത-ഹാസ്യ വിരുന്ന് ദോഹയിലെ കലാസ്വാദകർക്ക് മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യമിട്ടാണ് മുൻ നിര താരങ്ങളായ ഖുശ്‌ബു, ഷെയിൻ നിഗം, പത്മരാജ് രതീഷ് എന്നിവർ ഒന്നിക്കുന്ന മെഗാ ഷോ അവതരിപ്പിക്കുന്നത്.

സയനോര, ഫ്രാങ്കോ, നിത്യ മാമ്മൻ, വീത് രാഗ്, സജ്ല സലീം, റിയാസ് കരിയാട് എന്നിവർ ഒരുക്കുന്ന സംഗീത വിരുന്ന് അന്റാക്യ ഹൃദയപൂർവം ദോഹയുടെ മറ്റൊരു ആകർഷണമാണ്. കോമഡി സ്‌കിറ്റുകളിലൂടെ ജനങ്ങളുടെ ഇഷ്ടതാരങ്ങളായി മാറിയ ശൂരനാട് നെൽസൻ, കൊല്ലം സുധി, രശ്മി അനിൽ, പോൾസൻ, ഭാസി എന്നിവർ ഒരുക്കുന്ന ഹാസ്യ പ്രകടനങ്ങൾ മെഗാ ഷോയുടെ മാറ്റുകൂട്ടുന്നു. പ്രശസ്ത സിനിമാ താരം ഡയാന ആണ് പരിപാടിയുടെ അവതാരകയായെത്തുന്നത്. ദോഹയിലെ സ്ട്രിങ്‌സ് ഓർക്കസ്ട്രയ്‌ക്കൊപ്പം നാട്ടിൽ നിന്നും പ്രഗൽഭ കലാകാരന്മാരായ റോയ് ജോർജ്ജ്, തനൂജ് എന്നിവരും സംഗീതമേളയ്ക്ക് കൊഴുപ്പു കൂട്ടാനെത്തുന്നുണ്ട്.

ഹൃദയപൂർവം ദോഹയുടെ വേദിയിൽ , വെള്ളപ്പൊക്കവും ഉരുൾപൊട്ടലും പ്രഹരമേൽപ്പിച്ച കേരളത്തിന് കാരുണ്യത്തിന്റെ പുതിയ സന്ദേശവുമായി ദാനത്തിന്റെ ഉദാത്ത മാതൃക കാണിച്ച നൗഷാദ് ബ്രോഡ് വേ യെ ആദരിക്കുന്നുണ്ട്. കൂടാതെ, പ്രളയക്കെടുതി പ്രമേയമാക്കി പ്രവാസി ചിത്രകാരിൽ ശ്രദ്ധേയനായ ഷിഹാർ ഹംസ വരച്ച ചിത്രങ്ങളുടെ പ്രദർശനവും വിൽപനയും വേദിയുടെ സ്വീകരണമുറിയിൽ ഒരുക്കിയിട്ടുണ്ട്. പ്രളയാനന്തര കേരളത്തെ ചേർത്തുപിടിക്കാൻ ഒരുക്കുന്ന 'അന്റാക്യ ഹൃദയപൂർവം ദോഹ' പരിപാടി യിലൂടെ നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങൾക്ക് വേണ്ടി തന്റെ ചിത്രങ്ങളുടെ വില്പനയിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ഷിഹാർ ഹംസ

ഒരാൾക്ക് പ്രവേശനമുള്ള ഗോൾഡ് സർക്കിൾ (50 റിയാൽ), രണ്ടു പേർക്ക് കയറാവുന്ന പ്ലാറ്റിനം സർക്കിൾ (100 റിയാൽ), ഒരാൾക്ക് പ്രവേശനമുള്ള വി ഐ പി സർക്കിൾ (250 റിയാൽ) , രണ്ടു പേർക്ക് പ്രവേശിക്കാവുന്ന വി വി ഐ പി സർക്കിൾ ( 500 റിയാൽ) എന്നീ വിധങ്ങളിൽ ആണ് ടിക്കറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്.

ടിക്കറ്റുകൾ ലഭിക്കുന്ന കേന്ദ്രങ്ങൾ:
സസ്യ വെജിറ്റേറിയൻ റെസ്റ്റോറന്റ് (ഏഷ്യൻ ടൗൺ), കണ്ണൂർ തട്ടുകട (തുമാമ), ചായക്കട (മതാർ ഖദീം & ബിൻ മഹ്മൂദ്), സൈത്തൂൻ റെസ്റ്റോറന്റ് (ഓൾഡ് ഗാനിം & സൽവ റോഡ്) & എം ആർ എ റെസ്റ്റോറന്റ് (ഗറാഫ)
ടിക്കറ്റ് സംബന്ധമായി ബന്ധപ്പെടേണ്ട നമ്പറുകൾ 70444765 & 33701970

നവംബർ പതിനഞ്ച് വെള്ളിയാഴ്ച ആറുമണിക്ക് ആരംഭിക്കുന്ന പരിപാടിയുടെ കൗണ്ടറുകളും ഗേറ്റുകളും അഞ്ചു മണിക്ക് തുറക്കുന്നതാണെന്നു സംഘാടകസമിതി അറിയിച്ചു.

അന്റാക്യ റെസ്റ്റോറന്റ് എം ഡി രാജേഷ് ഗോപിനാഥ്, ഡൊ റെ മി ഫ സ്‌കൂൾ ഓഫ് മ്യൂസിക്ക്, ആർട്സ് & ഡാൻസ് സി ഈ ഒ ടിനിൽ തെല്ലിയിൽ, ശ്രീലങ്കൻ എയർലൈൻസ് സെയിൽസ് മാനേജർ ലിയോൺ ഖാലിദ് , 98.6 എഫ് എം മലയാളം സി ഈ ഒ അൻവർ ഹുസ്സൈൻ എന്നിവരും സംഘാടകസമിതി ചെയർമാൻ ആഷിക്ക് അഹ്മദ്, ചീഫ് കോ ഓർഡിനേറ്റർ സമീർ ഏറാമല, ചീഫ് പാട്രൻ കെ കെ ഉസ്മാൻ, മുഖ്യ ഉപദേഷ്ടാവ് ഷാനവാസ് ഷെറാട്ടൻ എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP