Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടിലെ പരിശോധനാ മുറിയിൽ രോഗിയായി എത്തിയ ഡെന്റൽ ഡോക്ടറെ മേലാസകലം തഴുകിയത് ലൈംഗിക സംതൃപ്തിക്ക്; ബലാത്സംഗത്തിന് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത് കെജിഎംഒഎയുടെ സംസ്ഥാന വൈസ് പ്രസിഡന്റിനെ; തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൂടിയായ നേതാവിന്റെ പീഡനത്തിൽ ഞെട്ടി ഡോക്ടർമാരുടെ സംഘടന; സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസും ചർച്ചകളിൽ; സർക്കാരിനെ വിമർശിച്ച് നടന്ന ഫോർട്ട് ആശുപത്രിയിലെ ഡോ സനൽകുമാർ അഴിക്കുള്ളിലാകുമ്പോൾ

വീട്ടിലെ പരിശോധനാ മുറിയിൽ രോഗിയായി എത്തിയ ഡെന്റൽ ഡോക്ടറെ മേലാസകലം തഴുകിയത് ലൈംഗിക സംതൃപ്തിക്ക്; ബലാത്സംഗത്തിന് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത് കെജിഎംഒഎയുടെ സംസ്ഥാന വൈസ് പ്രസിഡന്റിനെ; തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൂടിയായ നേതാവിന്റെ പീഡനത്തിൽ ഞെട്ടി ഡോക്ടർമാരുടെ സംഘടന; സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസും ചർച്ചകളിൽ; സർക്കാരിനെ വിമർശിച്ച് നടന്ന ഫോർട്ട് ആശുപത്രിയിലെ ഡോ സനൽകുമാർ അഴിക്കുള്ളിലാകുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: വനിതാ ഡെന്റൽ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായത് കെജിഎംഒഎയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്. ഫോർട്ട് ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടറായ ഡോക്ടർ സനൽകുമാർ ബലാത്സംഗക്കേസിൽ അറസ്റ്റിലായത് കെജിഎംഒഎയ്ക്കും നാണക്കേടായി. ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ബലാത്സംഗ ശ്രമത്തിനാണ് മ്യൂസിയം പൊലീസ് സനൽകുമാറിനെതിരെ കേസ് ചാർജ് ചെയ്തത്.

ഇന്നലെ അറസ്റ്റ് ചെയ്ത ഡോക്ടർ പൊലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കുറവൻകോണത്ത് സൈബർ ഹൗസ് ബിൽഡിംഗിൽ സ്വന്തമായി നടത്തുന്ന ക്ലിനിക്കിൽ വച്ചാണ് വനിതാ ഡെന്റൽ ഡോക്ടറെ പീഡിപ്പിക്കാൻ സനൽകുമാർ ശ്രമിച്ചത്. ഡെന്റൽ ഡോക്ടർ ചികിത്സ തേടിയാണ് സനൽകുമാർ നടത്തുന്ന ക്ലിനിക്കിലെത്തിയത്. കൂട്ടുകാരിയെ പുറത്തിരുത്തി ഒറ്റയ്ക്കാണ് ഡെന്റൽ ഡോക്ടറായ യുവതി സനൽകുമാറിനെ കാണാൻ കൺസൽട്ടിങ് റൂമിലേക്ക് ചെന്നത്. പക്ഷെ വളരെ മോശം പെരുമാറ്റവും ലൈംഗിക പീഡന ശ്രമവുമാണ് ഡോക്ടറുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

ശരീരമാസകലം യുവതിയെ ഡോക്ടർ സ്പർശിച്ചു. ലൈംഗിക പീഡനസ്വഭാവത്തോടെയായിരുന്നു ഡോക്ടറുടെ പെരുമാറ്റം. ലൈംഗിക അതിക്രമമാണ് കൺസൽട്ടിങ് സമയത്ത് ഉടനീളം നടന്നത്. ഡോക്ടറുടെ പെരുമാറ്റത്തിലെ അസ്വഭാവികത ഡെന്റൽ ഡോക്ടർകൂടിയായ യുവതി തിരിച്ചറിഞ്ഞതാണ് ഡോക്ടർക്ക് വിനയായത്. ഒരു രീതിയിലും പരിശോധിക്കേണ്ട ഇടത്തേക്ക് കൂടി ഡോക്ടറുടെ പരിശോധന നീണ്ടതോടെയാണ് യുവതി അപക്ടടം മണത്തത്.

ലൈംഗിക അതിക്രമം നടന്നു എന്ന് മനസിലാക്കിയതോടെ മ്യൂസിയം സ്റ്റേഷനിൽ ഡെന്റൽ ഡോക്ടർ പരാതിയുമായി എത്തുകയായിരുന്നു. മേലാസകലം ഡോക്ടർ തഴുകി എന്നാണ് യുവതി മ്യൂസിയം സ്റ്റേഷനിൽ നൽകിയ പരാതിയിലും പറയുന്നത്. ബലാത്സംഗ ശ്രമത്തിനു കേസ് ചാർജ് ചാർജ് ചെയ്ത പൊലീസ് പക്ഷെ സമഗ്രമായ അന്വേഷണമാണ് ഈ കാര്യത്തിൽ നടത്തുന്നത്. കെജിഎംഒഎ നേതാവ് കൂടിയാണ് ഡോക്ടർ എന്ന കാര്യവും പൊലീസ് കണക്കിലെടുക്കുന്നുണ്ട്.

തിരുവനന്തപുരം തിരുമലയ്ക്ക് അടുത്ത് കുന്നപ്പുഴയിലായിരുന്നു ഡോക്ടർ മുൻപ് താമസിച്ചിരുന്നത്. സമാനമായ സംശയങ്ങൾ അവിടെയും ഡോക്ടർക്ക് നേരെ ഉയർന്നിരുന്നു. ഇത് നാട്ടുകാർ പ്രശ്‌നമാക്കി. തുടർന്ന് ഡോക്ടർ കുന്നപ്പുഴയിൽ നിന്നും താമസം മാറ്റുകയായിരുന്നു. എംബിബിഎസ് ഡോക്ടർ ആയാണ് സനൽകുമാർ സർവീസിൽ കയറിയത്. തുടർന്ന് ഗൈനക്കോളജിയിൽ എംഡി എടുക്കുകയായിരുന്നു. ഗൈനക്കോളജി എടുക്കാൻ തുണയായത് സർവീസ് ക്വാട്ടയായിരുന്നു. സർവീസിൽ കയറിയത് മുതൽ കെജിഎംഒഎയിൽ സജീവമാണ് സനൽകുമാർ. നിലവിൽ കെജിഎംഒഎയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണ് ഇദ്ദേഹം. ഇതിനൊപ്പം സംസ്ഥാന വൈസ് പ്രിസഡന്റുമാണ് സനൽകുമാർ.

കെജിഎംഒഎ ലീഡർ എന്ന നിലയിലാണ് സനൽകുമാർ അറിയപ്പെടുന്നതും. മുൻപ് സനൽകുമാറിനെതിരെ ഉയർന്ന ആരോപണങ്ങൾ പ്രശ്‌നമാകാതെ മുങ്ങിപ്പോയതും ഈ കെജിഎംഒഎ ബന്ധം കൊണ്ടാണ് എന്ന സൂചനയുണ്ട്. കെജിഎംഒഎ നേതാവ് പീഡനക്കേസിൽ അകപ്പെട്ടത് ഗൗരവകരമായാണ് കെജിഎംഒഎ വൃത്തങ്ങൾ വീക്ഷിക്കുന്നത്. രോഗപരിശോധനക്കിടയിൽ രോഗികൾ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങളിൽ ഒത്തുതീർപ്പിനില്ലെന്നാണ് പൊതുവേ സംഘടന എടുക്കുന്ന നിലപാട്. അതുകൊണ്ട് തന്നെ സനൽകുമാർ പ്രശ്‌നത്തിൽ സൂക്ഷിച്ചാണ് കെജിഎംഒഎനീക്കങ്ങൾ.

സനൽകുമാർ സർക്കാർ ആശുപത്രിയിലെ ഡോക്ടറാണ്. നിലവിൽ മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് മാത്രമാണ് സ്വകാര്യ പ്രാക്ടീസിന് വിലക്കുള്ളത്. ഈ പഴുതുപയോഗിച്ചാണ് സനൽകുമാർ കുറവൻകോണത്ത് ക്ലീനിക് നടത്തിയിരുന്നത്. ചില വെബ് സൈറ്റുകളും ഇത് സാധൂകരിക്കുന്നു. 200 രൂപയാണ് കൺസൾട്ടിങ് ഫീസായി ദിവസവും വാങ്ങുന്നത്. എല്ലാ ദിവസവും വൈകിട്ട് ആറു മുതൽ രാത്രി പത്ത് വരെ ഡോക്ടറുടെ സേവനം ഇവിടെ ലഭ്യമാണ്.

1996ൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നാണ് സനൽകുമാർ എംബിബിഎസ് പാസാകുന്നത്. 2017ലാണ് എംഎസ് നേടുന്നത്. അതും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നാണ്. 2000മുതൽ 2014വരെ തൈക്കാട് ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. ഇതും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ആശുപത്രിയാണ്. 2017ലാണ് ഫോർട്ട് ആശുപത്രിയിലേക്ക് മാറുന്നത്. ഇവിടെ ഗൈനക്കോളജിസ്റ്റായിരുന്നു ഡോക്ടർ. 2014വരെ തൈക്കാട് ആശുപത്രിയിലെ ക്യാഷുവാലിറ്റ് ഡോക്ടറായിരുന്നു സനൽകുമാർ. അതിന് ശേഷമാണ് എംഎസ് എടുക്കുന്നതും. അതിന് ശേഷമാണ് ഫോർട്ട് ആശുപത്രിയിലെ സ്‌പെഷ്യാലിറ്റി ഡോക്ടറാകുന്നതും.

ഡോക്ടർമാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാരിനെതിരെ നിരന്തര പോരാട്ടം നടത്തി വ്യക്തിയാണ് സനൽകുമാർ. എന്തിനേയും വിമർശിക്കുന്ന വ്യക്തി. ഇത്തരത്തിലൊരു ഡോക്ടറാണ് അഴിക്കുള്ളിലാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP